Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജാവിനെ വീഴ്‌ത്തിയ ഉശിരന്‍ പടയാളി; പടയോട്ടത്തില്‍ തകര്‍ന്ന് ചരിത്രം - കോഹ്‌ലിയെന്ന പുലിക്കുട്ടി അത്ഭുതമാകുന്നത് എന്തുകൊണ്ട് ?

രാജാവിനെ വീഴ്‌ത്തിയ ഉശിരന്‍ പടയാളി; പടയോട്ടത്തില്‍ തകര്‍ന്ന് ചരിത്രം - കോഹ്‌ലിയെന്ന പുലിക്കുട്ടി അത്ഭുതമാകുന്നത് എന്തുകൊണ്ട് ?

രാജാവിനെ വീഴ്‌ത്തിയ ഉശിരന്‍ പടയാളി; പടയോട്ടത്തില്‍ തകര്‍ന്ന് ചരിത്രം - കോഹ്‌ലിയെന്ന പുലിക്കുട്ടി അത്ഭുതമാകുന്നത് എന്തുകൊണ്ട് ?

നവ്യാ വാസുദേവ്

വിശാഖപട്ടണം , ബുധന്‍, 24 ഒക്‌ടോബര്‍ 2018 (18:56 IST)
അമാനുഷികത സിനിമയിലും കഥകളിലും മാത്രമായി കാണാന്‍ കഴിയുന്ന ഒന്നാണ്. ആവേശത്തിനൊപ്പം അതിശയോക്തി പകരാനും ഈ കഥകളിലെ നായകന്മാര്‍ക്കും നായികമാര്‍ക്കും സാധിക്കും.  ഈ മാസ്‌മരികതയില്‍ അലിഞ്ഞു ചേരുന്ന കാഴ്‌ചക്കാരെയോ വായനക്കാരെയോ ഒരേ താളത്തില്‍ മുന്നോട്ട് കൊണ്ടു പോകാന്‍ കഴിഞ്ഞാല്‍ കഥാപാത്രങ്ങള്‍ വിജയിച്ചുവെന്നാണ്.

ഈ അമാനുഷികത ക്രിക്കറ്റില്‍ കാണാന്‍ സാധിച്ചത് ദക്ഷിണാഫ്രിക്കന്‍ താരം എ ബി ഡിവില്ലിയേഴ്‌സിലാണ്. ക്രീസില്‍ അത്ഭുതങ്ങള്‍ വിരിയിക്കുന്ന എബിക്കു ചുറ്റം ആരാധകരുടെ ഒരു കൂട്ടം തെന്നയുണ്ടായിരുന്നു. നേട്ടങ്ങളുടെ ഉന്നതിയില്‍ നില്‍ക്കുമ്പോള്‍ തന്നെ ക്രിക്കറ്റ് മതിയാക്കിയ ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ ഉറ്റചങ്ങാതി ആരെന്ന് ചോദിച്ചാല്‍ ആരും പറയുന്ന പേരാകും വിരാട് കോഹ്‌ലിയുടേത്.

ക്രിക്കറ്റിനോട് ബൈ പറഞ്ഞ ഡിവില്ലിയേഴ്‌സിന്റെ മാന്ത്രിക ബാറ്റിംഗ് കോഹ്‌ലിക്ക് സ്വായത്തമാക്കാന്‍ സാധിച്ചില്ലെങ്കിലും തന്റേതായ ശൈലിയില്‍ നേട്ടങ്ങള്‍ വെട്ടിപ്പിടിക്കാന്‍ ഇന്ത്യന്‍ ക്യാപ്‌റ്റന് കഴിഞ്ഞു. അമാനുഷികത അലങ്കാരമാക്കിയ ബാറ്റിംഗ് വിരുന്ന് പുറത്തെടുക്കുന്ന വിരാടിനു മുന്നില്‍ ഇന്ന് റെക്കോര്‍ഡുകള്‍ വഴിമാറുകയാണ്.

ആധൂനിക ക്രിക്കറ്റിലെ ഇതിഹാസങ്ങളയാ സച്ചിന്‍ തെന്‍‌ഡുല്‍ക്കര്‍, റിക്കി പോണ്ടിംഗ് എന്നിവരുടെ റെക്കോര്‍ഡുകള്‍ പുല്ല് പറിക്കുന്ന ലാഘവത്തോടെയാണ് കോഹ്‌ലി മറികടക്കുന്നതെന്നാണ് ആരാധകരില്‍ അത്ഭ്തമുണ്ടാക്കുന്നത്.

