'എന്റെ കണ്‍മുന്നില്‍ വരാതിരിക്കാന്‍ പ്രാര്‍ത്ഥിച്ചോ' മെസിക്ക് ഭീഷണി

അര്‍ജന്റീന നായകന്‍ ലയണല്‍ മെസിക്കെതിരെ ഭീഷണി മുഴക്കി മെക്സിക്കോ ബോക്സിങ് താരം കാനെലോ അല്‍വാരസ്

Social Media

മെക്‌സിക്കന്‍ ജേഴ്‌സിയില്‍ മെസി ചവിട്ടിയതാണ് കാനെലോയെ പ്രകോപിപ്പിച്ചത്

തങ്ങളുടെ പതാകയെ മെസി അവഹേളിച്ചു എന്നാണ് ബോക്സര്‍ കാനെലോ ആരോപിക്കുന്നത്

തറയില്‍ കിടക്കുന്നത് മെക്സിക്കോയുടെ പതാകയാണോ ജേഴ്സിയാണോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല

എന്നാല്‍ മെസിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് കാനെലോ പ്രതികരിച്ചിരിക്കുന്നത്

Social Media

'ഞങ്ങളുടെ ജേഴ്സിയോ പതാകയോ കൊണ്ട് മെസി തറ തുടയ്ക്കുന്നത് നിങ്ങള്‍ കണ്ടില്ലേ?'

Social Media

'ഞാനുമായി കണ്ടുമുട്ടാതിരിക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നതാണ് മെസിക്ക് നല്ലത്'

Social Media

ഞാന്‍ ഒരു രാജ്യത്തെ മുഴുവന്‍ കുറ്റപ്പെടുത്തുകയല്ല. മറിച്ച് മെസി ചെയ്ത വൃത്തികേട് ചൂണ്ടിക്കാട്ടുകയാണ്' കാനെലോ പറഞ്ഞു

മെസി ബൂട്ട് കൊണ്ട് മനപ്പൂര്‍വ്വം മെക്സിക്കന്‍ ജേഴ്സിയില്‍ തട്ടുകയാണെന്ന് ഒരുകൂട്ടര്‍ വാദിക്കുന്നു

Social Media

എന്നാല്‍ ബൂട്ട് അഴിക്കുന്നതിനിടെ കാല്‍ തട്ടിയതാണെന്നാണ് മെസിയെ പിന്തുണച്ച് ഒരു വിഭാഗം വാദിക്കുന്നത്

Social Media

ഫിഫ ലോകകപ്പിലെ ഐക്കോണിക് നിമിഷങ്ങൾ

Follow Us on :-