Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിക്ക് ഡാന്‍സ് ഒരു വീക്നെസ് ആണല്ലോ!

Webdunia
ബുധന്‍, 23 ഓഗസ്റ്റ് 2017 (20:00 IST)
മലയാള സിനിമയിലെ മികച്ച നടന്‍‌മാരുടെ പട്ടികയെടുത്താല്‍ ഫഹദ് ഫാസില്‍ അവരില്‍ ഒരാളാണ്. ഏത് കഥാപാത്രത്തെയും കൈയ്യാളാനുള്ള കെല്‍പ്പ് ഇപ്പോള്‍ ഫഹദിന് വന്നുചേര്‍ന്നുകഴിഞ്ഞു.
 
വ്യത്യസ്തമായ സിനിമകളില്‍ അഭിനയിക്കുക എന്നതിലാണ് ഫഹദിന് ത്രില്‍. സമീപകാലത്ത് ഒരേദിവസം ഫഹദിന്‍റെ രണ്ടുസിനിമകള്‍ പ്രദര്‍ശനത്തിനെത്തി. അങ്ങേയറ്റം വ്യത്യസ്തമായ രണ്ടുസിനിമകള്‍. യാഥാര്‍ത്ഥ്യത്തോട് പറ്റിച്ചേര്‍ന്നുനില്‍ക്കുന്ന ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ ആയിരുന്നു അതിലൊന്ന്. തകര്‍പ്പന്‍ കോമഡി എന്‍റര്‍ടെയ്നറായ ‘റോള്‍ മോഡല്‍‌സ്’ ആയിരുന്നു രണ്ടാമത്തേത്.
 
റോള്‍ മോഡല്‍‌സില്‍ ഫഹദ് ഒരു ഡാന്‍സ് ചെയ്യുന്നുണ്ട്. ഒരുപാടുകാലമായി സിനിമയില്‍ നന്നായി ഡാന്‍സ് ചെയ്യണമെന്ന ആഗ്രഹം ഫഹദിനുണ്ടായിരുന്നു. എന്നാല്‍ റോള്‍ മോഡല്‍‌സിലെ ഡാന്‍സ് ഫഹദിന്‍റെ ഉമ്മയ്ക്കും അനിയനായ നടന്‍ ഫര്‍ഹാനും ഇഷ്ടപ്പെട്ടില്ല. ഓണ്‍ലൈനില്‍ ആ ഡാന്‍സിന് ഒട്ടേറെ നെഗറ്റീവ് കമന്‍റ്സ് വരികയും ചെയ്തു.
 
എന്നാല്‍ ഫാസിലിന് ‘തേച്ചില്ലേ പെണ്ണേ’ എന്ന ആ ഡാന്‍സ് ഗംഭീരമായി ഇഷ്ടപ്പെട്ടു. “പറയുന്നവര്‍ എന്തെങ്കിലും പറയട്ടെ. നീ അത് ഗംഭീരമായി ചെയ്തിട്ടുണ്ടെന്ന് ഞാന്‍ ഫഹദിനോട് പറഞ്ഞു. പിന്നീട് പലരും അവനെ ഈ ഡാന്‍സിന്‍റെ പേരില്‍ അഭിനന്ദിച്ചു. അവനെ ഏറ്റവുമധികം അഭിനന്ദിച്ചത് ആരാണെന്നറിയുമോ, മമ്മൂട്ടി. ഡാന്‍സ് മൂപ്പര്‍ക്കൊരു വീക്നെസ് ആണല്ലോ” - ഗൃഹലക്ഷ്മിയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ഫാസില്‍ പറയുന്നു.

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി : അധ്യാപകരില്‍ നിന്ന് കൈക്കൂലി വാങ്ങിയ വിരമിച്ച അധ്യാപകന്‍ പിടിയില്‍.

കുറഞ്ഞ ജോലി സമയം 10 മണിക്കൂറാക്കും, തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി ആന്ധ്രാപ്രദേശ്

Miguel Uribe Shot: തെരെഞ്ഞെടുപ്പ് ക്യാമ്പയിനിടെ കൊളമ്പിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു, വധശ്രമത്തില്‍ 15 വയസുകാരന്‍ അറസ്റ്റില്‍(വീഡിയോ)

തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുന്നു, വിദ്യാർഥി മരിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

അനാഥയാണ്, സ്നേഹിക്കാൻ ആരുമില്ല, സ്നേഹക്കെണിയിൽ വീഴ്ത്തുന്ന രേഷ്മയുടെ തട്ടിപ്പ്, ആദ്യ വിവാഹം നടന്നത് 2014ൽ 2022 വരെയായി 6 വിവാഹം

അടുത്ത ലേഖനം
Show comments