തന്റെ കാല്‍പാദം മുറിച്ചുമാറ്റിയെന്ന് കാനം രാജേന്ദ്രന്‍

പ്രമേഹത്തേയും അണുബാധയേയും തുടര്‍ന്ന് തന്റെ കാല്‍പാദം മുറിച്ചുമാറ്റിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

Twitter

ആരോഗ്യപരമായ ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് രാഷ്ട്രീയ രംഗത്ത് സജീവമല്ലാത്തതെന്നും തളരാതെ തിരിച്ചുവരുമെന്നും കാനം പറഞ്ഞു

Twitter

വലതു കാലിന്റെ അടിഭാഗത്തു ഒരു മുറിവുണ്ടായി. പ്രമേഹം മൂലം അത് ഉണങ്ങിയില്ല

Twitter

രണ്ട് മാസമായിട്ടും മുറിവ് കരിയാതെ വന്നപ്പോള്‍ ആശുപത്രിയില്‍ പോയി

Twitter

അപ്പോഴേക്കും പഴുപ്പ് മുകളിലേക്ക് കയറിയിരുന്നു. രണ്ട് വിരലുകള്‍ മുറിച്ചുകളയണമെന്നാണ് ഡോക്ടര്‍ ആദ്യം പറഞ്ഞത്

Twitter

ഓപ്പറേഷന്‍ സമയത്ത് മൂന്ന് വിരലുകള്‍ മുറിച്ചുമാറ്റേണ്ടി വന്നു

Twitter

എന്നിട്ടും അണുബാധയ്ക്ക് കുറവുണ്ടായില്ല. ഒടുവില്‍ കഴിഞ്ഞ ചൊവ്വാഴ്ച കാല്‍പാദം മുറിച്ചു മാറ്റിയെന്നും കാനം പറഞ്ഞു

Twitter

മൂന്ന് മാസത്തെ അവധിക്കാണ് പാര്‍ട്ടിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്

Twitter

സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയുന്ന കാര്യം ഇപ്പോള്‍ പരിഗണനയില്‍ ഇല്ല. പൂര്‍ണ കരുത്തനായി തിരിച്ചുവരുമെന്നും കാനം പറഞ്ഞു

Twitter

പിറന്നാൾ ദിനത്തിൽ മെട്രോ യാത്ര നടത്തി പ്രധാനമന്ത്രി

Follow Us on :-