ഭക്ഷണ സാധനങ്ങള്‍ വേവിക്കുമ്പോള്‍ ഈ മണ്ടത്തരങ്ങള്‍ ചെയ്യരുത്
ഭക്ഷണ സാധനങ്ങള്‍ വേവിച്ചു കഴിക്കേണ്ടത് ആരോഗ്യത്തിനു വളരെ അത്യാവശ്യമാണ്
Twitter
എന്നാല്‍ വീട്ടില്‍ ഭക്ഷണം വേവിക്കുമ്പോള്‍ നമ്മള്‍ ചെയ്യുന്ന ചില മണ്ടത്തരങ്ങളുണ്ട്
ഭക്ഷണം വേവിക്കുന്ന സമയത്ത് പാത്രം കൃത്യമായി മൂടി വയ്ക്കണം
Twitter
അടപ്പ് വെച്ചുകൊണ്ട് വേണം ഭക്ഷണ സാധനങ്ങള്‍ വേവിക്കാന്‍. എങ്കില്‍ മാത്രമേ ഭക്ഷണം കൃത്യമായി വേവുകയുള്ളൂ
Twitter
ഭക്ഷണ സാധനവും പാത്രത്തിന്റെ മൂടിയും തമ്മില്‍ നിശ്ചിത അകലം വേണം. പാത്രം മൂടുമ്പോള്‍ ഭക്ഷണ സാധനം അടപ്പിന്റെ ഏതെങ്കിലും ഭാഗത്ത് തട്ടുന്ന വിധം ആകരുത്
Twitter
വേവിക്കുന്ന സമയത്ത് പാത്രത്തില്‍ കുത്തിനിറച്ച് സാധനങ്ങള്‍ ഇടുന്നത് ഒഴിവാക്കണം
വെള്ളം ഒഴിച്ച് വേവിക്കേണ്ട ഭക്ഷണ സാധനങ്ങള്‍ ആണെങ്കില്‍ പാത്രത്തിലെ വെള്ളം തിളച്ചുതുടങ്ങിയതിനു ശേഷം മാത്രം ഭക്ഷണ സാധനങ്ങള്‍ അതിലേക്ക് ഇടുക
Twitter
വെള്ളം തിളയ്ക്കുന്നതിനു മുന്‍പോ ചൂടാകുന്നതിനു മുന്‍പോ ഭക്ഷണ സാധനങ്ങള്‍ പാത്രത്തിലേക്ക് ഇടരുത്
Twitter
ഒരുപാട് സമയം ഭക്ഷണ സാധനങ്ങള്‍ വേവിക്കരുത്. വേവാന്‍ ആവശ്യമായ സമയം ടൈമറില്‍ വയ്ക്കുന്നത് നല്ലതാണ്
Twitter
വേവിക്കാനുള്ള പച്ചക്കറികള്‍ അരിയുന്ന കാര്യത്തിലും ശ്രദ്ധ വേണം. ഒരേ പച്ചക്കറി പല വലിപ്പത്തില്‍ അരിയരുത്. അങ്ങനെ വന്നാല്‍ വേവാന്‍ എടുക്കുന്ന സമയം വ്യത്യസ്തമാകും