Webdunia - Bharat's app for daily news and videos

Install App

ജോലി മാറാന്‍ പത്ത് കാരണങ്ങള്‍

ജോലി വിടേണ്ടത് എപ്പോള്‍ ? എങ്ങനെ ?

Webdunia
ജീവിതത്തില്‍ ഒരിക്കലെങ്കിലും ജോലി ഉപേക്ഷിക്കണമെന്ന് തോന്നാത്തവര്‍ ഉണ്ടാവില്ല. ഇന്നത്തെ സമൂഹത്തില്‍ ചെറുപ്പത്തില്‍ ജോലിക്ക് കയറി വിരമിക്കുന്നതുവരെ അതില്‍ തുടരുക എന്ന പഴഞ്ചന്‍ സമ്പ്രദായം ആരും പാലിക്കുമെന്ന് തോന്നുന്നില്ല.

ചെറുപ്പക്കാര്‍ക്കിടയില്‍ കൂടുവിട്ട് കൂടുമാറുന്നത് പോലെ ജോലി മാറുക ഒരു ആവശ്യം എന്നതിലുപരി ഒരു ഫാഷനായിട്ടുണ്ട്. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ പല പല ജോലികള്‍ മാറുന്നത് പക്ഷെ, നല്ല ലക്ഷണമായി പല തൊഴില്‍ ദാതാക്കളും കരുതുന്നില്ല. എന്നുവച്ച് ജോലി മാറാതിരിക്കാന്‍ പറ്റുമോ ? ഇല്ല. നിങ്ങള്‍ എപ്പോള്‍ ജോലി മാറണം, എങ്ങനെ ജോലി മാറണം എന്നത് സംബന്ധിച്ച് പത്ത് കാര്യങ്ങള്‍ ചുവടെ കൊടുക്കുന്നു :

നിങ്ങളുടെ ഇപ്പോഴത്തെ ജോലിയില്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ ? നന്നായി ആലോചിക്കുക, കാര്യങ്ങള്‍ പഠിക്കുക, അതിനു ശേഷം തീരുമാനമെടുക്കുക. പുതിയ ജോലിയില്‍ പ്രവേശിക്കുക.

1. നിങ്ങള്‍ക്ക് ചെയ്യാനുള്ള ജോലി ഇല്ലെന്ന് തോന്നിയാല്‍

നിങ്ങളുടെ യോഗ്യതയ്ക്കും പരിചയത്തിനും കഴിവിനും അനുസരിച്ചുള്ള ജോലിയല്ലെന്ന് തോന്നുകയോ കൂടുതല്‍ അവസരങ്ങളും ഉത്തരവാദിത്വവും നിങ്ങള്‍ക്ക് വേണമെന്ന് തോന്നുകയോ ചെയ്താല്‍ പുതിയ ജോലി അന്വേഷിക്കാവുന്നതാണ്.

ഈ സ്ഥപനത്തില്‍ ഇനി തനിക്ക് വലിയ ഭാവിയൊന്നുമില്ല. ചെയ്യാന്‍ വലുതായൊന്നുമില്ല. കമ്പനിക്ക് ഇതില്‍ കൂടുതലൊന്നും നല്‍കാനില്ല എന്ന് തോന്നിയാല്‍ കൂടുതല്‍ അവസരങ്ങളുള്ള നിങ്ങളുടെ കഴിവ് കുറച്ചുകൂടി ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന മറ്റൊരു ജോലിക്കായി അന്വേഷണം തുടങ്ങാം.


2. കോര്‍പ്പറേറ്റ് സംസ്കാരം നിങ്ങള്‍ക്ക് സഹിക്കാതെ വന്നാല്‍

ഒരാളുടെ മൂല്യബോധം ജോലിയോടുള്ള താത്പര്യം, മനോഭാവം എന്നിവ പലപ്പോഴും സ്ഥാപനങ്ങള്‍ പൊതുവില്‍ നടപ്പാക്കുന്ന ആധുനിക കോര്‍പ്പറേറ്റ് സംസ്കാരത്തോട് ഒത്തുപോവാറില്ല.

