Webdunia - Bharat's app for daily news and videos

Install App

ആപ്പില്‍ അംഗമാകാന്‍ മിസ്സ്ഡ് കോള്‍ മതി; റിപ്പബ്ലിക്ക് ദിനത്തിനു മുമ്പ് ഒരുകോടി അംഗത്വം ലക്‍ഷ്യം

Webdunia
ശനി, 11 ജനുവരി 2014 (13:04 IST)
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്മി പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ കണ്‍വീനര്‍ കൂടിയായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.

ആം ആദ്മിയില്‍ അംഗമാകാന്‍ താത്പര്യമുള്ളവര്‍ 07798220033 എന്ന മൊബൈല്‍ ഫോണ്‍ നമ്പറിലേക്ക് മിസ്ഡ് കോളയച്ചാലും മതി. എസ്എംഎസ്. അയച്ചും അംഗത്വം നേടാം.

പേര്, എസ്ടിഡി കോഡ്, നിയമസഭാ മണ്ഡലം എന്നിവ അയച്ചാലും അംഗത്വം ലഭിക്കും.
ജനവരി ഇരുപത്തിയാറിനകം ആം ആദ്മി പാര്‍ട്ടിയില്‍ ഒരു കോടി അംഗങ്ങളെ ചേര്‍ക്കുകയാണ് ലക്ഷ്യം.

' ഞാനും ആം ആദ്മി' എന്ന മുദ്രാവാക്യത്തോടെയാണ് പ്രചാരണ പരിപാടി നടപ്പാക്കുന്നത്. രാജ്യത്തെ ഏതുപൗരനും സൗജന്യമായി അംഗമായി ചേരാം. നേരത്തേ പത്തുരൂപയായിരുന്നു അംഗത്വഫീസ്. എന്നാല്‍ ഈ തുക താങ്ങാന്‍ പറ്റാത്തവര്‍ക്കായാണ് സൗജന്യ അംഗത്വം.

കഴിഞ്ഞയാഴ്ച ചേര്‍ന്ന ദേശീയ നിര്‍വാഹക സമിതിയാണ് ഈ തീരുമാനം എടുത്തത്. പാര്‍ട്ടി നേതാവായ ഗോപാല്‍ റായിക്കായിരിക്കും പ്രത്യേക അംഗത്വ പ്രചാരണത്തിന്റെ ചുമതല.

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

Show comments