Webdunia - Bharat's app for daily news and videos

Install App

PMJJBY,PMSBY സർക്കാർ ഇൻഷുറൻസ് പദ്ധതികളുടെ പ്രീമിയം ഉയർത്തി

Webdunia
വ്യാഴം, 2 ജൂണ്‍ 2022 (18:07 IST)
കേന്ദ്ര സർക്കാരിന്റെ ജനപ്രിയ ഇൻഷുറൻസ് പദ്ധതികളായ പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജന, പ്രധാനമന്ത്രി സുരക്ഷാ ഭീമാ യോജന എന്നീ പദ്ധതികളുടെ പ്രീമിയം വർധിപ്പിച്ചു. പദ്ധതികൾ സാമ്പത്തികമായി ലാഭകരമാക്കാനായാണ് പുതിയ നീക്കം.
 
PMJJBY പ്രീമിയം നിരക്ക് പ്രതിദിനം 1.25 രൂപയായാണ് ഉയർത്തിയത്. ഇതോടെ പ്രതിവർഷ പ്രീമിയം നിരക്ക് 330 രൂപയിൽ നിന്ന് 436 രൂപയാക്കി ഉയർത്തി. 6.24 കോടി ആളുകളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. പോളിസി ഉടമ മരണപ്പെട്ടാൽ രണ്ട് ലക്ഷം രൂപയാണ് പദ്ധതി വഴി ലഭിക്കുക.
 
PMSBY  വാർഷിക പ്രീമിയം 12ൽ നിന്ന് 20 രൂപയായാണ് ഉയർത്തിയത്. 22 കോടി സജീവവരിക്കാരാണ് പദ്ധതിയിലുള്ളത്.അപകടമരണത്തിനും പൂർണവൈകല്യത്തിനും 2 ലക്ഷം രൂപയും ഭാഗിക വൈകല്യങ്ങൾക്ക് ഒരു ലക്ഷം രൂപയുമാണ് ഇതിൽ ക്ലെയിമായി ലഭിക്കുക.
 
ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ വഴി ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ നിന്ന് നേരിട്ടാകും പണം ഈടാക്കുക.   
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

തീവ്ര ന്യൂനമര്‍ദ്ദത്തിനൊപ്പം ശക്തികൂടിയ മറ്റൊരു ന്യൂനമര്‍ദ്ദം; മഴ കനക്കുന്നു, വേണം ജാഗ്രത

നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചെന്ന വിവരം ആശ്വാസജനകം: മുഖ്യമന്ത്രി

കൊച്ചിയിൽ മദ്യപിച്ച് ബസോടിച്ചു, മൂന്ന് സ്വകാര്യ ബസ് ഡ്രൈവർമാർക്കെതിരെ നിയമ നടപടി

Kerala Rain: സംസ്ഥാനത്ത് മഴ കനക്കുന്നു, അഞ്ച് ദിവസം ശക്തമായ മഴ, കാസർകോട് നദികളിൽ ജലനിരപ്പുയരുന്നു

എംഡിഎംഎയും എക്സ്റ്റസി ഗുളികകളുമായി കൊച്ചിയില്‍ യുവതിയടക്കം നാല് പേര്‍ പിടിയില്‍

അടുത്ത ലേഖനം
Show comments