ഗുജറാത്ത് ഇഫക്‍ട്: ഓഹരിവിപണിയില്‍ തകര്‍ച്ച

തിങ്കള്‍, 18 ഡിസം‌ബര്‍ 2017 (10:25 IST)
ഗുജറാത്ത് തെരഞ്ഞെടുപ്പു ഫലത്തിന്‍റെ ലീഡ് നിലയെക്കുറിച്ചുള്ള വാര്‍ത്തകള്‍ സെന്‍സെക്സിലും കനത്ത ചലനമുണ്ടാക്കി. സെന്‍സെക്സ് 850 പോയിന്‍റിന്‍റെ തകര്‍ച്ചയാണ് രേഖപ്പെടുത്തിയത്. നിഫ്റ്റിയിലും ഇടിവുണ്ടായി. എന്‍ എസ് ഇയില്‍ 200 പോയിന്‍റ് തകര്‍ച്ചയാണ് അനുഭവപ്പെട്ടത്.
 
കഴിഞ്ഞ വാരം വ്യാപാരം അവസാനിച്ചപ്പോള്‍ സെന്‍സെക്‌സ് 33,462.97 പോയിന്‍റും നിഫ്‌റ്റി 10,333.25 പോയിന്‍റുമാണ് രേഖപ്പെടുത്തിയിരുന്നത്. ഗുജറാത്ത് തെരഞ്ഞെടുപ്പിന്‍റെ ഫലപ്രഖ്യാപനം വന്നുകൊണ്ടിരിക്കുമ്പോള്‍ ബി ജെ പിക്ക് തിരിച്ചടിയുണ്ടാകുന്നു എന്ന തോന്നലാണ് ഇപ്പോഴത്തെ തകര്‍ച്ചയ്ക്ക് കാരണമായി വിലയിരുത്തപ്പെടുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

LOADING