അത്താഴം കഴിക്കേണ്ടത് എപ്പോള്‍

ശരീരഭാരം കുറയ്ക്കാന്‍ അത്താഴം ഒഴിവാക്കണമെന്ന് നിര്‍ബന്ധമില്ല

Social Media

മിതമായ രീതിയില്‍ കഴിക്കേണ്ട സമയത്ത് കഴിച്ചാല്‍ അത്താഴം ആരോഗ്യത്തിനു ദോഷം ചെയ്യില്ല

Social Media

രാത്രി ഏഴ് മണിക്ക് ശേഷം ഭക്ഷണം കഴിക്കുന്നത് ശരീരത്തിന് ഗുണകരമല്ല

Social Media

രാത്രി വൈകി ഭക്ഷണം കഴിക്കുമ്പോള്‍ അത് ശരീരത്തില്‍ പഞ്ചസാരയുടേയും ഇന്‍സുലിന്റേയും അളവ് വര്‍ധിപ്പിക്കും

രാത്രി ശരീരം വിശ്രമിക്കേണ്ടതിനു പകരം പഞ്ചസാരയും ഇന്‍സുലിനും ശരീരത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കും

Social Media

ഇതാണ് പ്രധാനമായും പ്രമേഹത്തിനു കാരണമാകുന്നത്

Social Media

രാത്രി ഏഴ് മണിക്ക് ശേഷം വയറുനിറച്ച് ചോറുണ്ണുന്നവരില്‍ പ്രമേഹത്തിനുള്ള സാധ്യത കൂടുന്നത് ഇതിനാലാണ്

Social Media

രാത്രി അമിതമായി ഭക്ഷണം കഴിച്ചാല്‍ അത് ശരീരഭാരം കൂടാന്‍ കാരണമാകും. കൂടുതല്‍ കൊളസ്ട്രോള്‍ മെറ്റാബോളിസം പ്രശ്നം ഉണ്ടാക്കുന്നതും രാത്രി ഭക്ഷണമാണ്

Social Media

രാത്രി കഴിക്കുന്ന ഭക്ഷണം എനര്‍ജിയായി മാറുന്നില്ല. അത് ശരീരത്തില്‍ സംഭരിക്കപ്പെടുകയാണ്. ഇത് കൊഴുപ്പായി അടിയുകയും കൊളസ്ട്രോളിന് കാരണമാകുകയും ചെയ്യും

Social Media

രാത്രി ഭക്ഷണം കഴിക്കുന്നവരില്‍ രക്തസമ്മര്‍ദം കൂടുന്നതായും പഠനങ്ങളില്‍ ഉണ്ട്. രാത്രി വയറുനിറച്ച് ഭക്ഷണം കഴിക്കുന്നവരില്‍ ഓര്‍മശക്തി കുറഞ്ഞുവരുന്നതായും പഠനമുണ്ട്

Social Media

രാത്രി ഏഴ് മണിക്ക് മുന്‍പ് അത്താഴം കഴിക്കുകയാണ് നല്ല ആരോഗ്യത്തിനു വേണ്ടത്. രാത്രി അമിതമായി വിശപ്പ് തോന്നുകയാണെങ്കില്‍ ഫ്രൂട്ട്സ് മാത്രം കഴിക്കാവുന്നതാണ്

Social Media

രാവിലെ വെറുംവയറ്റില്‍ കുടിക്കേണ്ടത് ചായയല്ല

Follow Us on :-