Job Opportunities in Oman: ഒമാനിലെ ഇന്ത്യന്‍ സ്‌കൂളിലേക്ക് ടീച്ചര്‍മാരെ ആവശ്യമുണ്ട്; വനിതകള്‍ക്ക് അപേക്ഷിക്കാം

താല്പര്യമുള്ളവര്‍ വിശദമായ ബയോഡേറ്റ teachers@odepc.in എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് 2024 നവംബര്‍ 18 ന് മുന്‍പ് അയയ്ക്കേണ്ടതാണ്

രേണുക വേണു
ശനി, 16 നവം‌ബര്‍ 2024 (12:19 IST)
Job Opportunities in Oman: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് മുഖേന ഒമാനിലെ പ്രസിദ്ധമായ ഇന്ത്യന്‍ സ്‌കൂളിലേക്കുള്ള ഒഴിവിലേക്കു അനുയോജ്യരായ ഉദ്യോഗാര്‍ത്ഥികളെ (വനിതകള്‍ മാത്രം) തിരഞ്ഞെടുക്കുന്നതിനായി 2024 നവംബര്‍ 20 നു തിരുവനന്തപുരത്തുള്ള ഒഡെപെക് ഓഫീസില്‍ വച്ച് വാക് - ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു 
 
1. ഇംഗ്ലീഷ് ടീച്ചര്‍ (for Grade 1 to 4 (Primary) and for senior classes)  - വിദ്യാഭ്യാസ യോഗ്യത: ഇംഗ്ലീഷില്‍ ബിരുദം/ബിരുദാനന്തര ബിരുദം + ബി.എഡ്
 
2. പ്രൈമറി സയന്‍സ് ടീച്ചര്‍ (for Grade 1 to 4)  - വിദ്യാഭ്യാസ യോഗ്യത: സയന്‍സില്‍ ബിരുദം/ബിരുദാനന്തര ബിരുദം + ബി.എഡ്
 
3. സയന്‍സ് ടീച്ചര്‍ (Biology teacher for Grade 9 and above and Science teacher for middle classes) - വിദ്യാഭ്യാസ യോഗ്യത: ബോട്ടണി/സൂവോളജിയില്‍ ബിരുദം/ബിരുദാനന്തര ബിരുദം + ബി.എഡ്
 
ഉദ്യോഗാര്‍ത്ഥികള്‍ക്ക് CBSE / ICSE സ്‌കൂളില്‍ അതാതു മേഖലയില്‍ കുറഞ്ഞത് 2 വര്‍ഷം പ്രവൃത്തി പരിചയം നിര്‍ബന്ധം
 
പ്രായം : 40 വയസ്സില്‍ താഴെ

ശമ്പളം : 300 OMR (Negotiable) കൂടാതെ വിസ, മെഡിക്കല്‍, താമസം, എയര്‍ ടിക്കറ്റ് എന്നിവ സൗജന്യം
 
താല്പര്യമുള്ളവര്‍ വിശദമായ ബയോഡേറ്റ teachers@odepc.in എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് 2024 നവംബര്‍ 18 ന് മുന്‍പ് അയയ്ക്കേണ്ടതാണ്. കൂടാതെ ബയോഡേറ്റ, പാസ്‌പോര്‍ട്ട്, വിദ്യാഭ്യാസ യോഗ്യതയുടെ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം 2024 നവംബര്‍ 20 ന് രാവിലെ 9 മണിക്ക് ODEPC office, Floor 5, Carmel Tower, Cotton Hill, Trivandrum - 695014  എന്ന വിലാസത്തില്‍ നേരിട്ട് ഹാജരാകേണ്ടതാണ്. 

കൂടുതല്‍ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ : 0471-2329440/41/42/45, 77364 96574. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അമീബിക് മെനിഞ്ചോഎന്‍സെഫലൈറ്റിസിനെ സൂക്ഷിക്കുക; ശബരിമല തീര്‍ത്ഥാടകര്‍ ജാഗ്രത പാലിക്കണമെന്ന് കര്‍ണാടക

'തീര്‍ത്ഥാടകരെ ശ്വാസം മുട്ടി മരിക്കാന്‍ അനുവദിക്കില്ല': ശബരിമലയില്‍ ശരിയായ ഏകോപനമില്ലായ്മയാണ് പ്രശ്‌നമെന്ന് ഹൈക്കോടതി

താങ്കള്‍ ഈ രാജ്യത്തെ പൗരനല്ലേ? സെലിബ്രിറ്റി ആയതുകൊണ്ട് വിട്ടുവീഴ്ചയില്ല; വി.എം.വിനുവിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി

മുഖ്യമന്ത്രിക്കെതിരെ കൊലവിളി നടത്തിയ കന്യാസ്ത്രീക്കെതിരെ അന്വേഷണം

വമ്പൻ ഓഫറുമായി ജിയോയും, 5ജി ഉപഭോക്താക്കൾക്കെല്ലാം ഇനി ജെമിനി 3 എഐ സൗജന്യം

അടുത്ത ലേഖനം
Show comments