Webdunia - Bharat's app for daily news and videos

Install App

ആരും കൊതിക്കും ആ കാലുകള്‍ കണ്ടാല്‍... പക്ഷേ ഇതെല്ലാം ചെയ്തിരിക്കണമെന്നു മാത്രം !

Webdunia
തിങ്കള്‍, 26 ജൂണ്‍ 2017 (12:34 IST)
കണ്ണും മുഖവും കാക്കുന്നതു പോലെ തന്നെയാണ് സുന്ദരിമാര്‍ ഇപ്പോള്‍ കാലിന്റെ കാര്യത്തിലും. പെഡിക്യൂര്‍ തുടങ്ങി നിരവധി സൌന്ദര്യസംരക്ഷണ നുറുങ്ങു വിദ്യകളാണ് കാലുകളുടെ കാര്യത്തിലും പയറ്റുന്നത്. എന്നാല്‍, കാലിന്റെ സംരക്ഷണത്തിന് ആവശ്യമായതെല്ലാം കടയില്‍ പോയി വാങ്ങണമെന്ന് നിര്‍ബന്ധമൊന്നുമില്ല. അടുക്കളയില്‍ നിന്നു തന്നെ തുടങ്ങാം കാലിന്റെ സംരക്ഷണത്തിനുള്ള ആദ്യപടികള്‍. സുന്ദരമായ കാലുകളുണ്ടെങ്കില്‍ പിന്നെ കുട്ടിപ്പാവാടയും ട്രൌസറുകളും ഒക്കെ ഇട്ട് വിലസി നടക്കാം. അപ്പോള്‍ നേരെ അടുക്കളയിലേക്ക് പോകൂ... എന്നിട്ട് തുടങ്ങിക്കോളൂ... എന്തൊക്കെയെന്നല്ലേ... പറഞ്ഞു തരാം...
 
വാക്സിംഗ്
 
ഭംഗിയുള്ള കാലുകള്‍ക്ക് വാക്സിംഗ് ചെയ്യേണ്ടത് നിര്‍ബന്ധമാണ്. നിങ്ങളുടെ സ്കിന്നിന് ചേരുന്ന ഹെയര്‍ റിമൂവര്‍ ഉപയോഗിച്ച് കാലിലെ രോമങ്ങള്‍ നീക്കം ചെയ്യുക. വാക്സിംഗ് ചെയ്യാന്‍ ഉപയോഗിക്കുന്ന ക്രീമുകള്‍ മൂലം സ്കിന്നിന് അലര്‍ജി ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
 
ലെമണ്‍ ജ്യൂസ്
 
ആദ്യം കാല്‍ നല്ല തണുത്ത വെള്ളത്തില്‍ കഴുകുക. നാരങ്ങ പിഴിഞ്ഞ് നീരെടുത്ത് അത് ക്രീമുമായി ചേര്‍ത്ത് കാലില്‍ മസാജ് ചെയ്യുക. 20 മിനിറ്റിനു ശേഷം നനഞ്ഞ കോട്ടണ്‍ ഉപയോഗിച്ച് കാല് തുടയ്ക്കുക. കാലുകള്‍ വളരെ മൃദുത്വമുള്ളതായി അനുഭവപ്പെടും.
 
തൈരും ഗോതമ്പ് മാവും
 
ഗോതമ്പ് മാവില്‍ തൈര് ചേര്‍ത്ത് മിക്സ് ചെയ്ത് കാലില്‍ തേക്കുക. രോമങ്ങള്‍ നീക്കം ചെയ്യാനും കാലുകള്‍ക്ക് കൂടുതല്‍ മൃദുത്വം നല്കാന്‍ അത് സഹായിക്കും.
 
ഉള്ളിയും സുന്ദരം
 
ഒരു ഉള്ളി എടുത്ത് സ്ലൈസ് ആയി മുറിക്കുക. എന്നിട്ട് വറുത്തെടുക്കുക. അതിനു ശേഷം നന്നായി പൊടിക്കുക. ശേഷം, പേസ്റ്റ് രൂപത്തിലാക്കി വിണ്ടുകീറിയ ഉപ്പൂറ്റിയില്‍ പുരട്ടുക. ഒരു മാസം തുടര്‍ച്ചയായി ഇത് ചെയ്യുക. ഉപ്പൂറ്റിയിലെ വിണ്ടുകീറല്‍ മാറാന്‍ ഇത് സഹായിക്കും.
 
വിനാഗിരിയും തൈരും
 
ഒരു ടീസ്പൂണില്‍ പകുതി വിനാഗിരിയും പകുതി ടീസ്പൂണ്‍ തൈരുമെടുത്ത് മിക്സ് ചെയ്യുക. നന്നായി മിക്സ് ചെയ്ത് കാലിലും പാദത്തിലും പുരട്ടുക. ഇത് കാലുകള്‍ക്ക് കൂടുതല്‍ ഭംഗിയും മൃദുത്വവും നല്കും
 
ഒലിവ് ഓയില്‍
 
ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് കാലുകളിലും പാദങ്ങളിലും ഒലിവ് ഓയില്‍ തേച്ചു പിടിപ്പിക്കുക. മികച്ച ഗുണം ലഭിക്കാന്‍ ഒലിവ് ഓയില്‍ ചെറുതായി ചൂടാക്കിയതിനു ശേഷം തേച്ചു പിടിപ്പിക്കുക. രാവിലെ കാലുകള്‍ മൃദുവായി ഇരിക്കുന്നത് കാണാം.

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കുറച്ച് ദൂരം നടക്കുമ്പോഴേക്കും കിതപ്പ്; നിസാരമായി കാണരുത്

പ്രമേഹ രോഗികളിലെ ലൈംഗിക പ്രശ്‌നങ്ങള്‍; തിരിച്ചറിയാതെ പോകരുത് ഇക്കാര്യങ്ങള്‍

ആരോഗ്യം നന്നായിരിക്കണോ? ഇതൊന്ന് വായിച്ചു നോക്കൂ

ഉറക്കത്തില്‍ തടസങ്ങല്‍ ഉണ്ടാകുന്നത് ശരീരത്തില്‍ ഉപ്പിന്റെ അംശം കൂടിയതുകൊണ്ടാകാം

എപ്പോഴും കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ഫോണ്‍! ഈ രോഗം വരാതെ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments