വീട്ടിലെ വൈദ്യുതി ചാര്‍ജ്ജ് കുറയ്ക്കാന്‍ ഇങ്ങനെ ചെയ്താല്‍ മതി

കറന്റ് ബില്‍ ഇടയ്ക്കിടെ കൂടുന്നത് പലപ്പോഴും കുടുംബ ബജറ്റ് താളം തെറ്റിക്കാറുണ്ട്. എന്നാല്‍, അത്യാവശ്യ കാര്യങ്ങള്‍ക്ക് വൈദ്യുതി ഉപയോഗിക്കാതിരിക്കാനും സാധിക്കില്ല

Twitter

ചില പൊടിക്കൈകള്‍ പ്രയോഗിച്ചാല്‍ കറന്റ് ബില്‍ കുറയ്ക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം

Twitter

വൈദ്യുതി ബില്‍ കുറയ്ക്കാന്‍ ആദ്യം ചെയ്യേണ്ട കാര്യം ഉപയോഗത്തിലില്ലാത്ത സമയത്ത് ഇലക്ട്രിക് ഉപകരണങ്ങളുടെ സ്വിച്ച് ഓഫ് ചെയ്യുകയും പ്ലഗ് പോയിന്റില്‍ നിന്ന് അവയുടെ പ്ലഗ് വേര്‍പ്പെടുത്തിവയ്ക്കുകയുമാണ്

Twitter

കംപ്യൂട്ടര്‍, ടിവി എന്നിവയുടെ ഉപയോഗം കഴിഞ്ഞാല്‍ പവര്‍ ബട്ടണ്‍ ഓഫ് ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല. പ്ലഗ് പോയിന്റിലെ സ്വിച്ച് ഓഫ് ചെയ്യുക തന്നെ വേണം

Twitter

ദിവസവും വസ്ത്രങ്ങള്‍ ഇസ്തിരിയിടുന്ന പ്രവണത നല്ലതല്ല. അത് വൈദ്യുതി ഉപയോഗം ഭീമമായ രീതിയില്‍ വര്‍ധിപ്പിക്കും

Twitter

ആഴ്ചയിലോ രണ്ടാഴ്ചയില്‍ ഒരിക്കലോ വസ്ത്രങ്ങള്‍ ഒരുമിച്ച് ഇസ്തിരിയിട്ട ശേഷം എടുത്തുവയ്ക്കുക. അതിനുശേഷം ആവശ്യാനുസരണം ഉപയോഗിക്കുക. ഒറ്റയടിക്ക് കുറേയേറെ വസ്ത്രങ്ങള്‍ ഇസ്തിരിയിടുന്നതാണ് വൈദ്യുതി ലാഭിക്കാന്‍ നല്ലത്

Twitter

ഫാന്‍ ഉപയോഗം കറന്റ് ബില്‍ അതിവേഗം വര്‍ധിപ്പിക്കുമെന്ന കാര്യം മനസിലാക്കുക. ഫാന്‍ ഉപയോഗം നിയന്ത്രിക്കാന്‍ പഠിച്ചാല്‍ വൈദ്യുതി ബില്ലും കുറയ്ക്കാം

Twitter

വീട്ടിലെ ടാങ്കില്‍ വെള്ളം നിറയ്ക്കാന്‍ മോട്ടര്‍ ഉപയോഗിക്കുന്നതിലും അതീവ ശ്രദ്ധ വേണം. വൈകിട്ട് ആറിന് മുന്‍പ് മോട്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നതാണ് ഉചിതം

Twitter

രാത്രി സമയങ്ങളില്‍ മോട്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നത് വൈദ്യുതി വിനിയോഗം കൂട്ടും

Twitter

പീക്ക് ലോഡ് സമയത്തെ വൈദ്യുതി ഉപയോഗം നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം. വൈകിട്ട് ആറര മുതല്‍ രാത്രി 10 വരെയാണ് പീക്ക് ലോഡ് സമയം

Twitter

പീക്ക് ലോഡ് സമയത്ത് ഫ്രിഡ്ജ് ഓഫാക്കിയാല്‍ 300 മെഗാവാട്ട് വൈദ്യുതി കേരളത്തിനു ലാഭിക്കാന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്

Twitter

നിപ വൈറസ്: ഈ സമയത്ത് ഫ്രൂട്ട്‌സ് കഴിക്കാമോ?

Follow Us on :-