Webdunia - Bharat's app for daily news and videos

Install App

42 വയസുള്ള അമ്മയും 24 വയസുള്ള മകനും ഒരുമിച്ച് സർക്കാർ സർവീസിലേക്ക്

Webdunia
തിങ്കള്‍, 8 ഓഗസ്റ്റ് 2022 (13:30 IST)
തൊട്ടടുത്ത് വന്ന റാങ്ക് ലിസ്റ്റുകളിൽ ഇടം പിടിച്ച് സർക്കാർ ജോലിയിൽ കയറി അമ്മയും മകനും. എൽജിഎസ് പട്ടികയിലാണ് 42 വയസ്സുള്ള അമ്മയും 24കാരൻ മകനും ഇടം നേടിയത്. സർക്കാർ ജോലി ലക്ഷ്യമിടുന്ന യുവാക്കൾക്കും പ്രായം ഏറിയെന്ന് പരിതപിക്കുന്നവർക്കും ഏറെ പ്രചോദനമാകുന്നതാണ് ഇവരുടെ കഥ.
 
അടുത്തിടെ പ്രസിദ്ധീകരിച്ച LGS പട്ടികയിൽ തൊണ്ണൂറ്റി രണ്ടാം റാങ്കോടെ മലപ്പുറം അരീക്കോട് സ്വദേശി ബിന്ദുവും എൽ.ഡി.സി മലപ്പുറം റാങ്ക് ലീസ്റ്റിൽ മുപ്പത്തെട്ടാം റാങ്കോടെ മകൻ വിവേകുമാണ് സർക്കാർ ജോലിയിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നത്.
 
കഴിഞ്ഞ 10 വർഷക്കാലമായി അങ്കണവാടി ടീച്ചറായി ജോലി നോക്കുകയാണ് ബിന്ദു. മകൻ വിവേക് പത്താം ക്ലാസിലായ സമയത്താണ് ആദ്യമായി ബിന്ദു സർക്കാർ പരീക്ഷയെഴുതിയത്. ഇത് വരെ അഞ്ച് തവണ ബിന്ദു പിഎസ്സി പരീക്ഷ എഴുതി. മകൻ ഡിഗ്രി മുഴുമിച്ചതും സർക്കാർ സർവീസ് ലക്ഷ്യമിട്ട് പരിശീലനം തുടങ്ങി. കൊവിഡ് സമയത്ത് പഠനം ഒരുമിച്ചായതായി മകൻ വിവേക് പറയുന്നു.
 
രണ്ട് പേരും പരസ്പരം പ്രചോദനം നൽകിയതായി ഇരുവരും പറയുന്നു. അതേസമയം ഇത്രയും വർഷം തുടർച്ചയായി എക്സാം എഴുതാത്തത് മറ്റാരും അനുകരിക്കരുതെന്നും അതേസമയം എത്ര സമയം പരാജയപ്പെട്ടാലും ഇനിയും ശ്രമിച്ചാൽ അതിൻ്റെ ഗുണം കിട്ടും എന്നതിൻ്റെ പ്രതീകമാണ് താനെന്നും ബിന്ദു പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments