വിദേശ യാത്ര സംബന്ധിച്ച പല കാര്യങ്ങള്ക്കും സഹായം ലഭിക്കും. കത്തിടപാടുകളില് രഹസ്യ സ്വഭാവം അത്യാവശ്യമായി പാലിക്കുക. പൊതുവേ മെച്ചപ്പെട്ട ദിവസം. പരമ്പരാഗതമായ പല അസുഖങ്ങളും ശല്യപ്പെടുത്തും.
ഇടവം
കച്ചവടവുമായി ബന്ധപ്പെട്ട് അനാവശ്യമായ വിഷമം ഉണ്ടാകും. പൂര്വിക സ്വത്ത് ലഭിക്കാന് സാധ്യതയുണ്ട്. അതിഥികളുടെ വരവിന് തടസമുണ്ടാകും. പണം സംബന്ധിച്ച കാര്യങ്ങളില് പൊതുവേ വിജയത്തിന് സാധ്യത.
മിഥുനം
മത്സരങ്ങളില് വിജയിക്കും. സാമ്പത്തിക നേട്ടങ്ങളുണ്ടാകും. ധീരത പ്രകടിപ്പിക്കാനവസരമുണ്ടാകും. മക്കളുടെ വിവാഹകാര്യങ്ങളില് തീരുമാനമെടുക്കും. ചുറ്റുപാടുകള് പൊതുവേ മെച്ചപ്പെടുമെങ്കിലും ആരെയും തീര്ത്ത് വിശ്വസിക്കരുത്.
കര്ക്കടകം
രാസവസ്തുക്കളില് നിന്ന് അപകടസാധ്യതയുണ്ട്. ദൂരയാത്രചെയ്യും. ചില അവസരങ്ങള് കൈവിട്ടുകളയും. സുഹൃത്തുക്കളുടെ സഹകരണമുണ്ടാകും. വീടിെന്റ കേടുപാടുകള് തീര്ക്കും. പുതിയ വാഹനം വാങ്ങും.
ചിങ്ങം
പുതിയ ജോലിക്കാരെ ലഭിക്കും. ദൂരദേശയാത്രപോകും. ആത്മീയ കേന്ദ്രങ്ങള് സന്ദര്ശിക്കും. ഭൂമി വില്പനയില് ലാഭമുണ്ടാകും. പുതിയ കച്ചവടമാരംഭിക്കും. വൈദ്യുതിയുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്നവര് ശ്രദ്ധിക്കേണ്ട സമയമാണ്.
കന്നി
ക്ഷേത്രങ്ങള് സന്ദര്ശിക്കും പുതിയ വീടുപണി പുരോഗമിക്കും. ജലാശയങ്ങളില് വച്ച് അപകട സാധ്യതയുണ്ട്. സഹോദരിയുടെ വിവാഹം നടത്തും. ഉദ്യോഗത്തിലുയര്ച്ചയുണ്ടാകും. ബന്ധുക്കളുടെ വേര്പാടുണ്ടാകും. ആരോഗ്യം
തുലാം
പത്രപ്രവര്ത്തകര്ക്ക് സ്ഥലമാറ്റമോ സ്ഥാനമാറ്റമോ ഉണ്ടാകും. പ്രശസ്തി ലഭിക്കും. ക്ഷേത്രങ്ങള് സന്ദര്ശിക്കും. സല്ക്കാരങ്ങളില് പങ്കെടുക്കും. അധികാരികളുടെ സഹായം ലഭിക്കും. മത്സരങ്ങളില് വിജയിക്കും.
വൃശ്ചികം
ഉന്നതപഠനത്തിനവസരം ലഭിക്കും. മേലധികാരികളുടെ പ്രശംസ ലഭിക്കും. കൃഷിയില് നേട്ടങ്ങളുണ്ടാകും. അച്ഛെന്റ ആരോഗ്യം മോശമാകും. സഹോദരങ്ങളുടെ സഹായം ലഭിക്കും. പുതിയ ജോലി അറിയിപ്പ് കിട്ടും.
ധനു
കലാരംഗത്തുള്ളവര്ക്ക് പൊതുവേ നല്ല സമയമാണിത്. കടം സംബന്ധിച്ച പ്രശ്നങ്ങളില് പരിഹാരം കാണും. വിദേശ യാത്രയ്ക്ക് സാധ്യത. വ്യാപാരത്തില് നല്ല മുന്നേറ്റം ഉണ്ടാകും. ഊഹക്കച്ചവടങ്ങളില് നേട്ടമുണ്ടാകും.
മകരം
ഉയര്ന്ന പദവികള് തേടിവരും. സുഹൃദ് സന്ദര്ശനത്താല് സന്തോഷം കൈവരും. സ്വത്തു തര്ക്കങ്ങളില് പരിഹാരമുണ്ടാക്കും. ആദായ മാര്ഗ്ഗങ്ങള് പലതും പുതുതായി ഉണ്ടാവും. അയല്ക്കാരോടുള്ള സ്നേഹപൂര്വമായ പെരുമാറ്റം തുടരുന്നതാണ്.
കുംഭം
സഹോദരന്മാരുമായി എല്ലാ കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്യുന്നത് നന്ന്. യാത്രകൊണ്ട് കൂടുതല് അലച്ചില് ഉണ്ടാകും. കലാരംഗത്തുള്ളവര്ക്ക് അംഗീകാരം ലഭിക്കാന് സാദ്ധ്യത. ആരോഗ്യ കാര്യങ്ങളെ ഓര്ത്ത് ദു:ഖിക്കാതിരിക്കുക.
മീനം
പ്രേമ കാര്യങ്ങളില് പെട്ടന്നുള്ള തീരുമാനമെടുക്കാതിരിക്കുക. വിദ്യാര്ത്ഥികളുടെ ആഗ്രഹങ്ങള് സഫലമാകും. താമസം മാറാന് സാദ്ധ്യതയുണ്ട്. അയല്ക്കാരുടെ ആദരവ് ലഭിക്കും. ഉദരരോഗങ്ങള്ക്ക് സാദ്ധ്യത.