Webdunia - Bharat's app for daily news and videos

Install App

നാലാമതും ഗര്‍ഭിണിയായത് ഇഷ്‌ടമായില്ല; യുവാവ് ഭാര്യയെ കൊലപ്പെടുത്തി ഓടയില്‍ തള്ളി

നാലാമതും ഗര്‍ഭിണിയായത് ഇഷ്‌ടമായില്ല; യുവാവ് ഭാര്യയെ കൊലപ്പെടുത്തി ഓടയില്‍ തള്ളി

Webdunia
വെള്ളി, 31 ഓഗസ്റ്റ് 2018 (11:55 IST)
നാലാമതും ഗര്‍ഭിണിയായ ഭാര്യയെ യുവാവ് കൊലപ്പെടുത്തി ചാക്കില്‍കെട്ടി ഓടയില്‍ തള്ളി.  ഗാസിയാബാദിലെ ദണ്ഡെഹരെയിലാണ് സംഭവം. കൊല്ലപ്പെട്ട സഞ്ജനയുടെ (30) ഭര്‍ത്താവ് രാജീവ് പോദ്ദറിനെ (35) പൊലീസ് അറസ്‌റ്റ് ചെയ്‌തു.

മൂന്നു പെണ്‍കുട്ടികള്‍ ഉള്ള സഞ്ജന നാലാമതും ഗര്‍ഭിണിയായതാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഗര്‍ഭം അലസിപ്പിക്കണമെന്ന ആവശ്യവുമായി ഇക്കഴിഞ്ഞ 19ന് രാത്രി രാജീവ് ഭാര്യയുമായി വഴക്കിട്ടു.

കുഞ്ഞിനെ പ്രസവിക്കാനാണ് തീരുമാനമെന്ന് യുവതി വ്യക്തമാക്കിയതോടെ കത്തി ഉപയോഗിച്ച് സഞ്ജനയെ രാജീവ് കുത്തി. നാലു തവണ കുത്തേറ്റ യുവതി വീട്ടില്‍ വെച്ചു തന്നെ മരിച്ചതോടെ വിവരം പുറത്തറിയാതിരിക്കാന്‍ മൃതദേഹം ചാക്കില്‍കെട്ടി വീടിന് അടുത്തുള്ള അഴുക്ക് ചാലില്‍ ഉപേക്ഷിക്കുകയായിരുന്നു.

മൃതദേഹം മറവ് ചെയ്‌തതിനു പിന്നാലെ ഭാര്യയെ കാണാനില്ലെന്ന പരാതിയും പൊലീസില്‍ നല്‍കി. രാജീവിനെ സംശയമുണ്ടെന്ന് വ്യക്തമാക്കി സഞ്ജനയുടെ ബന്ധുക്കളും പരാതി നല്‍കിയതോടെ അന്വേഷണം യുവാവിലേക്ക് നീങ്ങി. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.

സഞ്ജന - രാജീവ് ദമ്പതികള്‍ക്ക് ആറും നാലും മൂന്നം വയസുള്ള പെണ്‍കുട്ടികളുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സംസ്ഥാനത്ത് രാത്രി ഈ ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

വോട്ടെടുപ്പ് ദിവസം എല്ലാ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും വേതനത്തോടുകൂടിയ അവധി; അവധി ഉറപ്പാക്കണമെന്ന് ലേബര്‍ കമ്മിഷണര്‍

ലോക്‌സഭാ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് കഴിയും വരെ സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം

കൈക്കൂലി കേസിൽ വില്ലേജ് ഓഫീസർക്കും ഫീൽഡ് അസിസ്റ്റൻറിനും കഠിന തടവ്

പീഡനക്കേസ് പ്രതിക്ക് 13 വർഷം കഠിനത്തടവ്

അടുത്ത ലേഖനം
Show comments