ഏതൊക്കെ റെക്കോര്‍ഡുകളാണ് തനിക്ക് മുന്നില്‍ അവശേഷിക്കുന്നതെന്ന് ‘ക്രിക്കറ്റിന്റെ കണക്ക് പുസ്‌ത’കങ്ങളില്‍ പരിശോധന നടത്തി ബാറ്റിംഗിന് ഇറങ്ങുന്ന താരത്തെ പോലെയാണ് കോഹ്‌ലിയെ കാണാനും വിശേഷിപ്പിക്കാനും സാധിക്കുക. അദ്ദേഹം ഓരോ തവണ പാഡ് കെട്ടുമ്പോഴും റെക്കോര്‍ഡുകള്‍ കടപുഴകി. 2015ന് ശേഷമുള്ള ടെസ്‌റ്റ് - ഏകദിന മത്സരങ്ങളെല്ലാം പരിശോധിച്ചാല്‍ അത് വ്യക്തമാണ്.


ഏകദിനത്തില്‍ പതിനായിരം റണ്‍സെന്ന കടമ്പ കോഹ്‌ലിക്ക് ബാലികേറാമല അല്ലെന്ന് വ്യക്തമായിരുന്നു. 10,000 റണ്‍സ് തികയ്‌ക്കാന്‍ സച്ചിന് 259 ഇന്നിംഗ്‌സുകള്‍ വേണ്ടിവന്നപ്പോള്‍ 213 ഏകദിനങ്ങളിലെ 205 ഇന്നിംഗ്‌സുകള്‍ മാത്രം മതിയായിരുന്നു കോഹ്‌ലിക്ക് സ്വപ്‌ന നേട്ടത്തില്‍ എത്താന്‍. 10,000 റൺസ് ക്ലബ്ബിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യൻ താരവുമാണ് ഈ ഇരുപത്തിയൊമ്പതുകാരന്‍.

നൂറ് സെഞ്ചുറിയെന്ന സച്ചിന്റെ റെക്കോര്‍ഡാകും കോഹ്‌ലിക്ക് മുന്നിലുള്ള ഏക വെല്ലുവിളി. മികച്ച ഫോമും പ്രായവും അനുകൂലമായതിനാല്‍ ക്രിക്കറ്റ് ആരാധകരെ എന്നും കൊതിപ്പിക്കുന്ന സച്ചിന്റെ ഈ നേട്ടം ഇന്ത്യന്‍ ക്യാപ്‌റ്റന്‍ മറികടക്കുമെന്നതില്‍ ആര്‍ക്കും സംശയമില്ല. ഏകദിനത്തില്‍ 37ഉം, ടെസ്‌റ്റില്‍ 24 സെഞ്ചുറികളും ഇതുവരെ അദ്ദേഹം നേടിക്കഴിഞ്ഞു.

കോഹ്‌ലിയുടെ പ്രധാന എതിരാളിയെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഓസ്‌ട്രേലിയന്‍ നായകന്‍ സ്‌റ്റീവ് സ്‌മിത്ത് വിലക്കിന്റെ കുരുക്കില്‍ അകപ്പെട്ടതോടെ 2018 വിരാടിന്റെ സ്വന്തമായി. 149.42 റൺസ് എന്ന കൂറ്റൻ ശരാശരിയുടെ അകമ്പടിയോടെ ഈ വർഷം ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരവുമായി കോഹ്‍ലി. 22 ഇന്നിംഗ്‌സുകളില്‍ നിന്ന് 46.59 റൺസ് ശരാശരിയിൽ 1025 റൺസെടുത്ത ഇംഗ്ലണ്ട് താരം ജോണി ബെയർസ്റ്റോയെയാണ് പകുതി മാത്രം ഇന്നിംഗ്‌സ് കൊണ്ട് കോഹ്‍ലി പിന്തള്ളിയത്.

ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് പിന്നിടുന്ന താരമായി കോഹ്‍ലി മാറി. 15 ഇന്നിംഗ്‌സുകളിൽനിന്ന് 1000 കടന്ന് ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംലയുമായി പങ്കുവച്ച സ്വന്തം റെക്കോർഡാണ് കോഹ്‍ലി തിരുത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റെക്കോര്‍ഡുകള്‍ കടപുഴകി; അടിച്ചുതകര്‍ത്ത് കോഹ്‌ലി, 37മത് സെഞ്ചുറിയുമായി ക്യാപ്‌റ്റന്റെ പടയോട്ടം