ബജറ്റ്: ഇടപാടുകള്‍ എളുപ്പമാക്കാന്‍ ആധാര്‍ പേ സൌകര്യം

ബജറ്റ്: അരുണ്‍ ജെയ്റ്റ്ലി ബജറ്റ് അവതരിപ്പിക്കുന്നു

Webdunia
ബുധന്‍, 1 ഫെബ്രുവരി 2017 (12:38 IST)
കറന്‍സിരഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ ആധാര്‍ പേ സൗകര്യമൊരുക്കും. ആധാര്‍ പെ സമ്പ്രദായം ഉടന്‍ തന്നെ നടപ്പാക്കുമെന്നും അരുണ്‍ ജയ്‌റ്റ്‌ലി പറഞ്ഞു. വിദേശനിക്ഷേപ പ്രമോഷന്‍ ബോര്‍ഡ് ഇല്ലാതാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. വിദേശനിക്ഷേപം സുഗമമാക്കാന്‍ പുതിയ മാനദണ്ഡം കൊണ്ടുവരും.
 
ബാങ്കുകള്‍ക്ക് അധിക മൂലധനമായി പതിനായിരം കോടി. ബാങ്കുകള്‍ക്ക് അധിക മൂലധനമായി പതിനായിരം കോടി അനുവദിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി.
 
നേരിട്ടുള്ള വിദേശനിക്ഷേപത്തിന് പുതിയ നയം. നേരിട്ടുള്ള വിദേശനിക്ഷേപത്തിന് പുതിയ നയം പരിഗണനയിലാണെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ പറഞ്ഞു.
 
രാജ്യത്തെ ഒന്നരലക്ഷം ഗ്രാമപഞ്ചായത്തുകളില്‍ ഹൈസ്പീഡ് ഇന്റര്‍നെറ്റ്‌. ഒന്നര ലക്ഷം ഗ്രാമപഞ്ചായത്തുകളില്‍ ഇന്റര്‍നെറ്റ് സൗകര്യത്തിന് ഭാരത് നെറ്റ് പ്രോജക്ട് നടപ്പിലാക്കാന്‍ 10000 കോടി വകയിരുത്തി.
 
കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല. ജാര്‍ഖണ്ഡിലും ഗുജറാത്തിലും എയിംസ് ആരംഭിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി വ്യക്തമാക്കി. ഗ്രാമങ്ങളില്‍ മഹാശക്തി കേന്ദ്രങ്ങള്‍ സ്ഥാപിക്കും. വനിത - ശിശു ക്ഷേമത്തിനായി 1,84,632 കോടി വകയിരുത്തി.
 
ജീവന്‍ രക്ഷാമരുന്നുകളുടെ വില കുറയുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. വയോജനങ്ങള്‍ക്ക് ആധാര്‍ ഉപയോഗിച്ച് ആരോഗ്യ വിവരങ്ങളടങ്ങിയ സ്മാര്‍ട്ട് കാര്‍ഡ് ഒരുക്കും. ജാര്‍ഖണ്ഡിലും ഗുജറാത്തിലും എയിംസ് സ്ഥാപിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
 
കാര്‍ഷിക രംഗത്ത് 4.1 ശതമാനം വളര്‍ച്ചയുണ്ടാകും. ഡ‍യറി വികസനത്തിന് 8000 കോടി വകയിരുത്തി. ജലസേചനത്തിന് 5000 കോടിയും കാര്‍ഷിക മേഖലക്ക് 10 ലക്ഷം കോടിയും വകയിരുത്തി.
 
ജലസേചനത്തിന് പ്രത്യേക നബാര്‍ഡ് ഫണ്ട് ബജറ്റില്‍ വകയിരുത്തി. 500 കോടി രൂപയുടെ ഫണ്ട് ആണ് വകയിരുത്തിയത്. വിള ഇന്‍ഷുറന്‍സിന് 9, 000 കോടി രൂപ.
 
10 ലക്ഷം രൂപയുടെ കാര്‍ഷികവായ്‌പ നല്കും. കൂടുതല്‍ കാര്‍ഷികലാബുകള്‍ സ്ഥാപിക്കും
ക്ഷീരമേഖലയ്ക്ക് പ്രത്യേക ഫണ്ട് അനുവദിക്കും. തൊഴിലുറപ്പു പദ്ധതിയില്‍ 100 തൊഴില്‍ദിനങ്ങള്‍ എല്ലാവര്‍ക്കും ഉറപ്പു വരുത്തും. 15, 000 ഗ്രാമങ്ങളെ ദാരിദ്ര്യരഹിതമാക്കുമെന്നും ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചു.

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

മോദിയുടെ സന്ദര്‍ശനം: ശനിയാഴ്ച എംസി റോഡിലും എസി റോഡിലും ഗതാഗത നിയന്ത്രണം

വേനല്‍ക്കാല യാത്രകള്‍ക്ക് ആശ്വാസം: ചെന്നൈ, ബംഗാള്‍, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് റെയില്‍വേ പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ചു

ഇന്ത്യയില്‍ കുട്ടികളെ കാണാതാകുന്ന കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്; കേരളത്തില്‍ കഴിഞ്ഞ വര്‍ഷം കാണാതായത് 11139 പേര്‍

വ്യവസായിക ആശ്വാസം; പെട്രോകെമിക്കലുകളുടെ ഇറക്കുമതി തീരുവ സര്‍ക്കാര്‍ ഒഴിവാക്കി

ഹോര്‍മുസ് കടലിടുക്ക് എപ്പോള്‍ വീണ്ടും തുറക്കും? ഡൊണാള്‍ഡ് ട്രംപിന്റെ പ്രസംഗം ആശ്വാസം നല്‍കുന്നില്ല

അടുത്ത ലേഖനം
Show comments