കാണാതായ പശുവിനെ ചൊല്ലി തർക്കം; യുവാവിന്റെ കൈ വെട്ടിമാറ്റി

കാണാതായ പശുവിനെ ചൊല്ലി തർക്കം; യുവാവിന്റെ കൈ വെട്ടിമാറ്റി

Webdunia
തിങ്കള്‍, 3 സെപ്‌റ്റംബര്‍ 2018 (12:26 IST)
കാണാതായ പശുവിനെ ചൊല്ലിയുള്ള വഴക്കിനൊടുവിൽ മുപ്പത്തിയഞ്ചുകാരനെ മരത്തിൽ കെട്ടിയിട്ട് വലതുകൈ അറുത്തുമാറ്റി. ഇടതുകൈക്ക് മാരകമായി വെട്ടേറ്റു. മധ്യപ്രദേശ് ഭോപ്പാലിലെ റയ്‌സൺ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവത്തെത്തുടർന്ന് രണ്ടുപേരെ പൊലീസ് അറസ്‌റ്റുചെയ്‌തു.
 
കാണാതായ തന്റെ പശുക്കളെ തേടിയിറങ്ങിയ പ്രേം നാരായൺ സാഹുവെന്ന യുവാവിന്റെ കൈയാണ് അറുത്തുമാറ്റിയത്. സട്ടു യാദവ് എന്നയാളുടെ ഫാമിലേക്കാണു പ്രേം നാരായൺ തന്റെ പശുവിനെ തിരഞ്ഞെത്തിയത്. ഇയാള്‍ കൈയില്‍ വാള്‍ കരുതിയിരുന്നു. ഫാമിലെത്തിയ ഇരുവരും തമ്മിൽ വഴക്കാകുകയും തുടർന്ന് സട്ടു യാദവിന്റെ കുടുംബാംഗങ്ങൾ പ്രേം നാരായണിനെ മരത്തിൽ പിടിച്ച് കെട്ടുകയുമായിരുന്നു.
 
അയൽക്കാർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് എത്തിയതിന് ശേഷമാണ് പ്രേം നാരായണിനെ ആശുപത്രിയിലേക്ക് മാറ്റിയത്. സട്ടു യാദവ് ഉള്‍പ്പെടെ രണ്ടു പേരെ അറസ്റ്റ് ചെയ്‌തെന്നും ഒരു സ്ത്രീ അടക്കം മൂന്നു പേര്‍ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.

അച്ഛൻ ക്രൂരമായി പീഡിപ്പിച്ചു! നടൻ വിജയകുമാറിനെതിരെ മകളും നടിയുമായ വനിത!

സ്കൂൾ ബസ്സിൽ മൂന്നുവയസുകാരി ദിവസങ്ങളോളം കൂട്ടബലാത്സംഗത്തിനിരയായി

ഫ്രാങ്കോ മുളക്കലിന്റെ ലൈംഗിക ശേഷി പരിശോധിച്ചു; ഞായറാഴ്ച കുറവിലങ്ങാട് മഠത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തും

രുദ്രാക്ഷത്തിന്‍റെ ക്ഷീണം തീര്‍ക്കാന്‍ ഷാജി കൈലാസ് വിളിച്ചത് മമ്മൂട്ടിയെ!

മമ്മൂട്ടിയുടെ ‘ഉണ്ടയ്ക്ക്’ 6 മാസത്തെ സമയം നൽകി പ്രിയദർശൻ!

അനുബന്ധ വാര്‍ത്തകള്‍

സാംസങ് ഗ്യാലക്സി വാച്ചുകൾ ഇന്ത്യൻ വിപണിയിൽ

ഇതാണ് പകിസ്ഥാനെ പാഠം പഠിപ്പിക്കുന്നതിനുള്ള സമയം: അതിർത്തിയിൽ പാകിസ്ഥാന്റെ ആക്രമണങ്ങളിൽ തുറന്നടിച്ച് ഇന്ത്യൻ കരസേനാ മേധാവി

സ്കൂൾ ബസ്സിൽ മൂന്നുവയസുകാരി ദിവസങ്ങളോളം കൂട്ടബലാത്സംഗത്തിനിരയായി

ഫ്രാങ്കോ മുളക്കലിന്റെ ലൈംഗിക ശേഷി പരിശോധിച്ചു; ഞായറാഴ്ച കുറവിലങ്ങാട് മഠത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തും

അടുത്ത ലേഖനം