Webdunia - Bharat's app for daily news and videos

Install App

മോഹന്‍ലാലിന് കുഴപ്പമില്ല, പക്ഷേ മമ്മൂട്ടിക്ക് അതൊരു മാറ്റം തന്നെയായിരുന്നു!

മമ്മൂട്ടി ഇങ്ങനെ കോമഡി ചെയ്യുമെന്ന് ഞാന്‍ കരുതിയില്ല!

Webdunia
തിങ്കള്‍, 27 ഫെബ്രുവരി 2017 (16:47 IST)
ആദ്യകാലത്ത് മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് ഒട്ടേറെ സിനിമകള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ പിന്നീട് ഇരുവരും വലിയ താരങ്ങളായി മാറിയപ്പോള്‍ ഒരുമിച്ച് അഭിനയിക്കുന്ന സിനിമകളുടെ എണ്ണം കുറഞ്ഞു. വലിയ ഇടവേളയ്ക്ക് ശേഷം ഹരികൃഷ്ണന്‍സ് എന്ന സിനിമയിലൂടെ ഫാസിലാണ് ഈ മഹാനടന്‍‌മാരെ വീണ്ടും ഒന്നിപ്പിച്ചത്.
 
“ലാലിനെയും മമ്മൂട്ടിയെയും ഒരുമിപ്പിക്കുന്ന സിനിമ എന്ന നിലയില്‍ ഹരികൃഷ്ണന്‍സ് എനിക്ക് വലിയ വെല്ലുവിളിയായിരുന്നു. മോഹന്‍ലാല്‍ അതുവരെ ചെയ്തുവന്നിരുന്നതിന്‍റെ തുടര്‍ച്ച മാത്രമായിരുന്നു ഹരികൃഷ്ണന്‍സ്. കോമഡിയും പാട്ടും എല്ലാം. എന്നാല്‍ മമ്മൂട്ടിക്ക് അത് അങ്ങനെയായിരുന്നില്ല. പുള്ളിക്ക് അതൊരു മാറ്റം തന്നെയായിരുന്നു. സീരിയസ് കഥാപാത്രങ്ങളില്‍ നിന്നുള്ള മാറ്റം. മമ്മൂട്ടി ഇങ്ങനെ കോമഡി ചെയ്യുമെന്നോ ഡാന്‍സ് ചെയ്യുമെന്നോ ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല” - ഫാസില്‍ പറയുന്നു.
 
“ഹരികൃഷ്ണന്‍സില്‍ മമ്മൂട്ടിയും മോഹന്‍ലാലും മത്സരിച്ച് അഭിനയിക്കുകയായിരുന്നു. മോഹന്‍ലാല്‍ കോമഡി ചെയ്യുമ്പോള്‍ അതിനൊപ്പം തന്നെ മമ്മൂട്ടിയും ചെയ്തു. സോംഗ് സീക്വന്‍സില്‍ രണ്ടുപേരും കട്ടയ്ക്ക് കട്ടയ്ക്ക് നിന്നു. ഒരാള്‍ എന്തെങ്കിലും കോംപ്ലക്സ് അടിച്ച് പിന്നോട്ടുപോയിരുന്നെങ്കില്‍ ഞാന്‍ പാടുപെടുമായിരുന്നു” - ഒരു അഭിമുഖത്തില്‍ ഫാസില്‍ വ്യക്തമാക്കി. 

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വയോധികൻ കുളത്തിൽ വീണു മരിച്ചു എന്ന സംഭവത്തിൽ ട്വിസ്റ്റ്: കുളം ഉടമ അറസ്റ്റിൽ

ആരെങ്കിലും പുകഴ്ത്തിയാൽ മുഖ്യമന്ത്രിയാവില്ല, ചെന്നിത്തലയ്ക്കെതിരെ ഒളിയമ്പുമായി മുരളീധരൻ

കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

വില 400 രൂപ, ഒന്നാം സമ്മാനം 20 കോടി: ക്രിസ്മസ് - പുതുവത്സര ബമ്പർ ടിക്കറ്റ് ചൂടപ്പം പോലെ വിറ്റഴിയുന്നു

യുവാവ് ആത്മഹത്യ ചെയ്തു. ആത്മഹത്യാ കുറിപ്പിൽ അദ്ധ്യാപികയായ ഭാര്യക്കെതിരെ പരാതി

അടുത്ത ലേഖനം
Show comments