മമ്മൂട്ടിയും ജ്യോതികയും ഒന്നിച്ച ജിയോ ബേബി ചിത്രം 'കാതല്‍ ദി കോര്‍' തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്
Twitter
മമ്മൂട്ടിക്കൊപ്പം തന്നെ ചിത്രത്തില്‍ മികച്ച പ്രകടനമാണ് തെന്നിന്ത്യന്‍ താരം ജ്യോതികയുടേത്
ജ്യോതികയുടെ കഥാപാത്രത്തിന്റെ മലയാളം ഡബ്ബിങ് സിനിമയില്‍ എടുത്തുപറയേണ്ട ഘടകമാണ്
Twitter
മലയാളം അറിയാത്ത ജ്യോതികയ്ക്ക് വേണ്ടിയുള്ള ഡബ്ബിങ് അതിഗംഭീരമായി ചെയ്തത് നടി ജോമോള്‍ ആണ്
Twitter
കഥാപാത്രത്തിന്റെ എല്ലാ വൈകാരികതകളും പ്രേക്ഷകരിലേക്ക് എത്തിക്കുന്നതില്‍ ജോമോളുടെ ഡബ്ബിങ് ഏറെ സഹായിച്ചിട്ടുണ്ട്
Twitter
ആദ്യമായാണ് ജോമോള്‍ മറ്റൊരു അഭിനേത്രിക്ക് വേണ്ടി ഡബ്ബ് ചെയ്യുന്നത് എന്ന പ്രത്യേകതയും ഉണ്ട്
Twitter
എന്ന് സ്വന്തം ജാനകിക്കുട്ടി, പഞ്ചാബി ഹൗസ്, മയില്‍പ്പീലിക്കാവ്, നിറം, ദീപസ്തംഭം മഹാശ്ചര്യം, അരയന്നങ്ങളുടെ വീട്, മേലേവാര്യത്തെ മാലാഖക്കുട്ടികള്‍ എന്നിവയാണ് ജോമോളിന്റെ ശ്രദ്ധേയമായ സിനിമകള്‍