Webdunia - Bharat's app for daily news and videos

Install App

ബധിരത മാറ്റാന്‍ കോക്ളിയര്‍ ഇംപ്ളാന്‍റ്

Webdunia
ജന്മനാ കേള്‍ക്കാനാവാത്തവരെ സഹായിക്കാന്‍ കഴിയും. അതിനുള്ള മാര്‍ഗ്ഗം വൈദ്യശാസ്ത്രം വികസിപ്പിച്ചെടുത്തിട്ടുണ്ട്. കോക്ളിയ വെച്ചുപിടിപ്പിച്ചാല്‍ കേള്‍വിയുടെ പ്രശ്നം മാറ്റാനാവും. കോഴിക്കോട്ട് ഗോവിന്ദപുരത്തെ മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോ.പി.മോഹന്‍കൃഷ്ണന്‍ പറയുന്നു.

കേള്‍വിക്കുറവിന് പരിഹാരമായി സ്വീകരിക്കാവുന്ന ഇലക്ട്രോണിക് സംവിധാനമാണ് ""കോക്ളിയാര്‍ ഇംപ്ളാന്‍റ്''. ചെവിക്കുള്ളിലെ അതിലോലമായ കര്‍ണ്ണപടത്തില്‍ പതിക്കുന്ന ശബ്ദതരംഗങ്ങളെ അനുബന്ധ അസ്ഥികളാണ് കോക്ളിയയില്‍ എത്തിക്കുന്നത്.

ഈ ചലനങ്ങള്‍ ഒരു ശംഖിന്‍റെ ആകൃതിയിലുള്ള കോക്ളിയയില്‍ സൃഷ്ടിക്കുന്ന ഓളങ്ങള്‍ക്കനുസൃതമായി വൈദ്യുതതരംഗങ്ങളായി മാറുന്നു ഈ വൈദ്യുതിതരംഗങ്ങള്‍ കോക്ളിയര്‍ നാഡിയിലൂടെ തലച്ചോറില്‍ സ്വീകരിക്കുപ്പെടുമ്പോഴാണ് കേള്‍വി യാഥാര്‍ത്ഥ്യമാവുന്നത്.

ഈ കോക്ളിയര്‍ ഞരമ്പുകള്‍ക്കോ മറ്റു ഭാഗങ്ങള്‍ക്കോ കേടു സംഭവിച്ചാല്‍ ശസ്ത്രക്രിയ വഴിമാറ്റാവുന്നതാണ്. എന്നാല്‍ കോക്ളിയക്ക് കേടോ കോശക്ഷതമോ സംഭവിച്ചാല്‍ ശ്രവണ സഹായിയോ മറ്റൈന്തെങ്കിലും പരിഹാരങ്ങളോ പ്രാവര്‍ത്തികമല്ല.

ഇവിടെയാണ് ""കോക്ളിയര്‍ ഇംപ്ളാന്‍റ്'' എന്ന ശസ്ത്രക്രിയ ബധിരതക്കു പരിഹാരമാകുന്നത്. ഒരു ഇലക്ട്രോഡിന്‍റെ സഹായത്തോടെ പ്രവര്‍ത്തിച്ചു ശ്രവണനാഡികളെ ഉത്തേജിപ്പിക്കുന്നതിനുള്ള കൃത്രിമമായ ഉപകരണമാണിത്. ഓസ്ട്രേലിയയിലെ ബയോണിക് ഇയര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസര്‍ ഗ്രഹാം ക്ളര്‍ക്കാണ് ഈ നൂതന സംരഭം ലോകത്തിനു സമ്മാനിച്ചത്.

എന്താണ് കോക്ളിയര്‍ ഇംപ്ളാന്‍റ്?

ഇരുപത്തിരണ്ടോളം ചാനലുകള്‍ നിറഞ്ഞ ഇലക്ട്രോഡ്, സര്‍ജറിയയിലൂടെ കോക്ളിയിലേയ്ക്ക് ബന്ധിപ്പിക്കുന്നു. ശബ്ദതരംഗങ്ങളെ ചെവിയ്ക്കു പുറത്തു സ്ഥാപിച്ച മൈക്രോഫോണ്‍ പിടിച്ചെടുത്ത് ഡിജിറ്റല്‍ തരംഗങ്ങളാക്കി സ്പീച്ച് പ്രോസസര്‍ വഴി ട്രാന്‍സ്മിറ്ററിലെത്തിയ്ക്കുന്നു.

ഈ തരംഗങ്ങള്‍ തലയുടെ പിന്‍ഭാഗത്ത് ഉള്ളില്‍ ഘടിപ്പിച്ച റിസീവറില്‍ നിന്നും കോക്ളിയ ഇംപ്ളാന്‍റിലേക്ക് എത്തിക്കുന്നു. കോക്ളിയക്കുളളില്‍ ചുരുട്ടിവെച്ചിട്ടുള്ള ഇലക്ട്രോഡുകള്‍ വഴി ശ്രവണനാഡിയെ ഉത്തേജിപ്പിക്കുന്നു. തലച്ചോറ് ഈ ശബ്ദതരംഗങ്ങളെ തിരിച്ചറിയുന്നതോടെ കോക്ളിയര്‍ ഇംപ്ളാന്‍റ് കേള്‍വിയ്ക്ക് സഹായകമായി പ്രവര്‍ത്തിക്കുന്നു.

ഓഡിയോളജി ടെസ്റ്റി (ഓഡിയോഗ്രാം)ലൂടെ കേള്‍വിക്കു സഹായകമായ ഉപകരണങ്ങള്‍ പൂര്‍ണ്ണമായും പരാജയപ്പെട്ട് പൂര്‍ണ്ണ ബധിരത ബാധിച്ചവര്‍ക്കു മാത്രമേ കോക്ളിയര്‍ ഇംപ്ളാന്‍റ് ചെയ്യുകയുളളൂ. ശസ്ത്രക്രിയക്കുമുമ്പ് ഒരു എം.ആര്‍.ഐ സ്കാനിങിലൂടെ കോക്ളിയയുടെ പൂര്‍ണ്ണമായ പഠനം സാധ്യമാക്കുന്നു.

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ചീത്ത മണം വരില്ല; ഉണ്ണി മുകുന്ദന്‍ മുട്ട കഴിക്കുന്നത് ഇങ്ങനെ

ആരോഗ്യ ഗുണങ്ങളുള്ള ഭക്ഷ്യയോഗ്യമായ പൂക്കൾ

യാത്ര ചെയ്യുമ്പോള്‍ ഛര്‍ദ്ദിക്കാറുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

നിങ്ങളുടെ തലയണകളില്‍ ടോയ്‌ലറ്റ് സീറ്റിലുള്ളതിനേക്കാള്‍ അണുക്കള്‍ ഉണ്ടാകും!

ഉറങ്ങുമ്പോള്‍ ഇടക്കിടെ ഉമിനീര്‍ ഒഴുകുന്നോ, ന്യൂറോളജിക്കല്‍ ഡിസോര്‍ഡറുകളുടെ ലക്ഷണമാണ്!

Show comments