Webdunia - Bharat's app for daily news and videos

Install App

ഗ്രേറ്റ്ഫാദറിലെ വാപ്പച്ചിയുടെ ഫൈറ്റ് കണ്ട് നെഞ്ചിടിപ്പുകൂടിപ്പോയി: ദുല്‍ക്കര്‍

Webdunia
ചൊവ്വ, 16 മെയ് 2017 (10:47 IST)
ദി ഗ്രേറ്റ്ഫാദര്‍ എന്ന സ്റ്റൈലിഷ് ത്രില്ലര്‍ കണ്ടവരാരും അതിന്‍റെ ക്ലൈമാക്സ് ഫൈറ്റ് മറന്നിട്ടുണ്ടാവില്ല. മമ്മൂട്ടി എന്ന താരത്തിന്‍റെ അത്യുജ്ജ്വല ആക്ഷന്‍ പ്രകടനമാണ് ആ ചിത്രത്തില്‍ കാണാന്‍ കഴിഞ്ഞത്. ജാക്കിച്ചാന്‍ ചിത്രങ്ങളില്‍ കാണുന്ന പ്രത്യേകതരം ആക്ഷന്‍ മൂവ്‌മെന്‍റ്സ് ഗ്രേറ്റ്ഫാദറിലെ ക്ലൈമാക്സ് ഫൈറ്റില്‍ മമ്മൂട്ടി പരീക്ഷിച്ചു.
 
ആ ആക്ഷന്‍ രംഗം കണ്ട് തന്‍റെ നെഞ്ചിടിപ്പുകൂടിപ്പോയതായി യുവസൂപ്പര്‍താരം ദുല്‍ക്കര്‍ സല്‍മാന്‍ പറയുന്നു. “വാപ്പച്ചി ഇടയ്ക്ക് പറയും, ‘ഫൈറ്റിലൊന്നും നീ റിസ്ക് എടുക്കരുത്, സൂക്ഷിച്ചേ ചെയ്യാവൂ.’ അതേ ആളാണ് ഗ്രേറ്റ്ഫാദറില്‍ ആ ഫൈറ്റ് ചെയ്തത്. അതുകണ്ട് എന്‍റെ നെഞ്ചിടിപ്പ് കൂടിപ്പോയി. എല്ലാം സ്വയം ചെയ്യാന്‍ ഇഷ്ടമാണ്. നമ്മള്‍ ചെയ്താല്‍ പക്കാ അച്ഛനാകും. ഇതൊക്കെ ഞാന്‍ ആസ്വദിക്കാറുണ്ട്” - വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ദുല്‍ക്കര്‍ സല്‍മാന്‍ പറയുന്നു.
 
“മമ്മൂട്ടി എന്ന നടനും വാപ്പച്ചിയും - രണ്ടും രണ്ട് വ്യക്തികളാണ്. വാപ്പച്ചി സിനിമയ്ക്കായി കഥ കേള്‍ക്കുമ്പോള്‍ കാണിക്കുന്ന ആകാം‌ക്ഷയും ആവേശവും എന്നേക്കാള്‍ കൂടുതലാണ്. അതുണ്ടാക്കുന്ന പ്രോത്സാഹനവും വലുതാണ്. ഞങ്ങളൊക്കെ എപ്പോഴും അടുത്തുണ്ടാകാന്‍ വാപ്പച്ചിക്ക് വലിയ ആഗ്രഹമാണ്. ചിലപ്പോള്‍ ഷൂട്ട് കഴിഞ്ഞുവരാന്‍ ലേറ്റായാല്‍ ചോദിക്കും - നീ എന്താ ഇത്രയും വൈകിയത്? നേരത്തേ ഷൂട്ട് തീര്‍ക്കാന്‍ പറഞ്ഞൂടായിരുന്നോ?” - ദുല്‍ക്കര്‍ വെളിപ്പെടുത്തുന്നു.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നില്ലേ? എവിടെ പരാതിപ്പെടണം

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

പോക്സോ കേസിലെ പ്രതിയായ 56 കാരന് 17 വർഷം കഠിനതടവ്

നാളെയും മഴ ശക്തമാകും; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments