Webdunia - Bharat's app for daily news and videos

Install App

'ഇതേ ഉണ്ടാവുകയുള്ളൂ നമ്മുടെ ജീവിതത്തിൽ, മമ്മൂക്കയുടെ ആ വാക്കുകൾ ജീവിതം മാറ്റി മറിച്ചു'; തെസ്നി ഖാൻ പറയുന്നു

മ്മൂട്ടിയുമായി കുറച്ചു ചിത്രങ്ങളില്‍ അഭിനയിച്ചതിനു ശേഷം മാത്രമാണ് ഇക്കാര്യത്തെ കുറിച്ച് താന്‍ ഗൗരവമായി ചിന്തിക്കാന്‍ തുടങ്ങയതെന്ന് താരം വ്യക്തമാക്കി.

തുമ്പി എബ്രഹാം
ബുധന്‍, 2 ഒക്‌ടോബര്‍ 2019 (17:25 IST)
മിമിക്രി കലാരംഗത്തു നിന്നും മലയാളസിനിമയിലേക്ക് കടന്നുവന്ന തെസ്നി, തന്റെ അഭിനയ ജീവിതത്തില്‍ 30 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുകയാണ്.അഭിനയരംഗത്ത് സജീവമാണെങ്കിലും ആത്മീയകാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കുന്നയാള്‍ കൂടിയാണ് തെസ്നി പറയുന്നു. എന്നാല്‍ മമ്മൂട്ടിയുമായി കുറച്ചു ചിത്രങ്ങളില്‍ അഭിനയിച്ചതിനു ശേഷം മാത്രമാണ് ഇക്കാര്യത്തെ കുറിച്ച് താന്‍ ഗൗരവമായി ചിന്തിക്കാന്‍ തുടങ്ങയതെന്ന് താരം വ്യക്തമാക്കി.
 
‘സത്യം പറഞ്ഞാല്‍ നിസ്‌കാരം അത്ര മസ്റ്റ് ആക്കാത്ത ഒരാളായിരുന്നു ഞാന്‍. ഓടിപ്പോയി നിസ്‌കരിക്കാന്‍ മടിയായിരുന്നു പ്രത്യേകിച്ച് ഷൂട്ടിംഗ് കഴിഞ്ഞ് ടയേര്‍ഡ് ആയിരിക്കുമ്പോള്‍. പക്ഷേ മമ്മൂക്കയുടെ കൂടെ കുറച്ചു സിനിമകള്‍ അഭിനയിച്ചു കഴിഞ്ഞ ശേഷമാണ് എനിക്ക് അത് കുറച്ചുകൂടി ഗൗരവമായി തോന്നിയത്. ക്യാരവനില്‍ പോയിട്ട് കറക്ട് നിസ്‌കരിക്കും മമ്മൂക്ക. നോമ്പ് മാസം നോമ്പ് പിടിച്ചിട്ടാണ് അദ്ദേഹം അഭിനയിക്കുന്നത്.
 
എന്നോടു പറഞ്ഞിട്ടുണ്ട്, ‘ഇതേ ഉണ്ടാവുകയുള്ളൂ നമ്മുടെ ജീവിതത്തിൽ‍. അഭിനയവും കാര്യങ്ങളുമൊക്കെ വേറെ. നമുക്കതിനുള്ള ഗുണം കിട്ടും’. മമ്മൂക്കയുടെ വാക്കുകള്‍ പോലെ തന്നെയായിരുന്നു എനിക്ക് ജീവിതത്തില്‍ നല്ല ഗുണം കിട്ടുന്നുണ്ട്. ദൈവത്തെ മുറുക്കെ പിടിച്ചോ, മുറുക്കെ പിടിച്ചാല്‍ തരും ഉറപ്പാ…’
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

വീട്ടിൽ ഗ്രൈന്‍റര്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കെ ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തഹാവൂര്‍ റാണയെ കൊച്ചിയില്‍ എത്തിക്കും; ഭീകരന്‍ നേരിൽ കണ്ടത് 13 മലയാളികളെ

ഐവിഎഫ് പിഴവില്‍ അപരിചിതന്റെ കുഞ്ഞിന് ജന്മം നല്‍കി!

ബീഹാറില്‍ മൂന്നു ദിവസത്തിനിടെ മിന്നലേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി

കുപ്പിവെള്ളത്തിൽ ചത്ത ചിലന്തി: നിർമ്മാണ കമ്പനിക്ക് ഒരു ലക്ഷം രൂപാ പിഴ

അടുത്ത ലേഖനം
Show comments