Webdunia - Bharat's app for daily news and videos

Install App

ജോലി അവസരം: സൗദിയിലേക്കു നഴ്‌സുമാരെ ആവശ്യമുണ്ട്

പ്രോമെടിക് പരീക്ഷ പാസായവര്‍ക്ക് മുന്‍ഗണന ലഭിക്കും

രേണുക വേണു
ചൊവ്വ, 28 ജനുവരി 2025 (17:30 IST)
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് വഴി സൗദി അറേബ്യ ആരോഗ്യ മന്ത്രാലയത്തിലേക്ക് നഴ്‌സുമാരെ (വനിതകള്‍ മാത്രം) തെരെഞ്ഞെടുക്കുന്നു. നഴ്‌സിങ്ങില്‍ ബിരുദവും ഏതെങ്കിലും പ്രമുഖ ആശുപത്രിയില്‍ ചുരുങ്ങിയത് രണ്ടു വര്‍ഷം പ്രവൃത്തി പരിചയവുമുള്ളവരും ഡാറ്റാഫ്‌ലോ കഴിഞ്ഞിട്ടുള്ളവരുമായ വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അവസരം. 
 
പ്രോമെടിക് പരീക്ഷ പാസായവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രായം 40 വയസ്സില്‍ താഴെ, ശമ്പളം - SAR 4110. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍, തൊഴില്‍ പരിചയം, രജിസ്‌ട്രേഷന്‍, പാസ്സ്‌പോര്‍ട്ട് (6 മാസം കുറയാതെ കാലാവധി ഉണ്ടായിരിക്കണം) ഡാറ്റാഫ്‌ലോ, പ്രോമെട്രിക് സര്‍ട്ടിഫിക്കറ്റ് എന്നിവ 2025 ഫെബ്രുവരി 10 നു മുന്‍പ് GCC@odepc.in എന്ന ഈമെയിലിലേക്കു അയക്കേണ്ടതാണ്. 
 
വിസ, ടിക്കറ്റ്, താമസ സൗകര്യം എന്നിവ സൗജന്യമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.  
 
ഫോണ്‍ : 0471-2329440/41/42 /45 / 6238514446. ഈ റിക്രൂട്‌മെന്റിനു സര്‍വീസ് ചാര്‍ജ് ബാധകം. ഒഡെപെകിന് മറ്റ് ശാഖകളോ ഏജന്റുമാരോ ഇല്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ ചരിവിലൂടെ നീങ്ങി കുട്ടികളെ ഇടിച്ചു, രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

അമേരിക്കയുടെ ഇടപെടലിനെ തുടര്‍ന്നല്ല ഇന്ത്യയും പാകിസ്ഥാനും വെടി നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍; ഒരു മൂന്നാം കക്ഷിയും ഇല്ല

‘പാക് ഷെല്ലാക്രമണം നേരിൽ കണ്ടു, ഇപ്പോഴും ജീവനോടെ ഇരിക്കുന്നതിന് കാരണം ഇന്ത്യൻ സൈന്യം’; അനുഭവം പറഞ്ഞ് ഐശ്വര്യ

BREAKING: സമ്പൂർണ വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യയും പാകിസ്ഥാനും

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം: വെടിനിർത്തലിന് ധാരണയായി, ഇരു രാജ്യങ്ങളും സമ്മതിച്ചുവെന്ന് ഡൊണാൾഡ് ട്രംപ്

അടുത്ത ലേഖനം
Show comments