എല്ലാവരും ഒരേപോലെ യൂണിഫോം ധരിക്കുക. സാംസ്കാരിക വ്യത്യാസങ്ങള്‍ കണക്കിലെടുക്കാതെ ഒരേ നിയമങ്ങള്‍ എല്ലാവര്‍ക്കും ബാധകമാക്കുക, ഭൌതിക സാഹചര്യങ്ങളോ ശമ്പളമോ കൂട്ടാതെ ജീവനക്കാരുടെ സംതൃപ്തി അളക്കാന്‍ സര്‍വ്വേ നടത്തുന്നത് ശുദ്ധ ഭോഷ്കാണെന്ന് ഥോന്നുക, ജോലിയിലെ പരിചയം കണക്കാക്കാതെ, പ്രായം കണക്കാക്കാതെ, സീനിയര്‍ പദവികളിലേക്ക് പുതുതായി ജോലിക്ക് ചേര്‍ന്നവരെ നിയമിക്കുക തുടങ്ങി പല കാര്യങ്ങളും നിങ്ങള്‍ക്ക് പിടിക്കാതെ വരാം. അപ്പോഴും ജോലി മാറ്റത്തെ കുറിച്ച് ആലോചിക്കാവുന്നതാണ്.

3. നിങ്ങളുടെ ജീവിതശൈലി മാറിയാല്‍

ജീവിതത്തില്‍ പല ഘട്ടങ്ങളില്‍ ഒരാളുടെ ജീവിത രീതിക്കും ശൈലിക്കും മാറ്റം വരാം. ഇതില്‍ പ്രധാനം വിവാഹം. മറ്റൊന്ന് കുട്ടികളുടെ വിദ്യാഭ്യാസം. വിവാഹിതനായാല്‍ ചെലവുകള്‍ ഏറും. മെച്ചപ്പെട്ട ശമ്പളമുള്ള ജോലി വേണ്ടിവരും. അല്ലെങ്കില്‍ ഭാര്യയോട് / ഭര്‍ത്താവിനോട് ഒപ്പം ജീവിക്കാനായി ഒരു സ്ഥലം മാറ്റം അനിവാര്യമായി വരും. അല്ലെങ്കില്‍ കമ്പനി ആവശ്യപ്പെടുന്നതു പോലെ മറ്റൊരിടത്ത് പോയി ജോലി ചെയ്യാന്‍ കഴിയാനാവാത്ത അവസ്ഥയുണ്ടാവും. അപ്പോഴും പറ്റിയ പുതിയ ജോലി തന്നെയാണ് ആശ്രയം.

4 ജോലി വിരസവും അതൃപ്തവുമായാല്‍

എന്തൊക്കെ നല്ല കാര്യങ്ങള്‍ ഉണ്ടായാലും ശരി ജോലി വിരസമോ അനുചിതമോ ആയിത്തോന്നാം. ദിവസേന പോയി ഒരു ജോലി ചെയ്യുന്നതില്‍ മടുപ്പ് തോന്നാം. അതിനര്‍ഥം ആ ജോലി നിങ്ങള്‍ വിടേണ്ട സമയമായി എന്നാണ്.


5. സ്ഥാപനത്തിന് ധാര്‍മ്മികത നഷ്ടപ്പെട്ടുവെന്ന് തോന്നിയാല്‍

ജോലിയെ കുറിച്ചും ജോലി ചെയ്യുന്ന സ്ഥാപനങ്ങളെ കുറിച്ചും ഓരോരുത്തര്‍ക്കും ഓരോ സങ്കല്‍പ്പങ്ങളുണ്ട്. ധാര്‍മ്മികമായി ഉന്നത നിലവാരം പുലര്‍ത്തുന്ന കമ്പനിയാവും എന്ന് കരുതിയാവും പലരും ജോലിക്ക് ചേരുക. പിന്നീടാണ് അറിയുക കമ്പനിക്ക് ചില അവിഹിത ഇടപാടുകള്‍ ഉണ്ട് എന്ന്.

