Select Your Language

Notifications

webdunia
webdunia
webdunia
webdunia

പെരിയോറിന്‍റെ സ്വപ്നമാണ് യാഥാര്‍ഥ്യമായത്; പിണറായി വിജയന് കമല്‍ഹാസന്റെ സല്യൂട്ട്

പെരിയോറിന്‍റെ സ്വപ്നമാണ് യാഥാര്‍ഥ്യമായത്; പിണറായി വിജയന് കമല്‍ഹാസന്റെ സല്യൂട്ട്

പെരിയോറിന്‍റെ സ്വപ്നമാണ് യാഥാര്‍ഥ്യമായത്; പിണറായി വിജയന് കമല്‍ഹാസന്റെ സല്യൂട്ട്
ചെന്നൈ , തിങ്കള്‍, 9 ഒക്‌ടോബര്‍ 2017 (13:33 IST)
അബ്രാഹ്മണരെ ക്ഷേത്രങ്ങളിൽ പൂജാരിമാരായി നിയമിക്കാനുള്ള ഇടതു സർക്കാരിന്‍റെ തീരുമാനത്തെ അഭിനന്ദിച്ച് നടൻ കമൽഹാസൻ.

കൊള്ളാം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ജാതി അടിസ്ഥാനത്തിലല്ലാതെ 36 അബ്രാഹ്മണരെ പൂജാരിമാരായി നിയമിച്ചതിലൂടെ പെരിയോറിന്‍റെ സ്വപ്നമാണ് യാഥാര്‍ഥ്യമായത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിക്കുന്നതായും കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു.

ഇംഗ്ലീഷിലും തമിഴിലും ദേവസ്വം ബോര്‍ഡ് നിയമനത്തെ പുകഴ്ത്തി കമല്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

അതേസമയം, ദലിത് വിഭാഗത്തിൽനിന്ന് ശാന്തിക്കാരനായി ആദ്യ നിയമനം ലഭിച്ച യദുകൃഷ്ണൻ ചുമതലയേറ്റു. തിരുവല്ല വളഞ്ഞവട്ടം മണപ്പുറം ശിവക്ഷേത്രത്തിലാണ് തൃശൂർ കൊരട്ടി സ്വദേശിയായ യദുകൃഷ്ണൻ ചുമതലയേറ്റത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആർ എസ് എസ് അജണ്ട കേരളത്തിന്റെ നെഞ്ചിൽ കുത്തിക്കയറ്റാനുള്ള അമിത് ഷായുടെ വിഫല മോഹത്തിൽ സഹതപിക്കുന്നു: വിമര്‍ശനവുമായി മുഖ്യമന്ത്രി