അക്ഷയ് കുമാറിനെ തേടി ഞാന്‍ പോയില്ല, അതിന് കാരണമുണ്ട് - പ്രിയദര്‍ശന്‍

സുബിന്‍ ജോഷി
ശനി, 12 സെപ്‌റ്റംബര്‍ 2020 (20:30 IST)
മലയാളത്തില്‍ പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ കൂട്ടുകെട്ട് പോലെയാണ് ഹിന്ദിയില്‍ പ്രിയദര്‍ശന്‍ - അക്ഷയ് കുമാര്‍ കൂട്ടുകെട്ട്. എന്നാല്‍ പ്രിയനും അക്ഷയും ഒരുമിച്ച് ഒരു സിനിമ ചെയ്തിട്ട് ഇപ്പോള്‍ പത്തുവര്‍ഷത്തിലധികമായി. അതിന്‍റെ കാരണം വ്യക്തമാക്കുകയാണ് പ്രിയന്‍ ഇപ്പോള്‍.
 
“അക്ഷയ് കുമാറിന്‍റെ വാതിലുകള്‍ എനിക്കായി എപ്പോഴും തുറന്നുകിടക്കുകയായിരുന്നു. പക്ഷേ അദ്ദേഹത്തെ തേടി ചെല്ലുമ്പോള്‍ അതുപോലെ നല്ല ഒരു തിരക്കഥ വേണം. അക്കാര്യത്തില്‍ എനിക്ക് സംശയമുണ്ടായിരുന്നതുകൊണ്ടാണ് അദ്ദേഹത്തെ സമീപിക്കാതിരിക്കാന്‍ കാരണം. പഴയതുപോലെ തന്നെ, എപ്പോഴും നല്ല കണ്ടന്‍റുകള്‍ തെരഞ്ഞുകൊണ്ടിരിക്കുന്ന നടനാണ് അക്ഷയ് കുമാര്‍” - പ്രിയദര്‍ശന്‍ പറയുന്നു.
 
അടുത്ത വര്‍ഷം ജൂലൈയിലോ ഓഗസ്റ്റിലോ അക്ഷയ് കുമാറും പ്രിയദര്‍ശനും ഒന്നിക്കുന്ന സിനിമ സംഭവിക്കും. ആ ചിത്രത്തിന്‍റെ നിര്‍മ്മാതാവും അക്ഷയ് തന്നെ ആയിരിക്കും.
 
"മോഹന്‍ലാല്‍ കഴിഞ്ഞാല്‍ എനിക്ക് വര്‍ക്ക് ചെയ്യാന്‍ ഏറ്റവും കംഫര്‍ട്ടബിളായ നടനാണ് അക്ഷയ് കുമാര്‍. അദ്ദേഹം പൂര്‍ണമായും എന്നെ വിശ്വസിക്കുന്നു. ഞാന്‍ എന്ത് ചെയ്യുന്നു എന്നോ ഞാന്‍ എന്താണ് എടുക്കാന്‍ പോകുന്നതെന്നോ ജോലിക്കിടയില്‍ അദ്ദേഹം ചോദിക്കാറില്ല. ‘താങ്കള്‍ ഈ പ്രൊജക്‍ടില്‍ എക്‍സൈറ്റഡാണോ?’ എന്നുമാത്രമാണ് അക്ഷയ് തിരക്കുക. ഞാന്‍ ‘അതേ’ എന്നു പറഞ്ഞാല്‍ ജോലി തുടങ്ങുകയായി. അദ്ദേഹത്തിന്‍റെ ആ കോണ്‍‌ഫിഡന്‍സ് അദ്ദേഹത്തോടുള്ള എന്‍റെ ഉത്തരവാദിത്തം കൂട്ടുന്നു” - പ്രിയദര്‍ശന്‍ ഒരു ഇംഗ്ലീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

Bha Bha Ba Trailer Reaction: ദിലീപ് പടം മോഹന്‍ലാല്‍ തൂക്കുമോ? 'ഭ.ഭ.ബ' ട്രെയ്‌ലര്‍ ശ്രദ്ധനേടുന്നു

Kalamkaval Box Office: കളങ്കാവല്‍ 60 കോടിയിലേക്ക്

Rati Agnihothri: ഭർത്താവിനെ പേടിച്ച് വീട്ടിൽ ഒളിച്ചിരുന്ന നാളുകൾ, 30 വർഷം ഗാർഹിക പീഡനത്തിന് ഇരയായെന്ന് രതി അഗ്നിഹോത്രി

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

എല്ലാം കാണുക

ഏറ്റവും പുതിയത്

പാരഡിഗാനത്തിൽ യൂടേൺ, തുടർ നടപടികളില്ല, കേസുകൾ പിൻവലിച്ചേക്കും

വായ്പാ പരിധിയിൽ 5,900 കോടി രൂപ വെട്ടി, സംസ്ഥാനത്തിന് കനത്ത സാമ്പത്തിക തിരിച്ചടിയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ

ശബരിമല സ്വര്‍ണ മോഷക്കേസ്: അന്വേഷണം ഇഡിക്ക്, മൂന്ന് പ്രതികളുടെ ജാമ്യം തള്ളി

പാരഡി ഗാനം നീക്കാന്‍ മെറ്റയ്ക്കും യൂട്യൂബിനും കത്ത് നല്‍കില്ല; പാരഡി ഗാനത്തില്‍ കേസെടുക്കില്ലെന്ന് പോലീസ്

തിരഞ്ഞെടുപ്പ് ജയിച്ചിട്ടും തമ്മിലടി; ലത്തീന്‍ സഭയ്ക്കു വഴങ്ങാന്‍ യുഡിഎഫ്

അടുത്ത ലേഖനം
Show comments