ചിലപ്പോള്‍ ഉല്‍പ്പന്നങ്ങളെ കുറിച്ച് കമ്പനി മേലധികാരികള്‍ ഉപഭോക്താക്കളെ പറഞ്ഞ് പറ്റിക്കുന്നുണ്ടാവാം. മത്സരത്തിന്‍റെ പേരില്‍ എതിര്‍ കമ്പനികളെ നീചമായ രീതിയില്‍ പാര വയ്ക്കുകയും അവരുടെ പല വിവരങ്ങളും രഹസ്യമായി ചോര്‍ത്തുകയോ ചെയ്യുന്നുണ്ടാവാം. ഇത്തരം കാര്യങ്ങളുമായി ഒത്തുപോവാന്‍ ആവാത്തപ്പോള്‍ രാജി വയ്ക്കുക മാത്രമാണ് പോം‌വഴി.

6, നിങ്ങളുടെ സല്‍പ്പേര് നഷ്ടമായാല്‍

എന്ത് കാരണം കൊണ്ടായാലും നിങ്ങളെ പറ്റിയുള്ള മതിപ്പും നിങ്ങളുടെ സല്‍പ്പേരും കമ്പനിക്ക് ഇല്ലാതായാല്‍ പിന്നെ ഒരു നിമിഷം അവിടെ ജോലി ചെയ്യേണ്ടതില്ല. ചിലപ്പോള്‍ നിങ്ങളെ ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തിയേക്കാം. പറ്റാത്തൊരു ജോലിയിലേക്ക് മാറ്റിയേക്കാം. അല്ലെങ്കില്‍ നിങ്ങള്‍ ഈ ജോലിക്ക് കൊള്ളാത്തവനെന്ന് തെളിയിച്ചിരിക്കാം. ചിലപ്പോള്‍ നിങ്ങള്‍ ചെയ്യുന്ന ശരിയായ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കമ്പനി കഴിഞ്ഞില്ലെന്നും വന്നേയ്ക്കാം. അപ്പോഴും മാറുന്ന കാര്യം ആലോചിക്കാവുന്നതാണ്.

7. സഹപ്രവര്‍ത്തരുമായി ഇടഞ്ഞാല്‍

ജോലി ചെയ്യുന്ന സ്ഥലത്ത് ബന്ധങ്ങളില്‍ ഉലച്ചിലുണ്ടായാല്‍ പിന്നീട് അവിടെ അധിക കാലം സുഖമായി ജോലി ചെയ്യാനാവില്ല. സഹപ്രവര്‍ത്തകരുടെ സഹകരണമാണ് ജോലിയെ ഒരു ആവേശമോ രസമോ ഒക്കെ ആക്കിമാറ്റുന്നത്. ഉടക്കുകള്‍ ഉണ്ടായാല്‍ പിന്നെ കാര്യങ്ങള്‍ വെടക്കാവും.


8, ജോലി ഭാരം താങ്ങാനാവാതായാല്‍

നിങ്ങളുടെ കുടുമത്തോടും സുഹൃത്തുക്കളോടുമുള്ള ബന്ധത്തിന് ഉലച്ചില്‍ തട്ടുമാറ് നിങ്ങളുടെ ജോലി ഭാരം നിങ്ങളെ ഗ്രസിക്കുകയോ നിങ്ങളെ കൊണ്ട് ഇത്രയും ജോലി താങ്ങാ‍നാവില്ലെന്ന് തോന്നുകയോ ചെയ്യുമ്പോല്‍ മറ്റൊരു ജോലിയെ കുറിച്ച് ആലോചിച്ച് തുടങ്ങണം. ജോലി സമ്മര്‍ദ്ദം അതിജീവിക്കാനുള്ള ഉപാധികളെ കുറിച്ച് ആദ്യമൊന്ന് പരിശോധിക്കണം. അത് ഫലിക്കുന്നില്ലെങ്കില്‍ സ്വൈരമായ ഒരു ജീവിതത്തിന് വേണ്ടി ഇപ്പോഴുള്ള ജോലി ഉപേക്ഷിക്കുന്നതാവും നല്ലത്. സമ്മര്‍ദ്ദം തുടക്കത്തില്‍ മാനസികമോ വൈകാരികമോ ആയ പ്രശ്നങ്ങളാണ് ഉണ്ടാക്കുക. പിന്നീടത് ശാരീരിക ആരോഗ്യത്തെയും ബാധിച്ചു തുടങ്ങും.

