Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജീരക മാഹാത്മ്യം

ജീരക മാഹാത്മ്യം
നമ്മുടെ ഭക്ഷണത്തില്‍ ജീരകത്തിന് ഏറെ പ്രാധാന്യമുണ്ട്. ഔഷധ ഗുണത്തില്‍ മാത്രമല്ല പോഷക ഗുണത്തിലും ജീരകം മുന്നില്‍ തന്നെ.

സംസ്കൃതത്തില്‍ സുഗന്ധ എന്നറിയപ്പെടുന്ന ജീരകത്തിന് ഇംഗ്ളീഷില്‍ കുമിന്‍ എന്നാണ് പേര്. ശാസ്ത്രീയ നാമം കുമിനും സിമിനും.

സിറിയ, ഈജിപ്ത്, കിഴക്കന്‍ മെഡിറ്ററേനിയന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ജീരകം കൃഷി ചെയ്തു വരുന്നു. ജീരക കയറ്റുമതിയില്‍ ഒന്നാം സ്ഥനത്ത് ഇറാനാണ്.

ഇന്ത്യയില്‍ കേരളം, ബംഗാള്‍, ആസാം എന്നീ സംസ്ഥാനങ്ങള്‍ ഒഴികെ മറ്റെല്ലായിടത്തും ജീരകം കൃഷി ചെയ്ത് വരുന്നു.

കൊഴുപ്പ്, മാംസ്യം, അന്നജം, നാര് ഇത്യാദികളെല്ലാം സമൃദ്ധമായി ജീരകത്തില്‍ അടങ്ങിയിരിക്കുന്നു.ജീവകം- എ(കരോട്ടിന്‍) കാത്സ്യം, ഇരുമ്പ് എന്നിവയും ധാരാളമുണ്ട്.

നമ്മുടെ കറികളില്‍ ജീരകം ചതച്ചിടുകയും വറുത്ത് പൊടിച്ചിടുകയും ചെയ്യുന്നു. ചതച്ചിടുന്നത് വായുകോപത്തിന്‍റെ സാധ്യത ഇല്ലാതാക്കുന്നു.

വറുക്കുമ്പോള്‍ ജീരകത്തിലെ സുഗന്ധ എണ്ണകള്‍ സ്വതന്ത്രമാക്കപ്പെടുകയും പോഷക മൂല്യം ഏറുകയും ചെയ്യുന്നു.

കേരളീയര്‍ക്ക് ജീരക വെള്ളം വളരെ പ്രധാനപ്പെട്ടതാണ്. ചെറിയ തോതില്‍ ഇതില്‍ നിന്നും ലഭിക്കുന്ന കരോട്ടിന്‍ (ജീവകം-എ) പ്രതിരോധ ശക്തി നല്‍കുന്നു.വിഭവ സമൃദ്ധമായ സദ്യയ്ക്ക് ശേഷം ജീരക വെള്ളം കുടിക്കുന്നത് ഗ്യാസ് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.

Share this Story:

Follow Webdunia malayalam