Webdunia - Bharat's app for daily news and videos

Install App

മോഹൻലാൽ 8 തവണ ഡൈവ് ചെയ്തു, 8 തവണ വീണു; വൈശാഖ് കരഞ്ഞു!

മോഹൻലാലിൻറെ അഭിനയം കണ്ട് വൈശാഖ് കരഞ്ഞു!

Webdunia
തിങ്കള്‍, 14 നവം‌ബര്‍ 2016 (11:23 IST)
മോഹന്‍ലാലിന്‍റെ അസാധാരണമായ അഭിനയപ്രകടനം കണ്ട് തനിക്ക് കരച്ചില്‍ വന്നതായി പുലിമുരുകന്‍റെ സംവിധായകന്‍ വൈശാഖ്. 25 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച സിനിമയ്ക്ക് 100 കോടിയിലധികം കങ്ക്ഷൻ ലഭിച്ചതോടെ മലയാളത്തിലെ നമ്പർ വൺ സംവിധായകനായിരിക്കുകയാണ് വൈശാഖ്.
 
“പുലിമുരുകന്റെ ക്ലൈമാക്‌സ് സീനെടുക്കുന്ന ദിവസം ലാലേട്ടന് നല്ല പനിയായിരുന്നു. പല സ്റ്റേജുകളിലൂടെ കടന്നു പോകുന്ന ക്ലൈമാക്‌സ് സീനില്‍ പുലിമുരുകന്റെ റിവേഴ്‌സ്‌ ഡൈവിങ്ങാണ് ചിത്രീകരിക്കേണ്ടത്. നല്ല ക്ഷീണിതനാണെങ്കിലും ഷൂട്ടിങ്ങ് മുടക്കേണ്ടതെന്ന് പറഞ്ഞാണ് ലാലേട്ടന്‍ എത്തിയത്. ഫസ്റ്റ് ടേക്കില്‍ തന്നെ ലാലേട്ടന്റെ ഡൈവിങ് ഓക്കെയായിട്ടുണ്ടെങ്കിലും റോപ്പ് പിടിക്കുന്നവരുടെ ടൈമിങ് തെറ്റിയതിനാല്‍ ഷോട്ടിന്റെ ക്യാമറാപൊസിഷന്‍ റെഡിയായി വന്നില്ല. എട്ട് ടേക്ക് വരെ പോകേണ്ടി വരുമ്പോഴും ലാലേട്ടന്‍ ഡൈവ് ചെയ്ത് വീഴുന്നു. എനിക്ക് കരച്ചില്‍ വന്ന് പോയ നിമിഷമായിരുന്നു അത്” - മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തില്‍ വൈശാഖ് പറയുന്നു. 
 
“സീന്‍ പൂര്‍ത്തിയായപ്പോള്‍ ഞാന്‍ ലാലേട്ടനോട് ക്ഷമ ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞത് നമ്മളെ വിശ്വസിക്കുന്ന ഒരു പാട് പേരുടെ മുന്നിലാണ് നാളെ സിനിമയെത്തുന്നത്. നമ്മുടെ ശാരീരികാവസ്ഥയൊന്നും അവരെ അറിയിക്കരുത്. ഏറ്റവും പെര്‍ഫെക്ടായിട്ടായിരിക്കണം. നമ്മുടെ പ്രകടനങ്ങള്‍ കണ്ട് രസിക്കാനാണ് പ്രേക്ഷകരെത്തുന്നത്. അവരെ നിരാശരാക്കരുത് എന്നാണ്” - വൈശാഖ് പറയുന്നു.
 
ഉള്ളടക്കത്തിന് കടപ്പാട് - മാതൃഭൂമി

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗ്രീഷ്മയ്ക്കു വധശിക്ഷ വിധിച്ച ജഡ്ജിയെ ആദരിക്കാന്‍ സംഘടിപ്പിച്ച പരിപാടി പൊലീസ് തടഞ്ഞു; ഫ്‌ളക്‌സ് പിടിച്ചെടുത്തു, നാണംകെട്ട് രാഹുല്‍ ഈശ്വറും സംഘവും

സീബ്രാ ക്രോസ് ഉണ്ടായിട്ടും മറ്റിടങ്ങളിലൂടെ റോഡ് മുറിച്ചുകടന്നാല്‍ എട്ടിന്റെ പണി; പുതിയ നിയമത്തിനു സര്‍ക്കാര്‍

ബാങ്കില്‍ നിന്ന് ഫോണ്‍കോളുകള്‍ വരുന്നുണ്ടോ, ഈ നമ്പറുകളില്‍ നിന്നാണെങ്കില്‍ മാത്രം കോള്‍ അറ്റന്‍ഡ് ചെയ്യുക

പ്രിന്‍സിപ്പാളിനെ വിദ്യാര്‍ത്ഥി ഭീഷണിപ്പെടുത്തിയ സംഭവം; വീഡിയോ പ്രചരിച്ചതില്‍ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി

ഷാരോണ്‍ വധക്കേസ്: ജഡ്ജിയുടെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താനുള്ള ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ ശ്രമം പോലീസ് തടഞ്ഞു

അടുത്ത ലേഖനം
Show comments