മോഹൻലാൽ ഒരു വൃത്തികേടിനും കൂട്ടുനിൽക്കില്ല, ഉടൻ രാജിവയ്ക്കും; മമ്മൂട്ടിയെ ജാതി പറഞ്ഞ് ആക്ഷേപിച്ചു, മഞ്ജു മിണ്ടുന്നില്ല എന്ന് കരുതരുത്!

Webdunia
ബുധന്‍, 17 ഒക്‌ടോബര്‍ 2018 (11:13 IST)
മോഹൻലാൽ ഒരു വൃത്തികേടിനും കൂട്ടുനിൽക്കുന്ന ആളല്ലെന്നും ഇങ്ങനെ പോയാൽ അദ്ദേഹം അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഉടൻ രാജിവയ്ക്കുമെന്നും നിർമ്മാതാവും സിനി എക്‌സിബിറ്റേഴ്‌സ് അധ്യക്ഷനുമായ ലിബർട്ടി ബഷീർ. സിദ്ദിക്കും മുകേഷും ഗണേഷുമടക്കം നാലഞ്ചുപേരാണ് അമ്മയിലെ പ്രശ്നങ്ങൾക്ക് കാരണമെന്നും ദിലീപിനോടുള്ള അമിതവിധേയത്വം അമ്മയെ പ്രതിസന്ധിയിലാക്കുമെന്നും ലിബർട്ടി ബഷീർ പറയുന്നു.
 
മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തിലാണ് ബഷീർ ആഞ്ഞടിക്കുന്നത്. മോഹൻലാലിനെ ഒരു വൃത്തികേടിനും കൂട്ടുനിൽക്കാൻ കിട്ടില്ല. ഈ രീതിയിലാണ് കാര്യങ്ങളെങ്കിൽ രണ്ടുവർഷത്തിനുള്ളിൽ ലാൽ രാജിവയ്ക്കും. മമ്മൂട്ടി ആ സംഘടനയിൽ ഒരു സാധാരണ മെമ്പർഷിപ്പുമായി നിൽക്കുന്നതും ഇതേ കാരണം കൊണ്ടാണ്. മമ്മൂട്ടിയെ ഒരിക്കൽ ജാതിപറഞ്ഞുവരെ ആക്ഷേപിച്ചിട്ടുണ്ട്.
 
ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് മഞ്ജു വാര്യർ ഇപ്പോഴുമുള്ളത്. ആ കുട്ടിക്ക് വേണ്ടിയാണ് മഞ്ജു എല്ലാം സഹിച്ചത്. മോഹൻലാലിന്റെ ചിത്രത്തിൽ അഭിനയിക്കുന്നതുകൊണ്ടും സിനിമയിൽ സജീവമായിരിക്കുന്നതുകൊണ്ടുമാണ് മഞ്ജു ഇപ്പോൾ മിണ്ടാതിരിക്കുന്നത്. അവർ നിശബ്ദരായിരിക്കുന്നതുകൊണ്ട് അവർ മിണ്ടില്ല എന്ന് കരുതേണ്ട. അമ്മയ്ക്കുള്ളിൽ നിന്നുകൊണ്ടുതന്നെ മഞ്ജു പോരാടും - ലിബർട്ടി ബഷീർ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

രാഹുലിനു കുരുക്ക്; നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയതിനു തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍

അടുത്ത ലേഖനം
Show comments