Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആര് പരിശീലിപ്പിക്കണം ?; ചോദ്യം കോഹ്‌ലിയോട്, ധോണിയെ ത്രിമൂര്‍ത്തികള്‍ക്ക് വേണ്ട

എന്തുകൊണ്ട് നിങ്ങളെ പരീശീലകനായി നിയമിക്കണം

ആര് പരിശീലിപ്പിക്കണം ?; ചോദ്യം കോഹ്‌ലിയോട്, ധോണിയെ ത്രിമൂര്‍ത്തികള്‍ക്ക് വേണ്ട
മുംബൈ , ബുധന്‍, 22 ജൂണ്‍ 2016 (20:26 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകന്‍ ആരാകണമെന്ന് തീരുമാനിക്കുന്ന ബിസിസിഐയുടെ ക്രിക്കറ്റ് ഉപദേശക സമിതി മഹേന്ദ്ര സിംഗ് ധോണിയെ അവഗണിക്കുന്നു. ആരാകണം പരിശീലകസ്ഥാനത്തേക്ക് എത്തേണ്ടതെന്ന് ഉപദേശക സമിതി വിരാട് കോഹ്‌ലിയോട് ചോദിച്ചു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

സച്ചിന്‍ തെന്‍ഡുല്‍ക്കര്‍‍, വിവിഎസ് ലക്ഷ്ണണ്‍, സൗരവ് ഗാംഗുലി എന്നിവരടങ്ങുന്ന ഉപദേശക സമിതിയാണ് ധോണിയെ തഴഞ്ഞ് കോഹ്‌ലിയോട് അഭിപ്രായം തേടിയത്. രവി ശാസ്ത്രിയും അനില്‍ കുബ്ലെയുമാണ് അന്തിമപ്പട്ടികയില്‍ ഉള്ളതെന്നും ഇന്ന് സന്ധ്യയോടെ തീരുമാനം പറയണമെന്നും കോഹ്‌ലിയോട് മൂവരും പറഞ്ഞെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. കോഹ്‌ലി  രവി ശാസ്ത്രിക്ക് പിന്തുണ നല്‍കിയതായും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.

എന്തുകൊണ്ട് നിങ്ങളെ പരീശീലകനായി നിയമിക്കണം? വിദേശത്ത് ടീമിന്റെ പ്രകടനം എങ്ങനെ മെച്ചപ്പെടുത്തും? എന്നീ ചോദ്യങ്ങളാണ് ഉപദേശക സമിതി പ്രധാനമായും പരിശീലകനാകാന്‍ അപേക്ഷ നല്‍കിയ ആറ് പേരോട് ചോദിച്ചത്. ചോദ്യങ്ങള്‍ക്ക് കുബ്ലെ സമയമെടുത്താണ് ഉത്തരം നല്‍കിയത്. തായ് ലാന്‍ഡില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാണ് രവി ശാസ്ത്രി അഭിമുഖത്തിന് ഹാജരായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കളിക്കളത്തില്‍ മാന്യനായ സച്ചിന്‍ പുറത്ത് കാട്ടിക്കൂട്ടിയത് എന്തെല്ലാമായിരുന്നുവെന്ന് അറിയാമോ ?