Webdunia - Bharat's app for daily news and videos

Install App

അസ്ഥിസഞ്ചയനത്തിന്റെ മുഹൂര്‍ത്തം

എസ് ബാബുരാജന്‍ ഉണ്ണിത്താന്‍

Webdunia
ബുധന്‍, 22 ഡിസം‌ബര്‍ 2010 (11:15 IST)
PRO
മരിച്ചയാളുടെ അസ്ഥിസഞ്ചയന കര്‍മ്മം കൃഷ്ണപക്ഷത്തിലെ ഓജ തിഥികളിലാണ് ചെയ്യേണ്ടത്. രണ്ടു കൂറില്‍ പെടുന്ന നക്ഷത്രങ്ങളും വെള്ളിയാഴ്ചയും ചൊവ്വാഴ്ചയും പിണ്ഡം വയ്ക്കുന്ന ആളിന്റെ ജന്‍‌മനക്ഷത്രവും പ്രതിപദവും ത്രിതീയയും മരിച്ചയാളിന്റെ ജന്‍‌മാഷ്ടമ രാശിയും അഷ്ടമ രാശിക്കൂറും വിഷ്ടിക്കരണവും കൊള്ളില്ല.

ഓജതിഥികളില്‍ കറുത്ത പക്ഷത്തിലെ പഞ്ചമി, സപ്തമി, നവമി, ഏകാദശി, ത്രയോദശി, പഞ്ചദശി ആറ് തിഥികളില്‍ ഒന്നില്‍ സഞ്ചയനം നടത്തുന്നതാണ് ഉത്തമം. ഇതിനു വെളുത്തപക്ഷവും കറുത്തപക്ഷത്തിലെ മറ്റു തിഥികളും ശുഭമല്ല. എന്നാല്‍, കറുത്ത പക്ഷത്തിലെ പഞ്ചമി മദ്ധ്യമമായിട്ടെടുക്കാമെന്ന് ഒരു പക്ഷമുണ്ട്.

അസ്ഥിസഞ്ചയനത്തിന് ശനിയാഴ്ചയും തിങ്കളാഴ്ചയുമാണ് ഉത്തമം. ഞായര്‍, ബുധന്‍, വ്യാഴം എന്നീ ദിവസങ്ങള്‍ മധ്യമമായിട്ടെടുക്കാം.

അസ്ഥിസഞ്ചയനം നടത്തുന്നതിന് പിണ്ഡദാനം നടത്തുന്ന ആളിന്റെ ജന്‍‌മനക്ഷത്രം വര്‍ജ്ജ്യമാണ്. പിണ്ഡകര്‍ത്താവിന്റെ ഭാര്യാപുത്രാദികളുടെ ജന്‍‌മനക്ഷത്രങ്ങള്‍ കൂടി വര്‍ജ്ജിക്കേണ്ടതാണ്. പിണ്ഡകര്‍ത്താക്കള്‍ ഒന്നിലധികം പേരുണ്ടെങ്കിലും ഇത് പരിഗണിക്കണം. ഗണ്ഡാതവും ഇടവം രാശിയും കൂടി വര്‍ജ്ജിക്കേണ്ടതാണ്.

ബ്രാഹ്മണര്‍ക്ക് നാലാം ദിവസമാണ് അസ്ഥിസഞ്ചയനം വിധിച്ചിരിക്കുന്നത്. അഞ്ചാം ദിവസം പാടില്ല. എന്നാല്‍, അഞ്ചാം ദിവസം കഴിഞ്ഞുള്ള ദിവസങ്ങളില്‍ ആവാം. എല്ലാവര്‍ക്കും അശൌചകാലത്ത് അസ്ഥിസഞ്ചയനം നടത്തുകയാണെങ്കില്‍ ഇപ്പറഞ്ഞ വിധികള്‍ ചെയ്യണമെന്നില്ല.

മരിച്ച ദിവസത്തിന്റെ അഞ്ചാം ദിവസം അസ്ഥിസഞ്ചയനം ചെയ്യുന്നത് ശുഭമല്ല. അതായത്, ബ്രാഹ്മണര്‍ക്കായാലും മറ്റുള്ളവര്‍ക്കായാലും അശൌചകാലത്ത് അസ്ഥിസഞ്ചയനം നടത്തുകയാണെങ്കില്‍ മേല്‍പ്പറഞ്ഞ ദ്വിരാശിഗത താരങ്ങളും ശുക്ലപക്ഷവും കറുത്തപക്ഷത്തിലെ ചതുര്‍ദ്ദശി ഒഴിച്ചുള്ള സമകളായ തിഥികളും കൊള്ളാം. കൃഷ്ണപക്ഷ ചതുര്‍ദ്ദശിയും കുജശുക്ര വാരങ്ങളും മരിച്ചയാളിന്റെ ജന്‍‌മാഷ്ടമ രാശിയും അഷ്ടമരാശിക്കൂറു നക്ഷത്രങ്ങളും പിണ്ഡകര്‍മ്മം ചെയ്യുന്ന ആളിന്റെ ജന്‍‌മ നക്ഷത്രവും ഇടവം രാശിയും വര്‍ജ്ജിക്കണമെന്ന് അര്‍ത്ഥം. അശൌച കാലത്ത് അസ്ഥിസഞ്ചയനം ചെയ്തില്ല എങ്കില്‍ ശുഭമുഹൂര്‍ത്തത്തില്‍ കര്‍മ്മം ചെയ്യേണ്ടതാണ്.

എസ് ബാബുരാജന്‍ ഉണ്ണിത്താന്‍
ശാസ്താംതെക്കതില്‍
അമ്മകണ്ടകര
അടൂര്‍ പി.ഒ

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മേടം രാശിക്കാര്‍ക്ക് ഈ ആഴ്ച പുതിയ വരുമാന സ്രാതസുകള്‍ ഉണ്ടാകാന്‍ സാധ്യത

വിദ്യാസംബന്ധമായ തടസ്സങ്ങള്‍ മാറും, ആരോഗ്യനിലയില്‍ മെച്ചം, 2025 ഫെബ്രുവരി മാസം മേടം രാശിക്കാര്‍ക്ക് എങ്ങനെ

Monthly Horoscope February 2025: 2025 ഫെബ്രുവരി മാസം നിങ്ങൾക്കെങ്ങനെ, സമ്പൂർണ മാസഫലം അറിയാം

നിങ്ങളുടെ വീട്ടില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നത് ഇങ്ങനെയാണോ? വാസ്തു പറയുന്നത്

നിങ്ങളുടെ ഈ ആഴ്ച എങ്ങനെ

Show comments