Webdunia - Bharat's app for daily news and videos

Install App

ദോഷഗ്രങ്ങള്‍ ഉച്ചത്തില്‍ നില്‍ക്കണം

മുഹൂര്‍ത്തം: ദോഷാപവാദം-3

Webdunia
ബുധന്‍, 31 മാര്‍ച്ച് 2010 (12:17 IST)
PRO
ദോഷത്തെ പ്രദാനം ചെയ്യുന്ന ഏതുഗ്രഹവും അതിന്റെ ഉച്ചത്തിലോ ദ്രേക്കാണാദിവര്‍ഗ്ഗങ്ങളിലോ ശുഭഗ്രഹദൃഷ്ടിയോടുകൂടി നിന്നാല്‍ ദോഷമുണ്ടാവുന്നതല്ല.

ദണ്ഡരാശികള്‍ക്കും മൃത്യുരാശികള്‍ക്കും രാശ്യാധിപന്മാരായ ഗ്രഹങ്ങളുടെ ദൃഷ്ടിയുണ്ടെങ്കില്‍ ആ രണ്ടു ദോഷങ്ങളും തീരെ കുറഞ്ഞിരിക്കും. ബലവാനായ വ്യാഴത്തിന്റെ ദൃഷ്ടിയോ യോഗമോ ഉണ്ടായാലും ദണ്ഡമൃത്യുരാശികള്‍ക്ക് ദോഷമില്ലാതാവും. ആ രാശികള്‍ ശുഭകര്‍മ്മങ്ങള്‍ക്ക് യോഗ്യങ്ങളാവുകയും ചെയ്യും.

ചന്ദ്രകേന്ദ്രത്തില്‍ രണ്ട് കണ്ണുള്ള നക്ഷത്രത്തില്‍ നില്‍ക്കുന്ന ശുഭഗ്രഹം അന്ധനക്ഷത്രത്തിന്റെ ദോഷത്തെ ഹനിക്കും. ചന്ദ്രന്‍ ശുഭഗ്രഹത്തിന്റെ നവാംശകത്തില്‍ ഉള്ള ദ്വിനക്ഷത്രത്തില്‍ ശുഭമായ ചന്ദ്രക്രിയയോടുകൂടി നിന്നാലും അന്ധ നക്ഷത്രത്തിന്റെ ദോഷമില്ലാതാവും.

പുത്തരി ഊണ്, പുടവയുടുക്കുക, പൊന്നണിയുക, പുണ്യകര്‍മ്മങ്ങള്‍ ചെയ്യുക എന്നിവ നാലുമൊഴിച്ചുള്ള മറ്റെല്ലാ ശുഭകര്‍മ്മങ്ങള്‍ക്കും പിറന്നാള്‍ വര്‍ജ്ജ്യമാവുന്നു. അന്നപ്രാശവും അഭ്യംഗ സ്നാനവും സേകവും ചൌളവും ഒഴിച്ചുള്ള ശുഭകര്‍മ്മങ്ങള്‍ക്കെല്ലാം അനുജന്മ നക്ഷത്രങ്ങള്‍ സ്വീകരിക്കാം.

ജന്മനക്ഷത്രത്തിന്റെ 3, 5, 7 നാളുകള്‍ എല്ലാ കര്‍മ്മങ്ങള്‍ക്കും വര്‍ജ്ജിക്കേണ്ടതാണ്. ഒന്നാം അനുജന്മ നക്ഷത്രത്തിന്റെ മൂന്നാം നാളിന്റെ ഒന്നാം കാലും അഞ്ചാം നാളിന്റെ നാലാം കാലും ഏഴാം നാളിന്റെ മൂന്നാം കാലും മാത്രം വര്‍ജ്ജിച്ചാല്‍ മതിയാവും. രണ്ടാം അനുജന്മ നക്ഷത്രത്തിന്റെ 3, 5, 7 നാളുകളുടെ ഒന്നും നാലും മൂന്നും പാദങ്ങള്‍ പാപാംശകങ്ങളാണെങ്കില്‍ വര്‍ജ്ജിക്കേണ്ടതാണ്. ശുഭഗ്രഹത്തിന്റെ ദൃഷ്ടിയോടും ശുഭരാശ്യംശകത്തോടും കൂടി ശുഭക്രിയയില്‍ ബലവാനായി നില്‍ക്കുന്ന ചന്ദ്രന്‍ ജന്‍‌മാനുജന്‍‌മ നക്ഷത്രങ്ങളുടെയും അവയുടെ വിപത്പ്രത്യരവധ നക്ഷത്രങ്ങളുടെയും ദോഷത്തെ ഹനിക്കുന്നതാണ്.

