Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചരിത്രം മാറ്റിക്കുറിക്കാൻ, മമ്മൂക്കയുടെ അടുത്ത അഡാർ ഐറ്റം!

ചരിത്രം മാറ്റിക്കുറിക്കാൻ, മമ്മൂക്കയുടെ അടുത്ത അഡാർ ഐറ്റം എത്തുന്നു!

ചരിത്രം മാറ്റിക്കുറിക്കാൻ, മമ്മൂക്കയുടെ അടുത്ത അഡാർ ഐറ്റം!
, ശനി, 20 ഒക്‌ടോബര്‍ 2018 (16:26 IST)
പ്രേക്ഷകരുടെ ഇഷ്‌ടങ്ങൾ മനസ്സിലാക്കി ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ എന്നും മുന്നിൽ നിൽക്കുന്ന നടനാണ് മമ്മൂട്ടി. നല്ല കഥാപാത്രങ്ങൾ ആണെങ്കിൽ സംവിധായകൻ പുതുമുഖമാണെങ്കിൽ കൂടി ഡേറ്റ് നൽകുന്നയാളാണ് മലയാളത്തിന്റെ മെഗാസ്‌റ്റാർ. കുറച്ചു നാളുകളായി ചെയ്യുന്ന കഥാപാത്രങ്ങളെല്ലാം തന്നെ പരിശോധിച്ചാൽ അതിന്റെ ആഴം നമുക്ക് മനസ്സിലാക്കാനും കഴിയും.
 
പേര് കൊണ്ട് തന്നെ വ്യത്യസ്തമായൊരു സിനിമയാണ് ഇപ്പോൾ മമ്മൂട്ടി ഏറ്റെടുത്തിരിക്കുന്നതെന്നാണ് ലഭ്യമാകുന്ന റിപ്പോർട്ടുകൾ. 'കാട്ടാളന്‍ പൊറിഞ്ചു' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ ടോം ഇമ്മട്ടിയാണ്. 'ഒരു മെക്‌സിക്കന്‍ അപാരത' എന്ന ഹിറ്റ് സിനിമ മലയാളത്തിന് സമ്മാനിച്ച സംവിധായകൻ ആയതുകൊണ്ടുതന്നെ ഇതിൽ പ്രേക്ഷകർക്ക് വൻപ്രതീക്ഷയാണുള്ളത്.
 
1980കളിൽ തൃശൂരിൽ ജീവിച്ചിരുന്ന വ്യക്തിയുടെ ജീവിതകഥയാണ് പറയുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തിൽ ആകസ്‌മികമായി സംഭവിച്ച കാര്യങ്ങളാണ് ചിത്രത്തിൽ ഉണ്ടാകുക എന്നാണ് സൂചനകൾ. ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത് കാട്ടാളൻ പൊറിഞ്ചു ആയിട്ടായിരിക്കുമെന്ന് സംവിധായകൻ നേരത്തേ തന്നെ പറഞ്ഞിരുന്നു. നാട് വിറപ്പിച്ചിരുന്ന പൊറിഞ്ചുവെന്ന ചട്ടമ്പിയുടെ കഥയാണ് ചിത്രം പറയുന്നതെന്നും ചില വാർത്തകൾ നേരത്തേ തന്നെ ഉണ്ടായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അന്ന് മമ്മൂട്ടി കരഞ്ഞു, പക്ഷേ ആരുമറിഞ്ഞില്ല!