ഈ രാശിക്കാര്‍ പൊതുവേ സ്‌നേഹബന്ധങ്ങള്‍ക്ക് കീഴ്‌പ്പെടില്ല

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 4 ഡിസം‌ബര്‍ 2024 (21:50 IST)
ധനുരാശിയിലുള്ളവര്‍ തെളിഞ്ഞ ബുദ്ധിയുള്ളവരും പ്രസന്നമായ ശരീര പ്രകൃതമുള്ളവരും ആയിരിക്കും. എല്ലാത്തരം സാഹചര്യങ്ങളെയും അതിലംഘിക്കുന്നതിനും അവയുമായി ചേര്‍ന്നുപോകുന്നതിനുമുള്ള ശക്തി ഇവര്‍ക്ക് ഉണ്ടായിരിക്കും. നേതൃത്വപാടവം, പരിശ്രമശീലം, സാഹസികത്വം, ധൈര്യം, അത്യുത്സാഹം എന്നീ ഗുണങ്ങള്‍ ഇവര്‍ക്കുണ്ടായിരിക്കും. ഇവരുടെ തുറന്ന പ്രകൃതം ബന്ധങ്ങള്‍ക്ക് കാരണമാവാം.
 
ധനു രാശിയിലുള്ളവര്‍ പൊതുവേ ശൂഭാപ്തി വിശ്വാസമുള്ളവരാണ്. കാര്യങ്ങളുടെ നല്ല വശം മാത്രം കാണുന്നവരും പ്രശ്‌നങ്ങളെ സന്തോഷത്തോടെ പരിഹരിക്കുന്നവരും ആയിരിക്കും ഇവര്‍. ആത്മാര്‍ത്ഥത, സത്യസന്ധത, അദ്ധ്യാത്മീയ, കരുണ എന്നീ ഗുണങ്ങളും ഇവര്‍ക്കുണ്ടായിരിക്കും. ആഗോളമായി ചിന്തിക്കുകയും ലോകത്തിന്റെ നന്മ ആഗ്രഹിക്കുന്നവരുമായിരിക്കും ഇവര്‍. തീരുമാനമെടുക്കാനാവും ഇവര്‍ ഏറെ സമയം ചെലവഴിക്കുക.
 
ധനു രാശിയിലുള്ളവര്‍ പൊതുവേ സ്‌നേഹബന്ധങ്ങള്‍ക്ക് കീഴ്‌പ്പെടാത്തവരായിരിക്കും. ജീവിതത്തിലുണ്ടായ ചില അപ്രിയ അനുഭവങ്ങളാവും അവരില്‍ ഇത്തരമൊരു ചിന്താഗതി വളര്‍ത്തിയെടുത്തത്. പൊതുവേ സൌമ്യമായി പെരുമാറുന്ന ഇവര്‍ സ്‌നേഹബന്ധങ്ങള്‍ക്ക് വേണ്ടി ത്യാഗങ്ങളെടുത്തെന്ന് വരില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സംരംഭകരായി വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത് ഈ രാശിക്കാര്‍ക്കാണ്

ഫെബ്രുവരി മാസഫലം 2026: എല്ലാ 12 രാശികളുടെയും സമഗ്ര രാശിഫലം ഒറ്റനോട്ടത്തിൽ

മാതൃബന്ധുക്കളിൽ നിന്ന് സഹായം, തെറ്റിദ്ധാരണകൾ മാറും, മേടം രാശിക്കാർക്ക് ഫെബ്രുവരി എങ്ങനെ

കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയ്ക്കണോ, നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാം

ഗ്യാസ് സ്റ്റൗവും സിങ്കും ഈ ദിശയിലാണോ, വാസ്തു പറയുന്നത് സമ്പത്തുണ്ടാകുമെന്നാണ്!

അടുത്ത ലേഖനം
Show comments