Webdunia - Bharat's app for daily news and videos

Install App

ലോകക്ഷയരോഗ ദിനം

Webdunia
മാര്‍ച്ച് 24- ടി.ബി. ഡെ - ലോക ക്ഷയരോഗ ദിനം. 1992 മുതല്‍ ഈ ദിനം ആചരിക്കുന്നു. ക്ഷയരോഗത്തിനെതിരെ ലോകമെങ്ങും പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.എന്നിട്ടും ടി.ബി. യെ വരുതിയില്‍ നിര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. ലോകത്തെ ഒരുലക്ഷം പേരില്‍ 250 മുതല്‍370 പേര്‍ ക്ഷയരോഗ ബാധിതരാണ്.

കേരളത്തില്‍ മാര്‍ച്ച് 24 മുതല്‍ ഏപ്രില്‍ 4 വരെ ക്ഷയരോഗനിയന്ത്രണമാസമായി ആചരിക്കും. കേരളത്തിലിപ്പോള്‍ 27000 പേര്‍ ക്ഷയരോഗ ചികിത്സയിലാണ്. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള ബോധവത്കരണ പരിപാടികളും ഈ മാസം നടക്കും.

ഇന്ത്യയില്‍ ഓരാ മിനിട്ടിലും ഒരാള്‍ ക്ഷയരോഗം മൂലം മരിക്കുന്നു എന്നാണ് കണക്ക്. 15 ലക്ഷം പേരാണ് ഇന്ത്യയില്‍ ഒരു വര്‍ഷം ക്ഷയരോഗ ചികിത്സക്കെത്തുന്നത്. ലോകാരോഗ്യ സംഘടനയുടെ ഡോട്ട്സ്-ഡിറക്ടറി ഒബ്സര്‍വ്ഡ് ട്രീറ്റ്മെന്‍റ് വഴി ക്ഷയരോഗം ഒരു പരിധിവരെ നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

" ഡോട്ട്സ് എന്‍റെ രോഗം ഭേദമാക്കി. ഞാന്‍ നിങ്ങളുടെ രോഗം ഭേഗമാക്കും' എന്ന പ്രതിജ്ഞയോടെയാണ് ഇന്ത്യയിലെ ആരോഗ്യപ്രവര്‍ത്തകര്‍ ഇക്കുറി ക്ഷയരോഗത്തിനെതിരെ ഇറങ്ങുന്നത്.


ക്ഷയരോഗം - ഒന്നാം കിട കൊലയാളി

അമ്പതു കൊല്ലത്തിലേറെയായി ടിബിക്കു മരുന്നുണ്ട് . ചികിത്സയുണ്ട്. എന്നാല്‍ ചരിത്രത്തിലെ മറ്റേതു കൊല്ലത്തേക്കാളുമധികം ക്ഷയരോഗമരണം ഇക്കൊല്ലമുണ്ടാവും എന്നാണ് കണക്ക്.

ഇതിനര്‍ത്ഥം ഇന്നും ലോകത്തെ ഒന്നാം കിട കൊലയാളിയായി ക്ഷയം നിലനില്‍ക്കുന്നുവെന്നാണ്. ഓരോവര്‍ഷവും 20 ലക്ഷം പേരെ കൊല്ലുകമാത്രമല്ല 80 ലക്ഷം പേരെ ബാധിക്കുകയും ചെയ്യുന്നുണ്ട് ഈ രോഗം.

ഇക്കൊല്ലം 20 ലക്ഷം പേരാണ് ലോകത്ത് ക്ഷയരോഗം മൂലം മരിച്ചത്. കുറച്ച് ക്ഷയരോഗികളുള്ള കാനഡയെപ്പോലുള്ള പരിഷ്കൃതരാജ്യത്ത് രണ്ടായിരമാണ്ടില്‍ 1700 പേര്‍ക്ക് ക്ഷയരോഗമുള്ളതായി കണ്ടിരുന്നു.

2010 ആകുമ്പോഴേക്കും ലോകത്തെ ക്ഷയരോഗികളുടെ എണ്ണം 50 ശതമാനത്തോളം കുറയ്ക്കണമെന്ന് 2000 ല്‍ ചേര്‍ന്ന ജി- 8 രാജ്യങ്ങളുടെ സമ്മേളനം ലക്ഷ്യമിട്ടിരുന്നു. പക്ഷെ ഈ ലക്ഷ്യം ഇപ്പോഴും വിദൂരമാണ്.

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

കുട്ടികളുടെ പല്ല് കേടുകൂടാതെ സൂക്ഷിക്കാന്‍ മാതാപിതാക്കള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

തടി കുറയ്ക്കാന്‍ ചിയ സീഡ്‌സ് കഴിക്കാറുണ്ടോ? ഈ അസുഖമുള്ളവര്‍ ഒരിക്കലും കഴിക്കരുത്!

കുളിക്കുമ്പോൾ പതിവായി ചെയ്യുന്ന അബദ്ധങ്ങൾ

നിങ്ങളുടെ അസ്ഥികളില്‍ നിന്ന് ശബ്ദം കേള്‍ക്കാറുണ്ടോ

നല്ല പങ്കാളികളുടെ ലക്ഷണങ്ങള്‍ ഇവയാണ്

Show comments