‘മമ്മൂക്കയെ സൂപ്പർ സ്റ്റാർ ആക്കുന്നതും ഇതാണ്’- വാചാലയായി ഷംന കാസിം

Webdunia
വ്യാഴം, 6 സെപ്‌റ്റംബര്‍ 2018 (10:15 IST)
തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ‘ഒരു കുട്ടനാടന്‍ ബ്ലോഗ്’ എന്ന ചിത്രത്തിൽ മൂന്ന് നായികമാരാണുള്ളത്. ഷം‌ന കാസിം, റായ് ലക്ഷ്മി, അനു സിതാര. ഇതിൽ ഷംന കാസിം പൊലീസ് ഓഫീസർ ആയിട്ടാണ് എത്തുന്നത്. മമ്മൂട്ടി നായകനാകുന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്.
 
ചിത്രത്തിലെ അഭിനയത്തെ കുറിച്ചും സെറ്റിലുണ്ടായ അനുഭവത്തെ കുറിച്ചും ഷംന മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്. മമ്മൂട്ടി നല്‍കിയ പിന്തുണയെക്കുറിച്ച് താരം നേരത്തെ വാചാലയായിരുന്നു. യുവതാരങ്ങളെല്ലാം ഒരുപോലെ ആഗ്രഹിക്കുന്ന കാര്യമാണ് മമ്മൂട്ടിക്കൊപ്പം അഭിനയിക്കുകയെന്ന കാര്യം. പൊതുവെ അദ്ദേഹം നല്ല സ്ട്രിക്ടാണെന്ന് എല്ലാവരും പറയാറുണ്ട്. പക്ഷേ, ആവശ്യമുള്ളിടത്ത് മാത്രമേ അദ്ദേഹം അങ്ങനെ കാണിക്കാറുള്ളു.
 
നല്ലൊരു ടീച്ചറാണ് മമ്മുക്ക. വേണ്ട സമയത്ത് മാത്രമേ അദ്ദേഹം കാര്‍ക്കശ്യക്കാരാനാവാറുള്ളൂ. ഒരുപക്ഷേ ഇതായിരിക്കാം അദ്ദേഹത്തെ സൂപ്പര്‍ സ്റ്റാറാക്കിയത്. സ്വന്തം കഥാപാത്രത്തെക്കുറിച്ച് മാത്രമല്ല കൂടെ അഭിനയിക്കുന്നവരെ കൂടി കംഫര്‍ട്ടാക്കിയതിന് ശേഷമാണ് മെഗാസ്റ്റാര്‍ അഭിനയിക്കാറുള്ളത്. മമ്മൂട്ടി നല്‍കിയ ആത്മവിശ്വാസമാണ് നീനയെ മനോഹരമാക്കിയതെന്നും താരം പറയുന്നു.  

മമ്മൂട്ടിയും അക്ഷയ് കുമാറും ഒരു വേട്ടയ്ക്കായി ഒരുമിക്കും!

ആദ്യ കാഴ്ചയിൽ പ്രണയം തോന്നി: മമ്മൂട്ടി

'അർജ്ജുൻ റെഡ്ഡി'യെ കടത്തിവെട്ടും, '24 കിസ്സെസ്സ്' വരുന്നു; വീഡിയോ വൈറൽ

പ്രമേഹ രോഗികൾക്ക് ആശ്വസിക്കാം, തക്കാളി മിത്രം തന്നെ!

ആ മമ്മൂട്ടിച്ചിത്രം ആരുമറിയാതെ ഷാരുഖ് ഖാന്‍ റീമേക്ക് ചെയ്ത് സൂപ്പര്‍ഹിറ്റാക്കി, മമ്മൂട്ടിയുമറിഞ്ഞില്ല, സംവിധായകനുമറിഞ്ഞില്ല!

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം