Webdunia - Bharat's app for daily news and videos

Install App

ടെക്കികളാകാന്‍ ആഗ്രഹിക്കുന്നവരുടെ ഒഴുക്ക് ബോംബെ ഐഐടിയിലേക്ക്; പ്രവേശന പരീക്ഷയിലെ ആദ്യ നൂറു റാങ്കുകാരില്‍ 67 പേര്‍ക്കും താല്പര്യം ബോംബെ ഐഐടി

ടെക്കികളാകാന്‍ ആഗ്രഹിക്കുന്നവരുടെ ഒഴുക്ക് ബോംബെ ഐഐടിയിലേക്ക്; പ്രവേശന പരീക്ഷയിലെ ആദ്യ നൂറു റാങ്കുകാരില്‍ 67 പേര്‍ക്കും താല്പര്യം ബോംബെ ഐഐടി

Webdunia
വെള്ളി, 1 ജൂലൈ 2016 (17:25 IST)
എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷയില്‍ ആദ്യറാങ്കു നേടിയ മിടുക്കര്‍ക്ക് താല്പര്യം ബോംബെ ഐ ഐ ടിയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍. പ്രവേശനപരീക്ഷയിലെ ആദ്യ നൂറു റാങ്കുകാരില്‍ 67 പേരും ഉന്നതപഠനത്തിനായി ബോംബെ ഐ ഐ ടി ആണ് തിരഞ്ഞെടുത്തത്. കഴിഞ്ഞവര്‍ഷം ആദ്യ 100 റാങ്കുകാരില്‍ 65 പേര്‍ ആയിരുന്നു ബോംബെ ഐ ഐ ടിയില്‍ പ്രവേശനം നേടിയത്. 
 
ആദ്യ നൂറു റാങ്കുകാരായ വിദ്യാര്‍ത്ഥികളുടെ പ്രിയപ്പെട്ട ഐ ഐ ടിയില്‍ രണ്ടാമത് എത്തുന്നത് ഡല്‍ഹി ഐ ഐ ടി ആണ്. ആദ്യ നൂറുറാങ്കുകാരില്‍ 28 പേര്‍ ഡല്‍ഹി ഐ ഐ ടി തിരഞ്ഞെടുത്തപ്പോള്‍ മദ്രാസ് ഐ ഐ ടി അഞ്ചു പേര്‍ തിരഞ്ഞെടുത്തു. ആദ്യ നൂറു റാങ്കുകാരില്‍ 37 പേരും ബോംബൈ ഐ ഐ ടി മേഖലയില്‍ നിന്നുള്ളവരാണ്. 
 
അതേസമയം, ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചത് ഖരഖ്‌പൂര്‍ ഐ ഐ ടിയിലേക്കും  മദ്രാസ് ഐ ഐ ടിയിലേക്കുമാണ്. ഖരഖ്‌പുര്‍ ഐ ഐ ടിയിലെ 1, 341 സീറ്റുകളില്‍ ഓരോന്നിലേക്കും 224 അപേക്ഷകളാണ് ലഭിച്ചത്. അതേസമയം, ചെന്നൈ ഐ ഐ ടിയില്‍ ഒരു സീറ്റിന് 221 പേരാണ് അപേക്ഷിച്ചിരിക്കുന്നത്. ഐ ഐ ടി ഡല്‍ഹി (190), ഐ ഐ ടി ബോംബെ (161) എന്നിങ്ങനെയാണ് അപേക്ഷ ലഭിച്ചത്. ഉന്നത റാങ്കുകാര്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞെടുത്തത് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനിയറിംഗ് ആണ്. ഇലക്‌ട്രിക്കല്‍ എഞ്ചിനിയറിങും മെക്കാനിക്കല്‍ ആന്‍ഡ് എഞ്ചിനിയറിംഗ് ഫിസിക്സ് ആണ് തുടര്‍ന്നു വരുന്നത്.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തലയോട് പൊട്ടി തലച്ചോര്‍ പുറത്തുവന്നു; ബിന്ദുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ഉത്തരവാദിത്തം ആത്മാര്‍ത്ഥമായി നിറവേറ്റുന്ന മന്ത്രിയാണ് വീണാ ജോര്‍ജ്ജ്; യുഡിഎഫ് കാലത്ത് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഇല്ലായിരുന്നുവെന്ന് മുഹമ്മദ് റിയാസ്

ഓപ്പറേഷന്‍ സിന്ദൂറിന്റെ വേളയില്‍ ചൈന സാധ്യമായ എല്ലാ സഹായങ്ങളും പാക്കിസ്ഥാന് നല്‍കി: ലെഫ്. ജനറല്‍ രാഹുല്‍ ആര്‍ സിങ്

Kottayam Medical College building collapse Bindhu Died: 'ഇട്ടേച്ച് പോകല്ലമ്മാ...': നെഞ്ചുപൊട്ടി അലറിക്കരഞ്ഞ് മക്കൾ'; ബിന്ദുവിനെ യാത്രയാക്കി നാട്

മധ്യപ്രദേശില്‍ മഴക്കാലത്ത് ആന്റി വെനം, റാബിസ് വാക്‌സിന്‍ എന്നിവയുടെ ക്ഷാമം; പാമ്പുകടിയേറ്റ് കഴിഞ്ഞ വര്‍ഷം മരിച്ചത് 2500 പേര്‍

അടുത്ത ലേഖനം
Show comments