Webdunia - Bharat's app for daily news and videos

Install App

കേരളത്തില്‍ ആം ആദ്മി പാര്‍ട്ടി തരംഗമുണ്ട്‌: പ്രശാന്ത്‌ ഭൂഷണ്‍

Webdunia
തിങ്കള്‍, 24 മാര്‍ച്ച് 2014 (15:54 IST)
PTI
PTI
ലോക്‍സഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി വന്‍ വിജയം നേടുമെന്നു ദേശീയ എക്സിക്യൂട്ടീവ്‌ അംഗം പ്രശാന്ത്‌ ഭൂഷണ്‍ പറഞ്ഞു. സംസ്ഥാനത്ത്‌ ആം ആദ്മി തരംഗം കണ്ടുതുടങ്ങിയിരിക്കുന്നു. നിരവധി യുവാക്കളും യുവതികളും അവരുടെ ആദ്യ വോട്ട്‌ ആം ആദ്മി പാര്‍ട്ടിക്കു നല്‍കുമെന്നു പ്രഖ്യാപിച്ചിരിക്കുകയാണ്‌. ഇതു പാര്‍ട്ടിക്കു പ്രതീക്ഷയേകുന്നതായും അദ്ദേഹം പറഞ്ഞു.

ആം ആദ്മി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനായി കൊച്ചിയിലെത്തിയതാണ്‌ പ്രശാന്ത് ഭൂഷണ്‍. ജനങ്ങള്‍ക്കു വേണ്ടി ഭരിക്കേണ്ടവര്‍ കോര്‍പ്പറേറ്റുകളുടെ അജന്‍ഡയാണു നടപ്പാക്കുന്നത്‌. സര്‍ക്കാരിന്റെ നയങ്ങള്‍ രൂപപ്പെടുത്തുന്നതും നിര്‍ണായക സ്ഥാനങ്ങളില്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്നതും കോര്‍പ്പറേറ്റുകളാണെന്നും പ്രശാന്ത്‌ ഭൂഷണ്‍ പറഞ്ഞു.

ചടങ്ങില്‍ എറണാകുളം ലോക്സഭാ മണ്ഡലം സ്ഥാനാര്‍ഥി അനിതാ പ്രതാപ്‌, ഇടുക്കി മണ്ഡലം സ്ഥാനാര്‍ഥി സെല്‍വി സുനില്‍, ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ മനോജ്‌ പദ്മനാഭന്‍, സംസ്ഥാന എക്സിക്യൂട്ടീവ്‌ അംഗംഅഡ്വ.ഹരിലാല്‍, ജില്ലാ കോഓര്‍ഡിനേറ്റര്‍ എസ്‌. ശ്രീജിത്ത്‌ എന്നിവര്‍ പങ്കെടുത്തു.

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ഇപിയോട് മാത്രമല്ല, കേരളത്തില്‍ നിന്നുളള എല്ലാ കോണ്‍ഗ്രസ് എംപിമാരുമായും ചര്‍ച്ച നടത്തിയിരുന്നതായി പ്രകാശ് ജാവദേക്കര്‍

മണിപ്പൂരില്‍ സുരക്ഷാ സേന ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം: രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്ക് പോകാന്‍ സാധ്യത; 'സുരേഷ് ഗോപി ഫാക്ടര്‍' ക്ലിക്കായില്ലെന്ന് ബിജെപി വിലയിരുത്തല്‍

Lok Sabha Election 2024: സംസ്ഥാനത്തെ പോളിങ് 71.16 ശതമാനം, ജില്ല തിരിച്ചുള്ള കണക്കുകള്‍ നോക്കാം

Rahul Gandhi: അമേഠിയില്‍ രാഹുല്‍ തന്നെ; ജയിച്ചാല്‍ വയനാട് വിടാന്‍ ധാരണ

Show comments