Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫുഡ് കോര്‍പ്പറേഷനില്‍ 675 ഒഴിവുകള്‍

ഫുഡ് കോര്‍പ്പറേഷനില്‍ 675 ഒഴിവുകള്‍
തിരുവനന്തപുരം , ശനി, 2 ഓഗസ്റ്റ് 2008 (16:08 IST)
ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ മാനേജ്‌മെന്‍റ് ട്രെയിനി അസിസ്റ്റന്‍റ് ഗ്രേഡ്‌ III തസ്‌തികകളിലായി 675 ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. അക്കൗണ്ട്‌സ്‌, ടെക്‌നിക്കല്‍ വിഭാഗങ്ങളിലായാണ്‌ ഒഴിവുകള്‍.

യോഗ്യത: പോസ്റ്റ് കോഡ് 51 മാനേജ്മെന്‍റ് ട്രെയിനീസ് (മാനേജര്‍ അക്കൗണ്ട്സ്‌) 80 ഒഴിവുകള്‍. CA/AICWA / ACWA (ലണ്ടന്‍) MBA (ഫിനാന്‍സ്)
പോസ്റ്റ് കോഡ് 52 മാനേജ്‌മെന്‍റ് ട്രെയിനീസ് (മാനേജര്‍ QC) 70 ഒഴിവുകള്‍. അഗ്രിക്കള്‍ച്ചറല്‍ ബിരുദം അല്ലെങ്കില്‍ സയന്‍സ്‌ ബിരുദവും ഫുഡ് ടെക്‌നോളജിയില്‍ ഡിപ്ലോമയും

പോസ്റ്റ് കോഡ് 53 അസിസ്റ്റന്‍റ് ഗ്രേഡ് III (ടെക്‌നിക്കല്) 400 ഒഴിവുകള്‍. സയന്‍സ് ബിരുദം. അഗ്രിക്കള്‍ച്ചറല്‍ ബിരുദധാരികള്‍ക്ക് മുന്‍ഗണന.
പോസ്റ്റ് കോഡ് 54 അസിസ്റ്റന്‍റ് ഗ്രേഡ്‌ III (അക്കൗണ്ട്സ്) 125 ഒഴിവുകള്. കൊമേഴ്സ് ബിരുദം അല്ലെങ്കില്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഒരു വിഷയമായി പഠിച്ച് മാത്തമാറ്റിക്‌സ് ബിരുദം.

യോഗ്യതകള്‍ അംഗീകൃത സര്‍വകലാശാലയില്‍നിന്നോ ഇന്‍സ്റ്റിട്യൂട്ടുകളില്‍നിന്നോ 2008 ഓഗസ്റ്റ് ഒന്നിനകം നേടിയതാവണം. പരിശീലനം പൂര്‍ത്തിയാക്കുന്ന മാനേജ്‌മെന്‍റ് ട്രെയിനികളെ 8600-14600 രൂപ ശമ്പള നിരക്കില്‍ ആയിരിക്കും നിയമിക്കുക. ഇവര്‍ മൂന്നു വര്‍ഷത്തേക്ക്‌ ഒരു ലക്ഷം രൂപയുടെ ബോണ്ട് നല്‍കേണ്ടിവരും.

എഴുത്തുപരീക്ഷ, ഗ്രൂപ്പ്‌ ചര്‍ച്ച, അഭിമുഖം എന്നിവ വഴിയാവും തെരഞ്ഞെടുപ്പ്. രാജ്യത്ത്‌ 23 കേന്ദ്രങ്ങളിലായാണ്‌ പരീക്ഷ. കേരളത്തില്‍ തിരുവനന്തപുര (ടെസ്റ്റ് സിറ്റി കോഡ് 43)മാണ്‌ കേന്ദ്രം. മറ്റ് പ്രധാന ടെസ്റ്റ് സിറ്റികളും കോഡും ബാംഗ്ലൂര്‍ 22, ചെന്നൈ 26, ഡല്‍ഹി 28, മുംബൈ 36.

അപേക്ഷാഫീസ് 300 രൂപ. ഒന്നില്‍ കൂടുതല്‍ സോണുകളിലേക്ക് അപേക്ഷിക്കുന്നവര്‍ ഓരോ സോണിനും 150 രൂപവീതം അധികമായി അയയ്ക്കണം. അപേക്ഷാ ഫീസ് ഡിഡിയായി Food Corporation of India എന്ന പേരില്‍ New Delhi യില്‍ മാറാവുന്ന വിധം എടുത്ത്‌ അപേക്ഷാ ഫോറത്തിനും മറ്റു രേഖകള്‍ക്കും ഒപ്പം അയയ്ക്കണം.

ഡിഡി ഓഗസ്റ്റ് രണ്ടിന്‌ ശേഷം എടുത്തതാവണം. എസ്.സി., എസ്.ടി., വികലാംഗ വിഭാഗങ്ങള്‍ക്ക് അപേക്ഷാ ഫീസില്ല. അങ്ങനെയുള്ളവര്‍ അര്‍ഹത തെളിയിക്കുന്നതിനുള്ള രേഖകളുടെ പകര്‍പ്പുകളും ഒന്നിച്ച് അയയ്ക്കണം. ഡിഡിക്ക് പിറകില്‍ അപേക്ഷകന്‍റെ പേരും വിലാസവും തസ്‌തികയുടെ പേരും കോഡും രേഖപ്പെടുത്തണം.

അപേക്ഷാ ഫോറം http://specialtest.in/fci എന്ന ലിങ്കില്‍നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.
വിലാസം: Post Box No. 3076,
Lodhi Road, New Delhi 110 003.

Share this Story:

Follow Webdunia malayalam