Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനി ദുഃസ്വപ്നങ്ങളെ ഉറക്കത്തിൽനിന്നും ഇല്ലാതാക്കാം, ശാസ്ത്രത്തിന്റെ ഒരു വളർച്ചയേ !

ഇനി ദുഃസ്വപ്നങ്ങളെ ഉറക്കത്തിൽനിന്നും ഇല്ലാതാക്കാം, ശാസ്ത്രത്തിന്റെ  ഒരു വളർച്ചയേ !
, വ്യാഴം, 8 നവം‌ബര്‍ 2018 (14:25 IST)
ദുസ്വപ്നങ്ങൾ കണ്ട് ഞെട്ടി ഉണരാത്തവരായി ആരും ഉണ്ടാവില്ല. ചിലർക്കാവട്ടെ ദുസ്വപ്നങ്ങൾ ഒരു സ്ഥിരം സംഭവവുമാണ്. ഇത്തരക്കാർ ഈ ദുസ്വപ്നത്തെ ഒന്ന് ഉറക്കത്തിൽ നിന്നും ഒഴിവാക്കാൻ കഴിഞ്ഞിരിന്നുങ്കിൽ എന്ന് കരുതിയിട്ടുണ്ടാവും എന്നതിൽ സംശയമില്ല. എങ്കിൽ അതിനും ശാസ്ത്രം ഒരു പ്രതിവിധി കണ്ടെത്തിയിരിക്കുകയാണ്.
 
ദുസ്വപ്നങ്ങളെ ഉറക്കത്തിൽ നിന്നും നീക്കം ചെയ്യാനാകും എന്നാണ് ടോക്കിയോയി നിന്നുമുള്ള ഒരു സംഘം ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. സ്വപ്നം കാണുന്നതിനും ഇതിന്റെ ഓർമ്മകൾ സൂക്ഷിച്ചുവക്കുന്നതിനുമെല്ലാം സഹായിക്കുന്നത് ജീനുകളാണെന്നാണ് പഠനത്തിൽനിന്നും കണ്ടെത്തിയിരിക്കുന്നത്.
 
ഇതിൽ സ്വപ്നം കാണാൻ സഹായിക്കുന്ന ജീനുകളെ പ്രത്യേകം കണ്ടെത്തി നീക്കം ചെയ്താൽ ദുസ്വപ്നം എന്നതിനെ ജീവിതത്തിൽനിന്നും ഒഴിവാക്കനാകും എന്നാണ് ഗവേഷകർ പറയുന്നത്. എലികളിൽ ഇത് വിജയ കരമായി പരീക്ഷിച്ചതായാണ് ഗവേഷകർ വ്യക്തമാക്കുന്നു.
 
മനുഷ്യനിലും ഈ രീതി ഫലപ്രദമാകും എന്നാണ് പഠനം നടത്തിയ ഗവേഷകർ അവകാശപ്പെടുന്നത്. എന്നാൽ സ്വപ്നങ്ങൾ കാണാൻ സഹായിക്കുന്ന ജീനുകളെ നീക്കം ചെയ്യുന്നതിലൂടെ മനുഷ്യന്റെ സ്വപ്നം കാണാനുള്ള കഴിവിനെ തന്നെ ഇല്ലാതാക്കുമോ എന്ന കാര്യത്തിലൊന്നും പഠനം വ്യക്തത തരുന്നില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബ്രേക്കപ്പിൽ നിന്ന് മോചനം നേടാനുള്ള എളുപ്പവഴികൾ!