കേരളത്തില്‍ പ്രതിവര്‍ഷം 60,000ത്തോളം കാന്‍സര്‍ രോഗികള്‍!

ശ്രീനു എസ്
വ്യാഴം, 4 ഫെബ്രുവരി 2021 (09:31 IST)
ഇന്ന് ലോകം കാന്‍സര്‍ ദിനമായി ആചരിക്കുന്നു. ലോകത്ത് ആറില്‍ ഒരാള്‍ മരിക്കുന്നത് കാന്‍സര്‍ മൂലമാണെന്നാണ് കണക്ക്. അതേസമയം കേരളത്തില്‍ പ്രതിവര്‍ഷം 60,000ത്തോളം രോഗികള്‍ പുതുതായി കാന്‍സര്‍ രോഗിയായി രജിസ്റ്റര്‍ ചെയ്യുന്നു. കാന്‍സറിന്റെ കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളെകാളും ഉയര്‍ന്ന ശരാശരി നിലയിലാണ് കേരളം.
 
അതേസമയം വര്‍ദ്ധിച്ചു വരുന്ന കാന്‍സര്‍ രോഗബാഹുല്യത്തെ തടയാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് കാന്‍സര്‍ സ്ട്രാറ്റജി ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ച് നടപ്പിലാക്കി വരികയാണ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് കാന്‍സര്‍ രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് ഒരു കാന്‍സര്‍ ബോര്‍ഡ് രൂപീകരിച്ച് ഈ രംഗത്തെ വിദഗ്ദ്ധരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. മികച്ച കാന്‍സര്‍ ചികിത്സ ഉറപ്പു വരുത്തുന്നതിന് കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങള്‍ ശാക്തീകരിക്കുന്നതിനും മികവിന്റെ കേന്ദ്രങ്ങളായി മാറ്റുന്നതിനും സംസ്ഥാന ആരോഗ്യ വകുപ്പ് ശ്രദ്ധ നല്‍കുന്നുണ്ട്. 
 
എല്ലാ ജില്ലകളിലും കാന്‍സര്‍ ചികിത്സ ഉറപ്പാക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് ജില്ലാ കേന്ദ്രങ്ങളില്‍ കാന്‍സര്‍ ചികിത്സ ഉറപ്പാക്കുന്നതിന് ജില്ലാ കാന്‍സര്‍ കെയര്‍ സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ട്. ഈ കേന്ദ്രങ്ങളിലൂടെ കീമോതെറാപ്പിയുള്‍പ്പെടെയുള്ള ചികിത്സ സൗജന്യമായി നടപ്പിലാക്കി വരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

4 വർഷം മുൻപുള്ള വിരോധം, ഒൻപതാം ക്ലാസുകാരൻ അനിയനൊപ്പം ചേർന്ന് 14കാരനെ മർദ്ദിച്ചു

സതീശനെത്തി, തരൂരിനെ കണ്ടു, തിരെഞ്ഞെടുപ്പ് പ്രചാരണത്തിന് തരൂർ കോൺഗ്രസിനായി ഇറങ്ങും

ബാറ്റിംഗിൽ ഫ്ളോപ്പായി, വിക്കറ്റ് കീപ്പർ സ്ഥാനവും ഇഷാന്, ലോകകപ്പിൽ സഞ്ജു ബാക്കപ്പ് ഓപ്ഷനിലേക്ക്

സമ്മർ വെക്കേഷൻ തൂക്കാൻ ഇവരെത്തുന്നു; അതിരടി റിലീസ് തീയതി പുറത്ത്

രജിസ്റ്റര്‍ ചെയ്തത് 10,404 പേര്‍ മാത്രം: അവയവദാനത്തില്‍ കേരളം പിന്നില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ദിവസവും അഞ്ചുകിലോ മീറ്റര്‍ നടക്കും, പുകവലിയും മദ്യപാനവുമില്ല, ആരോഗ്യകരമായ ഡയറ്റ്; 37കാരന് ഹൃദ്രോഗം വന്നതില്‍ വിശദീകരണവുമായി ഡോക്ടര്‍

സ്ഥിരമായി തലവേദനയാണോ, അസിഡിറ്റിയായിരിക്കാം കാരണം

വാര്‍ദ്ധക്യം മന്ദഗതിയിലാക്കാന്‍ ദിവസവും കഴിക്കാവുന്ന അഞ്ച് ലളിതമായ ഭക്ഷണങ്ങള്‍

പടികള്‍ കയറുമ്പോള്‍ ശ്വാസം മുട്ടല്‍ അനുഭവപ്പെടുന്നുണ്ടോ, ഹൃദയം നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ശ്രമിക്കുന്നു!

രാത്രിയില്‍ ഉറങ്ങാന്‍ കഴിയുന്നില്ലേ? വെറും 2 മിനിറ്റിനുള്ളില്‍ ഉറങ്ങാന്‍ മിലിട്ടറി സ്ലീപ്പ് രീതി പരീക്ഷിച്ചു നോക്കൂ

അടുത്ത ലേഖനം
Show comments