9. ബോസുമായുള്ള ബന്ധം വഷളായാല്‍

സ്ഥാപനത്തിന്‍റെ അധിപനോ നിങ്ങളുടെ തൊട്ട് മേലുദ്യോഗസ്ഥനോ മാനേജരോ ഒക്കെ ആയുള്ള ബന്ധം ശരിപ്പെടുത്താന്‍ ആവാത്തവിധം മോശമാവുകയാണെങ്കില്‍ പുതിയൊരു ജോലി അന്വേഷിക്കുകയാവും ബുദ്ധി. ഇതിനൊരുപക്ഷെ, കാരണം നിങ്ങളുടേത് തന്നെ കുഴപ്പങ്ങളാവാം. ഏല്‍പ്പിച്ച കാര്യം ചെയ്യാതിരിക്കുകയോ പതിവായി വൈകിവരികയോ ഒക്കെ ചെയ്തതു കൊണ്ടാവാം എതിര്‍പ്പ്. എന്തായാലും മേലുദ്യോഗസ്ഥന്‍റെ കണ്ണിലെ കരടായി കഴിഞ്ഞാല്‍ പിന്നെ അവിടെ നില്‍ക്കാതിരിക്കുന്നതാണ് നല്ലത്.


10 സ്ഥാപനത്തിന്‍റെ സ്ഥിതി മോശമായാല്‍

നിങ്ങള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്‍റെ പോക്ക് താഴേക്കാണെന്ന് തോന്നുകയോ അത് പൂട്ടുമെന്നുള്ള വിശ്വാസയോഗ്യമായ വിവരങ്ങള്‍ ലഭിക്കുകയോ കമ്പനി പാപ്പരാവുകയോ ഇല്ലാതാവുകയോ ചെയ്യുമെന്ന് ഉറപ്പായാല്‍ സ്ഥപനത്തിന് ഉണ്ടായിരുന്ന ഉപഭോക്താക്കളെ നഷ്ടപ്പെടുകയാണെന്ന് മനസ്സിലാക്കിയാല്‍ നിങ്ങള്‍ക്ക് ആ കമ്പനിയിലെ ജോലി ഉപേക്ഷിച്ച് മറ്റൊരിടത്ത് ജോലിക്ക് ശ്രമിക്കാവുന്നതാണ്.




വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

എം ടിക്ക് കലോത്സവദേവിയിൽ ആദരം: പ്രധാനവേദിയുടെ പേര് എംടി- നിള എന്നാക്കി

പരസ്പരം കേൾക്കു, മൊബൈൽ ഫൊൺ മാറ്റിവെച്ച് തുറന്ന് സംസാരിക്കു, കുടുംബങ്ങളോട് മാർപാപ്പ

നൃത്ത പരിപാടിയില്‍ പങ്കെടുത്ത കുട്ടികളെയും പറ്റിച്ചു; 390 രൂപയ്ക്ക് വാങ്ങിയ സാരി കുട്ടികള്‍ക്ക് വിറ്റത് 1600 രൂപയ്ക്ക്

'പുതുവത്സര ദിനം നമ്മളെ സംബന്ധിച്ചിടത്തോളം കേവലം ഒരു തീയതിയല്ല': മുഖ്യമന്ത്രിയുടെ പുതുവത്സരദിന സന്ദേശം

മദ്യപിച്ച കസ്റ്റമറിന് ഡ്രൈവറെ ഏര്‍പ്പെടുത്തണം; ബാറുകള്‍ക്ക് നിര്‍ദേശവുമായി മോട്ടോര്‍ വാഹന വകുപ്പ്

Show comments