Webdunia - Bharat's app for daily news and videos

Install App

റയില്‍‌വേ ബജറ്റ് ഇന്ന്

Webdunia
വെള്ളി, 3 ജൂലൈ 2009 (15:44 IST)
കേന്ദ്ര റയില്‍‌വേ ബജറ്റ് ഇന്ന് പാര്‍ലമെന്‍റില്‍ അവതരിപ്പിക്കും. കേരളത്തിന് ഇത്തവണ കൂടുതല്‍ പ്രതീക്ഷയ്ക്ക് വക നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ബജറ്റിലുണ്ടാവും എന്നാണ് പ്രതീക്ഷ. ഉച്ചയ്ക്ക് 12 മണിക്കാണ് കേന്ദ്ര റയില്‍ മന്ത്രി മമതാ ബാനര്‍ജിയുടെ ബജറ്റവതരണം ആരംഭിക്കുന്നത്.

ഒന്‍പതുവര്‍ഷത്തിന് ഇടവേളയ്ക്ക് ശേഷമാണ് മമത ബജറ്റവതരിപ്പിക്കാന്‍ എത്തുന്നത്. നിരക്കുകളില്‍ ഒന്നും തന്നെ മാറ്റം വരുത്താന്‍ അവര്‍ തയ്യാറാകില്ലെന്നാണ് സൂചന. എന്നാല്‍, ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് പ്രതിമാസം 20 രൂപ നിരക്കില്‍ സീസണ്‍ ടിക്കറ്റ് അനുവദിച്ചേക്കുമെന്ന് കരുതുന്നു. നിരവധി ജനപ്രിയ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയതാകും ബജറ്റ് എന്നാണ് സൂചനകള്‍.

ലാലു പ്രസാദ് യാദവ് പിന്തുടര്‍ന്ന തത്കാല്‍ ടിക്കറ്റ് നയത്തിലും മമതാബാനര്‍ജി സമൂലമായ മാറ്റം വരുത്തിയേക്കാമെന്ന് സൂചന. തത്കാല്‍ സീറ്റുകള്‍ കുറച്ച് കൂടുതല്‍ ജനറല്‍ സീറ്റുകള്‍ നല്‍കുക എന്നതായിരിക്കും മമതയുടെ ലക്‍ഷ്യമെന്ന് റയില്‍‌വെ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. 2005-06 കാലഘട്ടത്തില്‍ മൊത്തം തത്കാല്‍ സീറ്റുകളുടെ എണ്ണം വെറും 4000 മാത്രമായിരുന്നു. എന്നാല്‍, ഇത് ഇപ്പോള്‍ ഒരു ലക്ഷത്തോളമായി ഉയര്‍ന്നു. തത്കാല്‍ വിഭാഗത്തില്‍ നിന്നുള്ള വരുമാനവും ആനുപാതികമായി വര്‍ദ്ധിച്ചിരുന്നു. 2006 ല്‍ 200 കോടി ആയിരുന്ന വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 500 കോടി കവിഞ്ഞു.

ഇ അഹമ്മദ് റയില്‍ സഹമന്ത്രിയായതോടെ കേരളത്തിന്‍റെ പ്രതീക്ഷകള്‍ക്കും അര്‍ത്ഥമുണ്ടാകും എന്നാണ് കരുതുന്നത്. കണ്ണൂര്‍ - യശ്വന്ത്‌പൂര്‍ ട്രെയിന്‍ എല്ലാ ദിവസവും ആക്കും. എറണാകുളത്തു നിന്ന് അജ്മീരിലേക്ക് പുതിയ ട്രെയിന്‍ അനുവദിക്കുന്ന കാര്യവും പരിണനയിലുണ്ടെന്നാണ് സൂചന. തിരുവനന്തപുരം കൊച്ചി ജന്മശതാബ്ദി കോഴിക്കോട് വരെ നീട്ടാന്‍ ബജറ്റില്‍ തുക വകയിരുത്തിയതായി സൂചനയുണ്ട്. കേരളത്തിലെ റയില്‍ പാതകള്‍ ഇരട്ടിപ്പിക്കുന്നതിന് കൂടുതല്‍ തുക അനുവദിക്കും എന്നാണ് പ്രതീക്ഷ. കേരളത്തിന് പ്രത്യേക റയില്‍‌വേ സോണ്‍ വേണമെന്ന ആവശ്യം ഇത്തവണ പരിഗണിക്കുമോ എന്ന് കണ്ടറിയണം.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്

തയ്യല്‍ കടക്കാരന് വൈദ്യുതി ബില്ല് 86 ലക്ഷം രൂപ! പിന്നീട് നടന്നത്

തന്റെ രാജിക്കാര്യം കേന്ദ്രം തീരുമാനിക്കുമെന്ന് കെ സുരേന്ദ്രന്‍; സുരേന്ദ്രന്‍ രാജിവെക്കില്ലെന്ന് പ്രകാശ് ജാവദേക്കര്‍

ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരെ സര്‍വീസില്‍ നിന്നും പുറത്താക്കാനൊരുങ്ങി ട്രംപ്; ജനുവരി 20ന് എന്ത് സംഭവിക്കുമെന്ന് കണ്ണുനട്ട് അമേരിക്ക

ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസ്റ്റ്, മതേതരം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

Show comments