Webdunia - Bharat's app for daily news and videos

Install App

‘മമ്മൂട്ടി ഇങ്ങനെ കോമഡി ചെയ്യുമെന്ന് ഞാന്‍ കരുതിയില്ല’ - ഫാസിലിനെ ഞെട്ടിച്ച പ്രകടനം!

Webdunia
ബുധന്‍, 14 ജൂണ്‍ 2017 (15:49 IST)
ആദ്യകാലത്ത് മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് ഒട്ടേറെ സിനിമകള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ പിന്നീട് ഇരുവരും വലിയ താരങ്ങളായി മാറിയപ്പോള്‍ ഒരുമിച്ച് അഭിനയിക്കുന്ന സിനിമകളുടെ എണ്ണം കുറഞ്ഞു. വലിയ ഇടവേളയ്ക്ക് ശേഷം ഹരികൃഷ്ണന്‍സ് എന്ന സിനിമയിലൂടെ ഫാസിലാണ് ഈ മഹാനടന്‍‌മാരെ വീണ്ടും ഒന്നിപ്പിച്ചത്.
 
“ലാലിനെയും മമ്മൂട്ടിയെയും ഒരുമിപ്പിക്കുന്ന സിനിമ എന്ന നിലയില്‍ ഹരികൃഷ്ണന്‍സ് എനിക്ക് വലിയ വെല്ലുവിളിയായിരുന്നു. മോഹന്‍ലാല്‍ അതുവരെ ചെയ്തുവന്നിരുന്നതിന്‍റെ തുടര്‍ച്ച മാത്രമായിരുന്നു ഹരികൃഷ്ണന്‍സ്. കോമഡിയും പാട്ടും എല്ലാം. എന്നാല്‍ മമ്മൂട്ടിക്ക് അത് അങ്ങനെയായിരുന്നില്ല. പുള്ളിക്ക് അതൊരു മാറ്റം തന്നെയായിരുന്നു. സീരിയസ് കഥാപാത്രങ്ങളില്‍ നിന്നുള്ള മാറ്റം. മമ്മൂട്ടി ഇങ്ങനെ കോമഡി ചെയ്യുമെന്നോ ഡാന്‍സ് ചെയ്യുമെന്നോ ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല” - അടുത്തിടെ ഗൃഹലക്ഷ്മിയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ഫാസില്‍ പറഞ്ഞു.
 
“ഹരികൃഷ്ണന്‍സില്‍ മമ്മൂട്ടിയും മോഹന്‍ലാലും മത്സരിച്ച് അഭിനയിക്കുകയായിരുന്നു. മോഹന്‍ലാല്‍ കോമഡി ചെയ്യുമ്പോള്‍ അതിനൊപ്പം തന്നെ മമ്മൂട്ടിയും ചെയ്തു. സോംഗ് സീക്വന്‍സില്‍ രണ്ടുപേരും കട്ടയ്ക്ക് കട്ടയ്ക്ക് നിന്നു. ഒരാള്‍ എന്തെങ്കിലും കോംപ്ലക്സ് അടിച്ച് പിന്നോട്ടുപോയിരുന്നെങ്കില്‍ ഞാന്‍ പാടുപെടുമായിരുന്നു” - ഫാസില്‍ പറയുന്നു.

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ജനങ്ങളോട് ഫോണുകളില്‍ നിന്ന് വാട്‌സ്ആപ്പ് ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് ഇറാന്‍

വിഷ്ണുനാഥും ഷാഫി പറമ്പിലും പാർട്ടിയുടെ പുതിയ അധികാരകേന്ദ്രങ്ങളായി, രാഹുൽ മാങ്കൂട്ടത്തിൽ ആരെയും വകവെയ്ക്കുന്നില്ല, കോൺഗ്രസിനുള്ളിൽ അതൃപ്തി

അഹമ്മദാബാദ് വിമാന അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട യാത്രക്കാരന്‍ വിശ്വാസ് കുമാര്‍ ആശുപത്രി വിട്ടു

പനിക്ക് ചികിത്സ തേടിയെത്തിയ എട്ടു വയസ്സുകാരന് കൊടുത്ത പാരസെറ്റമോള്‍ ഗുളികയില്‍ ഇരുമ്പ് കമ്പി

ഇറാന്റെ നിരന്തരമായ മിസൈലാക്രമണത്തില്‍ ഇസ്രായേലിന്റെ അയണ്‍ ഡോം ദുര്‍ബലപ്പെടുന്നതായി റിപ്പോര്‍ട്ട്, പകരം രക്ഷയ്ക്ക് താഡ്

അടുത്ത ലേഖനം
Show comments