ജന്മരാശ്യാധിപതിയും അഷ്ടമ രാശ്യാധിപതിയും അന്യോന്യ ബന്ധുത്വമുള്ളതായാല്‍ ജന്മാഷ്ടമരാശിക്ക് ദോഷമില്ല. അതുപോലെ, ജന്മരാശ്യാധിപതിയും ദശമരാശ്യാധിപതിയും തമ്മില്‍ അന്യോന്യ ബന്ധമുണ്ടായാല്‍ വൈനാശികാംശങ്ങള്‍ക്കും ദോഷമുണ്ടാകില്ല.

ചന്ദ്രാദിത്യന്മാര്‍ തങ്ങള്‍ നില്‍ക്കുന്ന നക്ഷത്രങ്ങളില്‍ ക്രമേണ ദ്വിതീയ, ത്രിദീയ പാദങ്ങളെയോ പ്രഥമ ചതുര്‍ത്ഥ പാദങ്ങളെയോ പ്രാപിച്ചിരുന്നാല്‍ മാത്രമേ ഏകാര്‍ഗ്ഗളത്തിനു പ്രാബല്യമുള്ളൂ. ചന്ദ്രാദിത്യന്‍‌മാര്‍ ശുഭഗ്രഹങ്ങളുടെ വര്‍ഗ്ഗത്തിലോ സ്വവര്‍ഗ്ഗത്തിലോ ബലത്തോടുകൂടിയും ശുഭഗ്രഹങ്ങളുടെ ദൃഷ്ടിയോടുകൂടിയും നിന്നാല്‍ ഏകാര്‍ഗ്ഗള ദോഷം തീരെ കുറഞ്ഞിരിക്കുന്നതാണ്.

മുഹൂര്‍ത്ത ലഗ്നത്തിനു രാശ്യാധിപന്റെയോ വ്യാഴത്തിന്റെയോ ബുധന്റെ ദൃഷ്ടിയോ യോഗമോ ഉണ്ടായിരുന്നാല്‍ ശൂന്യമാസം, ശൂന്യനക്ഷത്രം, ശൂന്യതിഥി, ശൂന്യരാശി, വിഷയോഗങ്ങള്‍ എന്നിവ ദോഷകരമാവുകയില്ല. മുഹൂര്‍ത്തരാശിയുടെ കേന്ദ്രങ്ങളിലോ ത്രികോണങ്ങളിലോ ബലവാനായ ശുഭഗ്രഹം നിന്നാലും ശൂന്യമാസതിഥിരാശിനക്ഷത്രങ്ങള്‍ ദോഷരഹിതമായിത്തീരും.

ലേഖനം അടുത്ത ആഴ്ചയും തുടരുന്നതാണ ്

എസ് ബാബുരാജന്‍ ഉണ്ണിത്താന്‍
ശാസ്താംതെക്കതില്‍
അമ്മകണ്ടകര
അടൂര്‍ പി.ഒ.
ഫോണ്‍ - 9447791386

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഏപ്രില്‍ 20 നും മെയ് 20 നും ഇടയില്‍ ജനിച്ചവരാണോ, ഇക്കാര്യങ്ങള്‍ അറിയണം

സംരംഭകരായി വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള രാശിക്കാര്‍

വീട്ടില്‍ പതിവായി ഈ ഭക്ഷ്യസാധനങ്ങള്‍ തറയില്‍ വീഴാറുണ്ടോ, വാസ്തു പറയുന്നത്

മേടം രാശിക്കാര്‍ക്ക് ഈ ആഴ്ച പുതിയ വരുമാന സ്രാതസുകള്‍ ഉണ്ടാകാന്‍ സാധ്യത

വിദ്യാസംബന്ധമായ തടസ്സങ്ങള്‍ മാറും, ആരോഗ്യനിലയില്‍ മെച്ചം, 2025 ഫെബ്രുവരി മാസം മേടം രാശിക്കാര്‍ക്ക് എങ്ങനെ

Show comments