Webdunia - Bharat's app for daily news and videos

Install App

കെജ്‌രിവാളിന്റെ രാജി ദൗര്‍ഭാഗ്യകരം: ഹസാരെ

Webdunia
ശനി, 15 ഫെബ്രുവരി 2014 (12:21 IST)
PRO
PRO
അരവിന്ദ് കെജ്‌രിവാളിന്റെ രാജി ദൗര്‍ഭാഗ്യകരമാണെന്ന് അണ്ണാ ഹസാരെ. ജന്‍‌ലോക്പാല്‍ ബില്‍ ഡല്‍ഹി നിയമസഭയില്‍ അവതരിപ്പിക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. ബില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രാജിവയ്ക്കുമെന്ന് കെജ്‌രിവാള്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

27 നെതിരെ 42 വോട്ടുകള്‍ക്കാണ് ലോക്പാല്‍ ബില്ലിന് ഡല്‍ഹി നിയമസഭയില്‍ അവതരണാനുമതി നിഷേധിക്കപ്പെട്ടത്. രാജിവയ്ക്കുമെന്ന വാക്ക് കെജ്‌രിവാള്‍ പാലിക്കണമെന്ന് ബി ജെ പിയും ആവശ്യപ്പെട്ടിരുന്നു. നിയമസഭ പിരിഞ്ഞതിന് ശേഷം ആം ആദ്‌മി പാര്‍ട്ടിയുടെ ഓഫീസിലെത്തിയ കെജ്‌രിവാള്‍ പാര്‍ട്ടി പ്രവര്‍ത്തകരോടും നേതൃത്വത്തോടും ആലോചിച്ച ശേഷമാണ് രാജി പ്രഖ്യാപിച്ചത്.

അഴിമതിക്കെതിരായ പോരാട്ടത്തിനിടെ നൂറുതവണ രാജിവയ്ക്കാനും തയ്യാറാണെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കി. പോരാട്ടത്തിന് പദവികള്‍ ആവശ്യമില്ല. മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞാലും താന്‍ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും എന്ന് കെജ്‌രിവാള്‍ വ്യക്തമാക്കി.

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

Show comments