Webdunia - Bharat's app for daily news and videos

Install App

അര്‍ബുദം എന്ത്, എങ്ങനെ

Webdunia
അര്‍ബുദം എന്ന് കേള്‍ക്കാത്തവരുണ്ടാകില്ല. അര്‍ബുദം എന്ന് കേള്‍ക്കുമ്പോഴേ ഭയപ്പെടുന്നവരാണ് ജനങ്ങള്‍. എന്നാല്‍, എന്താണ് അര്‍ബുദം എന്ന് അറിയാകുന്നവര്‍ ചുരുക്കമായിരിക്കും.

എന്താണ് അര്‍ബുദം

മനുഷ്യ ശരീരം കോശങ്ങളാല്‍ നിര്‍മ്മിതമാണ്. ഈ കോശങ്ങള്‍ വിഭജിച്ചു കൊണ്ടേയിരിക്കും. എന്നാല്‍ ചിലപ്പോള്‍ കോശവിഭജനം അമിതമാകും. ഈ അവസ്ഥയാണ് അര്‍ബുദമായി മാറുന്നത്. കോശങ്ങള്‍ അമിതമായി വിഭജിക്കപ്പെടുമ്പോള്‍ അത് മുഴയായി ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്നു.

എന്നാല്‍, എല്ലാ മുഴകളും അര്‍ബുദമല്ല. ദോഷകാരികളല്ലാത്ത മുഴകള്‍ ശരീരത്തിലെ മറ്റ് ഭാഗങ്ങളിലേക്ക് പടരില്ല. ഇവ പലപ്പോഴും നീക്കം ചെയ്യാന്‍ കഴിയുന്നതുമായിരിക്കും.

അര്‍ബുദം എങ്ങനെ പടരുന്നു

ദോഷകാരികളായ മുഴകള്‍ക്ക് തൊട്ടടുത്തുള്ള കോശങ്ങളിലേക്ക് വ്യാപിക്കാനുള്ള കഴിവുണ്ട്. മുഴകളില്‍ നിന്ന് അര്‍ബുദം ഉണ്ടാക്കുന്ന കോശങ്ങള്‍ വിഭജിച്ച് രക്തത്തിലേക്ക് വ്യാപിച്ച് അര്‍ബുദം മറ്റ് അവയവങ്ങളിലേക്കും പടരാന്‍ ഇടയാക്കുന്നു.

ഇങ്ങനെ രോഗം മറ്റ് അവയവങ്ങളിലേക്ക് വ്യാപിച്ചാലും ഏത് അവയവത്തിലൂടെ ആണോ അതിന്‍റെ ഉത്ഭവം ആ അവയവത്തിന്‍റെ പേരിലായിരിക്കും രോഗം അറിയപ്പെടുക. ഉദാഹരണത്തിന് ഗര്‍ഭാശയഗള അര്‍ബുദം ശ്വാസകോശത്തിലേക്ക് വ്യാപിച്ചാലും അറിയപ്പെടുക ഗര്‍ഭാശയഗള അര്‍ബുദം എന്ന് തന്നെ ആയിരിക്കും.

മിക്ക അര്‍ബുദങ്ങളും ഇങ്ങനെ ആണ് വികസിക്കുന്നതെങ്കിലും രക്താര്‍ബുദം പടരുന്നത് ഈ രീതിയിലല്ല. രക്താര്‍ബുദം രക്തത്തെയും രക്തം നിര്‍മ്മിക്കുന്ന അവയവങ്ങളെയും അതിന് സമീപത്തുള്ള കോശങ്ങളെയും ആണ് ബാധിക്കുന്നത്.

എല്ലാ അര്‍ബുദങ്ങളും വ്യത്യസ്തമാണ്. ചികിത്സയും വ്യത്യസ്തമാണ്. അര്‍ബുദത്തിനുള്ള പരിശൊധനയും വ്യത്യസ്തമാണ്. ഏത് അവയവത്തിനാണോ രോഗം ബാധിച്ചത് എന്നതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന.

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമേഹം മുതല്‍ ക്യാന്‍സര്‍ വരെയുള്ള ലക്ഷണങ്ങള്‍ കണ്ണിലൂടെ തിരിച്ചറിയാം! നിങ്ങളുടെ കണ്ണുകള്‍ ഈ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടോ?

വിശപ്പ് കുറവാണോ, കരള്‍ രോഗത്തിന്റെ ലക്ഷണമാണ്

പുതുവർഷത്തിൽ ഒതുങ്ങിയ വയർ സ്വന്തമാക്കണോ?

ഗ്യാസിനുള്ള മരുന്ന് ഇടയ്ക്കിടെ കഴിക്കുന്ന ശീലമുണ്ടോ?

കൊറിയക്കാർക്ക് കുടവയർ ഇല്ലാത്തത് എന്തുകൊണ്ടെന്നറിയാമോ? ഇതാണ് ആ രഹസ്യം

Show comments