Webdunia - Bharat's app for daily news and videos

Install App

പാര്‍ട്ട് ടൈം ഡിപ്ലോമ കോഴ്സുകള്‍

Webdunia
ചൊവ്വ, 8 ജൂലൈ 2008 (16:49 IST)
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കളമശ്ശേരി സൂപ്പര്‍വൈസറി ഡവലപ്മെന്‍റ് സെന്‍ററില്‍ ഗവ. അംഗീകാരത്തോടെയുളള ഒരു വര്‍ഷത്തെ ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി/ഫയര്‍ സേഫ്റ്റി എന്‍ജിനിയറിംഗ്‌ പാര്‍ട്ട്‌ ടൈം ഡിപ്‌ളോമ കോഴ്സുകള്‍ക്ക്‌ അപേക്ഷ ക്ഷണിച്ചു.

ഏതെങ്കിലും ശാഖകളിലുളള എന്‍ജിനിയറിങ്ങ്‌ ബിരുദമോ ഡിപ്‌ളോമയോ ഉളളവര്‍ക്കും കണക്ക്‌ മുഖ്യ വിഷയമായോ ഉപവിഷയമായോ ഉളള ഏതെങ്കിലും ബിരുദവും ഉളളവര്‍ക്കും പ്രസ്തുത പരീക്ഷ എഴുതി ഫലം പ്രതീക്ഷിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായം 45 വയസ്സ്‌.പ്രസിദ്ധ സ്ഥാപനങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്നവര്‍ക്ക്‌ വയസ്സിളവ്‌ ലഭിക്കും.

അപേക്ഷാഫാറം സൂപ്പര്‍വൈസറി ഡവലപ്മെന്‍റ് സെന്‍റര്‍‍, കളമശ്ശേരിയില്‍ നിന്നും നേരിട്ട്‌ വാങ്ങാവുന്നതാണ്‌.തപാലില്‍ വേണ്ടവര്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍, സൂപ്പര്‍വൈസറി ഡെവലപ്മെന്‍റ് സെന്‍റര്‍, കളമശ്ശേരി, എറണാകുളം എന്ന അഡ്രസ്സില്‍ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂറിന്‍റെ കളമശ്ശേരി നോര്‍ത്ത്‌ ബ്രാഞ്ചില്‍ മാറാവുന്ന 100 രൂപയുടെ ഡി.ഡിയും മതിയായ സ്റ്റാമ്പ്‌ ഒട്ടിച്ച്‌ സ്വന്തം മേല്‍വിലാസം എഴുതിയ കവറും സഹിതം അപേക്ഷിക്കണം.

അപേക്ഷ അസിസ്റ്റന്‍റ് ഡയറക്ടര്‍, സൂപ്പര്‍വൈസറി ഡെവലപ്മെന്‍റ് സെന്‍റര്‍, കളമശ്ശേരി, എറണാകുളം എന്ന വിലാസത്തില്‍ അയയ്ക്കണം. വിവരങ്ങള്‍ക്ക്‌ ഫോണ്‍- 0484-2556530

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

Show comments