Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുതിയ അവകാശിയാര് ?; വിവാദങ്ങള്‍ ആളിക്കത്തിച്ച ജയലളിതയുടെ ഹെലികോപ്ടര്‍ വില്‍പ്പനയ്‌ക്ക്

പുതിയ അവകാശിയാര് ?; വിവാദങ്ങള്‍ ആളിക്കത്തിച്ച ജയലളിതയുടെ ഹെലികോപ്ടര്‍ വില്‍പ്പനയ്‌ക്ക്

പുതിയ അവകാശിയാര് ?; വിവാദങ്ങള്‍ ആളിക്കത്തിച്ച ജയലളിതയുടെ ഹെലികോപ്ടര്‍ വില്‍പ്പനയ്‌ക്ക്
ചെന്നൈ , വെള്ളി, 12 ഒക്‌ടോബര്‍ 2018 (11:26 IST)
അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഹെലികോപ്ടര്‍ സര്‍ക്കാര്‍ വില്‍ക്കാനൊരുങ്ങുന്നു.
ഏറെ വിവാദങ്ങള്‍ക്ക് കാരണമായ 412 ഇപി എന്ന ഹെലികോപ്ടറാണ് വില്‍ക്കുന്നത്.

പതിനൊന്നു പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഇരട്ട എന്‍ജിനുള്ള ഹെലികോപ്‌ടര്‍ വില്‍ക്കാന്‍ സ്റ്റേറ്റ് ട്രേഡിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എസ്ടിസി)യെ ആണ് സര്‍ക്കാര്‍ ഏല്‍പ്പിച്ചിരിക്കുന്നത്.

ജയലളിതയുടെ മരണത്തിനു ശേഷം അധികമൊന്നും ഉപയോഗിച്ചിട്ടില്ലാത്ത ഹെലികോപ്ടര്‍ ചെന്നൈ വിമാനത്താവളത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. പഴക്കം പരിഗണിച്ചാണ് വില്‍ക്കാനുള്ള തീരുമാനമെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.

2006ലാണ് ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ജയലളിത ഹെലികോപ്‌ടര്‍ വാങ്ങിയത്. ഇതിനു പിന്നാലെ നിരവധി ആരോപണങ്ങളും വിവാദങ്ങളുമുണ്ടായി.

പാര്‍ട്ടി പരിപാടികളിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിനുമായി ജയലളിത ഹെലികോപ്‌ടര്‍ ഉപയോഗിച്ചുവെന്ന ആരോപണം ശക്തമായിരുന്നു. വസതിയായ കോടനാട് എസ്റ്റേറ്റില്‍ സുഖവാസത്തിനു പോകാന്‍ ഹെലികോപ്ടര്‍ ഉപയോഗിച്ചതും ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമല അനിശ്ചിതകാലത്തേക്ക് അടച്ചിടുമോ? യുവതി പ്രവേശത്തില്‍ സര്‍ക്കാര്‍ അയഞ്ഞില്ലെങ്കില്‍ കടുത്ത നിലപാടെടുക്കാന്‍ തന്ത്രി കുടുംബം തയ്യാറായേക്കുമെന്ന് സൂചന