അറിഞ്ഞോളൂ... നടുവേദന ശമിക്കണമെങ്കില്‍ ആ ചികിത്സാ രീതി കൂടിയേതീരൂ !

നടുവേദനയ്ക്ക് ആയുര്‍വേദം

Webdunia
വെള്ളി, 29 സെപ്‌റ്റംബര്‍ 2017 (17:17 IST)
നടുവേദനയ്ക്ക് സ്തീ- പുരുഷ വ്യത്യാസമില്ലെങ്കിലും ഈ രോഗത്തിന്റെ പിടിയില്‍ പെട്ട് കഷ്ടപ്പെടുന്നവരില്‍ അധികവും മധ്യവയസ്കകളായ സ്ത്രീകളാണ്. ഈ ആധുനിക യുഗത്തില്‍ ജോലിത്തിരക്കിന്റേയും ഫാഷന്റേയും പിടിയില്‍ പെട്ട ധാരാളം സ്ത്രീകളില്‍ ഈ രോഗം കണ്ടുവരുന്നു. ആയുര്‍വേദ ചികിത്സാ രീതി ഇതിന് ഫലപ്രദമാണ്.
 
ആയുര്‍വേദത്തില്‍ ഏത് തരം നടുവേദനയും പൂര്‍ണ്ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയും. ആയുര്‍വേദത്തില്‍ നടുവേദനയ്ക്ക് കടീഗ്രഹം എന്നാണ് പറയുന്നത്. നടുവേദന അനുഭവപ്പെടുന്ന ഭാഗത്ത് ഉഴുന്ന് മാവ് കുഴച്ച് വലയമുണ്ടാക്കി അതില്‍ നിശ്ചിതചൂടില്‍, നിശ്ചിത സമയം രോഗാവസ്ഥയ്ക്കുതകുന്ന ഒന്നോ അതില്‍ കൂടുതലോ തൈലങ്ങള്‍ യോജിപ്പിച്ച് നടത്തുന്ന ചികിത്സാ രീതിയാണിത്. 
 
നടുവേദനയ്ക്കുള്ള ആയുര്‍വേദ ചികിത്സയില്‍ വിശ്രമവും പത്ഥ്യവും അത്യാവശ്യമാണ്. നിലത്തോ പലകകട്ടിലിലോ കിടക്കുന്നതാണ് ഉത്തമം. ഇത് നട്ടെല്ല് നിവര്‍ന്ന് കിടക്കുന്നതിന് സഹായിക്കും. വ്യായാമ മുറകളും യോഗയും അഭ്യംഗം, വസ്തി കടീവസ്തി തുടങ്ങിയ പഞ്ചകര്‍മ്മ ചികിത്സകള്‍ യഥാവിധി ചെയ്യേണ്ടതാണ്. കടീവസ്തിയാണ് ആയുര്‍വേദത്തിലെ ഫലപ്രദമായ ചികിത്സാ രീതി. 
 
വായുക്ഷോഭം, മലബന്ധം എന്നിവ ചികിത്സിച്ച് സുഖപ്പെടുത്തിയാല്‍ മാത്രമെ നടുവേദനയ്ക്ക് ശമനമുണ്ടാകുകയുള്ളൂ. കരുനെച്ചിയിലയുടെ നീരും ആ‍വണക്കെണ്ണയും ചേര്‍ന്ന് കഴിക്കുന്നത് ഇതിന് ഉത്തമമാണ്. ശരിയായ ചികിത്സാ രീതിയും ശരിയായ ജീവിത രീതിയുമാണ് ഇതില്‍ നിന്നും മോചനം നേടാനുള്ള ഏക മാര്‍ഗ്ഗം.
 
രാസ്നാസപതകം, സഹചരാദി തുടങ്ങിയ കഷായങ്ങളും യോഗരാജ ഗുല്‍ഗുലു തുടങ്ങിയ വടകങ്ങളും ആവര്‍ത്തിച്ച ധന്വന്തരം, സഹചരാദി, ഗന്ധതൈലം തുടങ്ങിയ പച്ച മരുന്നുകളുമാണ് ആയുര്‍വേദ ചികിത്സയില്‍ ഉപയോഗിക്കുന്നത്. ശരിയായ ജീവിത ശൈലിയിലൂടെയും ചികിത്സയിലൂടെയും മാത്രമേ നടുവേദനയ്ക്ക് ശമനമുണ്ടാവുകയുള്ളൂ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

തലമുടി മുതൽ കരളിനെ വരെ കാക്കും ചെമ്പരത്തി; ഗുണങ്ങളറിയാം

ഡിഷ് വാഷ് ബാര്‍ ഉപയോഗിക്കുമ്പോള്‍ കൈകളില്‍ പൊള്ളല്‍ തോന്നാറുണ്ടോ?

ഇടക്കിടെ ബാത്‌റൂമില്‍ പോകേണ്ടി വരും; ദിവസവും കോഫി കുടിക്കുന്നതുകൊണ്ടുള്ള ഗുണവും ദോഷവും

ചുമല്‍ വേദനയുടെ പ്രധാനകാരണം ഇവയാണ്

വായ്‌നാറ്റം മാറാന്‍ മൗത്ത് വാഷ് ഉപയോഗിക്കുന്നതിന് പകരം ഇക്കാര്യം ശ്രദ്ധിക്കൂ

അടുത്ത ലേഖനം
Show comments