ചപ്പാത്തി പപ്പടം പോലെ ആകാതിരിക്കാന്‍ ഇങ്ങനെ ചെയ്യൂ

ചപ്പാത്തി വളരെ സോഫ്റ്റ് ആകണമെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. മാവ് കുഴയ്ക്കുന്നത് മുതല്‍ ചപ്പാത്തി ചുടുന്നതില്‍ വരെ ഈ ശ്രദ്ധ വേണം

Twitter

സോഫ്റ്റ് ചപ്പാത്തി ഉണ്ടാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് നമുക്ക് നോക്കാം

Twitter

ചെറു ചൂടുവെള്ളത്തിലേക്ക് പൊടി പതിയെ ഇട്ടു കൊടുത്ത് വേണം മാവ് നന്നായി കുഴയ്ക്കാന്‍

Twitter

അഞ്ച് മിനിറ്റെങ്കിലും മാവ് നന്നായി കുഴയ്ക്കണം. മാവ് കുഴച്ചുകഴിഞ്ഞാല്‍ അല്‍പ്പം എണ്ണം പുരട്ടുന്നത് നല്ലതാണ്

Twitter

15 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ മാവ് കുഴച്ചുവയ്ക്കാം. അതില്‍ കൂടുതല്‍ വയ്ക്കരുത്

Twitter

തവ നല്ലതുപോലെ ചൂടായ ശേഷം മാത്രമേ ചപ്പാത്തി അതിലേക്ക് ഇടാവൂ

Twitter

മൂന്ന് തവണയില്‍ കൂടുതല്‍ ചപ്പാത്തി തവയില്‍ തിരിച്ചും മറിച്ചും ഇടരുത്. അധികനേരം തവയില്‍ വെച്ച് ചപ്പാത്തി വേവിക്കരുത്

Twitter

ചപ്പാത്തി ചുട്ട ശേഷം ഒരു പ്ലേറ്റിലേക്ക് മാറ്റി അല്‍പ്പം എണ്ണയോ നെയ്യോ തടവുന്നത് നല്ലതാണ്

Twitter

ചപ്പാത്തി ചുട്ട ശേഷം കാസറോളില്‍ അടച്ചുവയ്ക്കണം

മാവിലേക്ക് നന്നായി ഉടച്ച അവോക്കാഡോ ചേര്‍ത്ത് കുഴച്ചാലും ചപ്പാത്തി മൃദുവാകും

Twitter

ഉച്ചയുറക്കം ദോഷമാണോ?

Follow Us on :-