തെലുങ്കിൽ ചിരഞ്ജീവിക്ക് പോലും വെല്ലുവിളിയായ സുരേഷ്ഗോപി

മലയാളത്തിന്റെ ആക്ഷൻ സൂപ്പർസ്റ്റാർ സുരേഷ് ഗോപിയ്ക്ക് മലയാളത്തെ പോലെ തന്നെ തെലുങ്കിലും ഒട്ടേറെ ആരാധകരാണുള്ളത്.

ഒരുകാലത്ത് സുരേഷ്ഗോപിയുടെ ആക്ഷൻ ചിത്രങ്ങൾ വലിയ ആവേശമാണ് ആന്ധ്രയിൽ സൃഷ്ടിച്ചത്.

1994ൽ പുറത്തിറങ്ങിയ കമ്മീഷണർ എന്ന ചിത്രമാണ് ആദ്യമായി തെലുങ്കിലേക്ക് ഡബ് ചെയ്തത്

ഈ ചിത്രം ആന്ധ്രയിൽ 100 ദിവസം പിന്നിട്ടു

കമ്മീഷണറുടെ വിജയത്തെ തുടർന്ന് ഏകലവ്യൻ സിബിഐ ഓഫീസർ എന്ന പേരിൽ ഡബ്ബ് ചെയ്യപ്പെട്ടു.

ഈ 2 ചിത്രങ്ങളുടെയും വിജയം സുരേഷ് ഗോപിയെ ആന്ധ്രയിലെ സുപ്രീം സ്റ്റാർ ആക്കിമാറ്റി.

കമൽഹാസനും രജനീകാന്തിനും ശേഷം തെലുങ്ക് ഡബ്ഡ് മാർക്കറ്റിൽ തരംഗം തീർത്തത് സുരേഷ് ഗോപിയാണ്

ഹൈവേ എന്ന ചിത്രം തെലുങ്കിൽ വൻ വിജയമായിരുന്നു

യുവതുർക്കി(ഡൽഹി ഡയറി) എന്ന ചിത്രം അക്കാലത്ത് മലയാളം,തെലുങ്ക്,തമിഴ്,ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യപ്പെട്ടു.

അമിതാഭ് ബച്ചനായിരുന്നു ചിത്രത്തിന്റെ നിർമാതാവ്

മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ മലയാളം താരങ്ങൾ

Follow Us on :-